city-gold-ad-for-blogger
Aster MIMS 10/10/2023

District Collector | തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിച്ചിട്ടുള്ള മുഴുവന്‍ പ്രിസൈഡിങ് ഓഫീസര്‍മാരും ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാരും ആദ്യഘട്ട പരിശീലനത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍; ഏപ്രില്‍ 2, 3, 4 തീയതികളില്‍ നടക്കും

കാസര്‍കോട്: (KasargodVartha) തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയമന ഉത്തരവ് ലഭിച്ചിട്ടുള്ള മുഴുവന്‍ പ്രിസൈഡിങ് ഓഫീസര്‍മാരും ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാരും ഏപ്രില്‍ 2, 3, 4 തീയതികളില്‍ നടക്കുന്ന ആദ്യഘട്ട പരിശീലനത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ അറിയിച്ചു. മഞ്ചേശ്വരം നിയോജക മണ്ഡല പരിധിയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കുമ്പളയിലും കാസര്‍കോട്, ഉദുമ നിയോജക മണ്ഡലങ്ങളുടെ പരിധിയില്‍ ജോലി ചെയ്യുന്നവര്‍ക്ക് കാസര്‍കോട് ഗവണ്‍മെന്റ് കോളേജിലും തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട് നിയോജകമണ്ഡലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും ആണ് പരിശീലനം. ഓരോ ദിവസവും രാവിലെ 9.30നും ഉച്ചയ്ക്കു ശേഷം 1.30നും ആണ് ക്ലാസുകള്‍ സംഘടിപ്പിച്ചിട്ടുള്ളത്. കൃത്യസമയത്ത് രാവിലെ 9.30 നും 1.30നും നിര്‍ബന്ധമായും പങ്കെടുക്കണം. വൈകിയെത്തുന്നവരെ പരിശീലനത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കുന്നതല്ല. ഇക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

പ്രത്യേക അറിയിപ്പ്

നിയമന ഉത്തരവ് ലഭിച്ച എല്ലാ പോളിംഗ് ഉദ്യോഗസ്ഥരും http://www(dot)order(dot)ceo(dot)kerala(dot)gov(dot)in എന്ന വെബ് പോര്‍ട്ടലില്‍ വ്യക്തിഗതമായി ലോഗിന്‍ ചെയ്ത് ഫോട്ടോയും ബാങ്ക് അക്കൗണ്ട് വിവരങ്ങളും വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് (ഇ.പി.ഐ.സി) വിവരവും അപ്ലോഡ് ചെയ്യേണ്ടതാണ്. പരിശീലന ഘട്ടത്തില്‍ പ്രത്യേകമായി ഫോട്ടോ എടുക്കുന്നില്ലാത്തതിനാല്‍ ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്ന് ഐ.ടി നോഡല്‍ ഓഫീസര്‍ അറിയിച്ചു.

കാസര്‍കോട് ലോകസഭ നിയോജക മണ്ഡലത്തില്‍ വോട്ട് അവകാശമുള്ള എല്ലാ പോളിംഗ് ഉദ്യോഗസ്ഥരും നിയമന ഉത്തരവോടൊപ്പം ലഭിച്ചിട്ടുള്ള ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റിന് ഫോറം 12 എ ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുത്തും. മറ്റു ലോക്സഭാ മണ്ഡലങ്ങളില്‍ വോട്ടവകാശവും കാസര്‍കോട് ജില്ലയില്‍ ഡ്യൂട്ടിയുമുള്ള മുഴുവന്‍ ഉദ്യോഗസ്ഥരും പോസ്റ്റല്‍ ബാലറ്റ് പേപ്പറിന് ഫോറം 12 ലും അപേക്ഷ തയ്യാറാക്കി പരിശീലന കേന്ദ്രത്തില്‍ നല്‍കണം.

ഫോറം 12 പരിശീലന കേന്ദ്രത്തില്‍ ലഭ്യമാക്കും.

ഒന്നാംഘട്ട പരിശീലനത്തില്‍ പങ്കെടുക്കേണ്ടതില്ലാത്ത രണ്ടാം പോളിംഗ് ഓഫീസര്‍മാരും മൂന്നാം പോളിംഗ് ഓഫീസര്‍മാരും ഒന്നാംഘട്ട പരിശീലനം നടക്കുന്ന അവരവര്‍ ജോലി ചെയ്യുന്ന മണ്ഡലങ്ങളിലെ പരിശീലന കേന്ദ്രങ്ങളില്‍ സജ്ജീകരിക്കുന്ന ഫെസിലിറ്റേഷന്‍ സെന്ററില്‍ ഇലക്ഷന്‍ ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ (ഫോറം 12 എ ), പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷ (ഫോറം 12) എന്നിവ നിര്‍ബന്ധമായും എത്തിക്കേണ്ടതാണ്.

District Collector | തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിച്ചിട്ടുള്ള മുഴുവന്‍ പ്രിസൈഡിങ് ഓഫീസര്‍മാരും ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാരും ആദ്യഘട്ട പരിശീലനത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍; ഏപ്രില്‍ 2, 3, 4 തീയതികളില്‍ നടക്കും

അപേക്ഷകളോടൊപ്പം നിയമന ഉത്തരവിന്റെയും വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെയും പകര്‍പ്പ് നല്‍കേണ്ടതാണ് എല്ലാ അപേക്ഷയിലും ഫോണ്‍ നമ്പര്‍ നിര്‍ബന്ധമായും എഴുതേണ്ടതാണ്. രണ്ടാംഘട്ട പരിശീലനത്തില്‍ ഇലക്ഷന്‍ ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതാണ്.

മറ്റു ജില്ലകളില്‍ വോട്ടവകാശമുള്ള കാസര്‍കോട് ജില്ലയില്‍ ഡ്യൂട്ടിയുള്ളവര്‍ ഏപ്രില്‍ 16, 17, 18, 19 തീയതികളില്‍ കാസര്‍കോട് ഗവണ്‍മെന്റ് കോളേജ് ഓഡിറ്റോറിയത്തില്‍ സജ്ജമാക്കിയിട്ടുള്ള ഫെസിലിറ്റേഷന്‍ സെന്ററിലാണ് പോസ്റ്റല്‍ ബാലറ്റ് വോട്ട് രേഖപ്പെടുത്തേണ്ടെന്ന് പോസ്റ്റല്‍ ബാലറ്റ് നോഡല്‍ ഓഫീസര്‍ അറിയിച്ചു.

രണ്ടാം ഘട്ടപരിശീലനത്തില്‍ മുഴുവന്‍ പോളിംഗ് ഉദ്യോഗസ്ഥരും പങ്കെടുക്കേണ്ടതാണ്. ഭിന്നശേഷിക്കാര്‍ക്കുള്ള സവിശേഷ ബൂത്തും വനിതകള്‍ക്ക് മാത്രമായുള്ള ബൂത്തും മാതൃകാ ബൂത്തും തയ്യാറാക്കുന്നുണ്ട്.

Keywords: News, Kerala, Kerala-News, Lok-Sabha-Election-2024, Top-Headlines, District Collector, K Inbasekar, Presiding Officers, First Polling Officers, Assigned, Election Work, Participate, First Phase, Training, District Collector K Inbasekar said that all presiding officers and first polling officers assigned to election work should participate in the first phase of training.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL