കേന്ദ്രസര്‍വകലാശാലക്ക് കൂടുതല്‍ ഭൂമി നല്‍കുന്നതിനെ ചൊല്ലി തര്‍ക്കം; റവന്യൂ അധികൃതരും പ്ലാന്റേഷന്‍ കോര്‍പ്പറേഷനും കൊമ്പുകോര്‍ക്കുന്നു
Apr 25, 2017, 10:45 IST
പെരിയ: (www.kasargodvartha.com 25.04.2017) കേന്ദ്രസര്‍വകലാശാലക്ക് കൂടുതല്‍ ഭൂമി നല്‍കുന്നതിനെ ചൊല്ലി റവന്യൂ അധികൃതരും പ്ലാന്റേഷന്‍ കോര്‍പ്പറേഷനും തമ്മില്‍ രൂക്ഷമായ തര്‍ക്കം. പെരിയയിലെ കേന്ദ്രസര്‍വകലാശാലക്ക് 300 ഏക്കര്‍ ഭൂമി നല്‍കിയതിനുപുറമെ 50 ഏക്കര്‍ സ്ഥലം കൂടി വേണമെന്നാണ് റവന്യൂ അധികൃതരുടെ ആവശ്യം. ദേശീയപാതക്ക് സമീപത്തുള്ള പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കെട്ടിടങ്ങളും മറ്റും സ്ഥിതി ചെയ്യുന്ന സ്ഥലം വേണമെന്നാണ് റവന്യൂ അധികൃതര്‍ പറയുന്നത്. എന്നാല്‍ ഈ സ്ഥലത്തിന് പകരം ചീമേനിയിലെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ ഓഫീസ് കെട്ടിടം സ്ഥിതിചെയ്യുന്ന റോഡരികിലെ സ്ഥലത്തുനിന്ന് 50 ഏക്കര്‍ സ്ഥലം നല്‍കണമെന്നാണ് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ആവശ്യപ്പെടുന്നത്.
റവന്യൂവകുപ്പ് ഇത് തള്ളിയതോടെയാണ് തര്‍ക്കം മുറുകിയിരിക്കുന്നത്. കയ്യൂര്‍ ഐ ടി ഐക്ക് സമീപത്തുള്ള ഭൂമിയില്‍ നിന്ന് 50 ഏക്കര്‍ സ്ഥലം നല്‍കാമെന്ന നിലപാടാണ് റവന്യൂ വകുപ്പ് സ്വീകരിച്ചതെങ്കിലും പ്ലാന്റേഷന്‍ അധികൃതര്‍ ഇത് അംഗീകരിക്കുന്നില്ല. ഐ ടി ഐക്ക് സമീപത്തുള്ള സ്ഥലം അളന്നുതിട്ടപ്പെടുത്താന്‍ റവന്യൂ ഉദ്യോഗസ്ഥരെത്തിയെങ്കിലും പ്ലാന്റേഷന്‍ അധികൃതര്‍ ഇതിനനുവദിച്ചില്ല.
ചീമേനിയിലെ ഓഫീസ് പ്രവര്‍ത്തിക്കുന്ന ഭൂമി കിട്ടിയില്ലെങ്കില്‍ പെരിയയിലെ സ്ഥലം നല്‍കാനാവില്ലെന്ന കടുത്ത നിലപാടിലാണ് പ്ലാന്റേഷന്‍. എന്നാല്‍ പ്ലാന്റേഷന്റെ ഇക്കാര്യത്തിലുള്ള എതിര്‍പ്പ് കാര്യമാക്കേണ്ടതില്ലെന്നും ഭൂമി അളന്നുതിട്ടപ്പെടുത്തുന്ന നടപടികളുമായി മുന്നോട്ടുപോകാമെന്നുമാണ് റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരിക്കുന്ന ഉന്നതതല നിര്‍ദേശം. ജന്‍മിയായിരുന്ന തോമസ് കൊട്ടുകാപ്പള്ളിയുടെ കൈവശമുണ്ടായിരുന്ന ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തപ്പോള്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ 9,000 ഹെക്ടറോളം ഭൂമി ലീസിന് കൊടുക്കുകയായിരുന്നു. ഈ ഭൂമിയിലാണ് കോര്‍പ്പറേഷന്‍ കശുമാവിന്‍ തോട്ടമുണ്ടാക്കിയത്. പിന്നീട് ചീമേനിയില്‍ പല വികസനപദ്ധതികള്‍ക്കും സ്ഥലം വേണ്ടിവന്നതോടെ കോര്‍പ്പറേഷന്റെ കൈവശമുള്ള ഭൂമിയില്‍ നിന്നാണ് സ്ഥലം പകുത്തുനല്‍കിയത്.
ലീസിന് കിട്ടിയ ഭൂമിയില്‍ പകുതിയും ഇപ്പോള്‍ കോര്‍പ്പറേഷന്റെ കൈവശമില്ല. പെരിയയില്‍ കേന്ദ്രസര്‍വകലാശാലയും അനുബന്ധ കെട്ടിടങ്ങളും നിര്‍മിക്കുന്നതിന് 300 ഏക്കര്‍ ഭൂമി റവന്യൂവിന് പതിച്ചുനല്‍കിയപ്പോള്‍ പകരം 300 ഏക്കര്‍ സ്ഥലം ചീമേനിയില്‍ കോര്‍പ്പറേഷന് നല്‍കുകയും ചെയ്തിരുന്നു. ഇനി ഭൂമി ഏറ്റെടുക്കുമ്പോള്‍ റവന്യൂവകുപ്പ് തങ്ങളുടെ നിബന്ധനകള്‍ കൂടി അംഗീകരിക്കണമെന്നാണ് കോര്‍പ്പറേഷന്‍ വ്യക്തമാക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Periya, Central University, Development project, Revenue Authority, Plantation Corporation, Kayyur ITI, Corporation, Dispute over land grab for Central University.