ജില്ലാ ആയുർവേദാശുപത്രി നാടിന് സമർപ്പിച്ചു; ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീചർ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു
Feb 19, 2021, 20:33 IST
പടന്നക്കാട്: (www.kasargodvartha.com 19.02.2021) ജില്ലാ ആയുർവേദാശുപത്രി കെട്ടിടം നാടിന് സമർപ്പിച്ചു. ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീചർ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം നിർവഹിച്ചു. ആയുർവേദാശുപത്രികളെ രോഗി സൗഹൃദമാക്കുന്നതിനും ആധുനീകരിക്കുന്നതിനും സർക്കാറിന് സാധിച്ചതായി മന്ത്രി പറഞ്ഞു. കോടിക്കണക്കിന് രൂപയുടെ വികസന പ്രവർത്തനങ്ങൾ അഞ്ചു വർഷത്തിനകം നടപ്പിലാക്കി ആയുർവേദാശുപത്രിയെല്ലാം മെച്ചപ്പെട്ടതാക്കുകയാണ് ഈ സർകാരെന്നും അവർ പറഞ്ഞു.
കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി നാലുകോടി രൂപ ചെലവിലാണ് പടന്നക്കാട്ട് ജില്ലാ പഞ്ചായത്തിനു വേണ്ടി ആശുപത്രി കെട്ടിടം നിർമിച്ചിട്ടുള്ളത്.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ സുജാത കെ വി, നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടി വി ശാന്ത വിശിഷ്ടാതിഥികളായി. വൈസ് പ്രസിഡണ്ട് ശാനവാസ് പാദൂർ, ആരോഗ്യ സ്റ്റാൻഡിങ് കമിറ്റി ചെയർപേഴ്സൺ അഡ്വ. സരിത എസ് എൻ, കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയർമാൻ ബിൽ ടെക് അബ്ദുല്ല, നഗരസഭ മുൻ ചെയർമാൻ വിവി രമേശൻ, ആസൂത്രണ സമിതി അംഗം എൽ സുലൈഖ, ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡികൽ ഓഫീസർ ഡോ. സ്റ്റെല്ലാ ഡേവിഡ്, നാഷണൽ ആയുഷ് മിഷൻ ഡി പി എം ഡോ.അജിത് കുമാർ, കെ ബാലകൃഷ്ണൻ, ശബരീശൻ ഐങ്ങോത്ത്, സി കെ ബാബുരാജ്, പ്രമോദ് കരുവളം, പി ടി നന്ദകുമാർ, സുരേഷ് പുതിയേടത്ത്, വി കമ്മാരൻ സംസാരിച്ചു. പൊതുമരാമത്ത് കെട്ടിട വിഭാഗം അസി. എക്സിക്യൂടീവ് എൻജിനീയർ പി എം യമുന റിപോർട് അവതരിപ്പിച്ചു. കാസർകോട് വികസന പാകജ് സ്പെഷ്യൽ ഓഫീസർ ഇ വി രാജ്മോഹൻ സ്വാഗതവും ഡോ. ഇന്ദു ദിലീപ് നന്ദിയും പറഞ്ഞു.
Keywords: Kerala, News, Kasaragod, Top-Headlines, Inauguration, Hospital, Health, Health-minister, Treatment, District-Hospital, District Ayurveda Hospital dedicated; Health Minister KK Shailaja inaugurated the event through video conference.
< !- START disable copy paste -->