city-gold-ad-for-blogger
Aster MIMS 10/10/2023

Budget | കാസർകോട് നഗരസഭ ബജറ്റ് യോഗത്തിൽ ബഹളം

കാസർകോട്: (www.kasargodvartha.com) നഗരസഭ ബജറ്റ് യോഗത്തിൽ ബഹളം. പദ്ധതി രേഖകൾ കന്നഡയിൽ ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കൊണ്ട് ബിജെപി അംഗവും പ്രതിപക്ഷ നേതാവുമായ സവിത ടീചറും മറ്റൊരു അംഗം വരപ്രസാദും ബജറ്റ് തുടങ്ങുന്നതിന് മുമ്പ് വിഷയം ഉന്നയിച്ചതാണ് ബഹളത്തിന് കാരണമായത്.

തിങ്കളാഴ്ച നടന്ന കൗൺസിൽ യോഗത്തിൽ ഉന്നയിച്ച ചോദ്യങ്ങൾക്കൊന്നും മറുപടി ലഭിച്ചില്ലെന്ന് പറഞ്ഞ് പിന്നാലെ പി രമേഷ്, ഉമ എന്നിവരുൾപെടെയുള്ള അംഗങ്ങളും എഴുന്നേറ്റതോടെ ചെയർമാൻ അഡ്വ. വിഎം മുനീർ ഇടപെട്ടു. ഇത് പ്രത്യേക ബജറ്റ് സമ്മേളനമാണെന്നും മറ്റ് വിഷയങ്ങൾ കൗൺസിലിൻ്റെ സാധാരണ യോഗത്തിലാണ് ഉന്നയിക്കേണ്ടതെന്നും ചെയർമാൻ ഓർമിപ്പിച്ചു. തിങ്കളാഴ്ച ചേർന്ന സാധാരണ കൗൺസിൽ യോഗത്തിൽ മറുപടി ലഭിക്കാത്തത് കൊണ്ടാണ് ബജറ്റ് യോഗത്തിൽ വിഷയം ഉന്നയിക്കുന്നതെന്ന് ബിജെപി കൗൺസിലർ മറുപടി നൽകി.

Budget | കാസർകോട് നഗരസഭ ബജറ്റ് യോഗത്തിൽ ബഹളം

ചെയർമാൻ ആവശ്യപ്പെട്ടിട്ടും ബിജെപി അംഗങ്ങൾ ചോദ്യങ്ങൾ ഉന്നയിക്കുന്നത് തുടർന്നതിനെ തുടർന്ന് മുസ്ലിം ലീഗ് അംഗങ്ങൾ എഴുന്നേറ്റതോടെ ബഹളം ശക്തമായി. നിങ്ങൾക്ക് പറയാനുള്ള കാര്യങ്ങൾ കേൾക്കുമെന്നും അംഗീകരിക്കാൻ കഴിയുന്ന നിർദേശങ്ങളാണെങ്കിൽ പരിഗണിക്കുമെന്നും അല്ലാതെയുള്ള കാര്യങ്ങൾ ഭൂരിപക്ഷ തീരുമാനമനുസരിച്ചേ നടക്കൂവെന്നും ചെയർമാൻ വ്യക്തമാക്കിയതോടെയാണ് ബഹളം അവസാനിച്ചത്.

Budget | കാസർകോട് നഗരസഭ ബജറ്റ് യോഗത്തിൽ ബഹളം

തൻ്റെ വാര്‍ഡിലെ പദ്ധതികളിൽ പലതും കരട് പദ്ധതിയിൽ ഉൾപെടുത്തിയിട്ടില്ലെന്ന് സ്വതന്ത്ര അംഗം സകീന മൊയ്തീൻ ഇതിനിടയിൽ ഉന്നയിച്ചു. പദ്ധതി നിർദേശങ്ങൾ പദ്ധതി ചർച നടത്തുമ്പോഴാണ് ഉന്നയിക്കേണ്ടതെന്നും അതിന് ശേഷം പറയുന്നത് പരിഗണിക്കാനാകില്ലെന്നും ചെയർമാൻ മറുപടി നൽകി.

Keywords: Kasaragod, News, Kerala, Budget, Meeting, BJP, Leader, Muslim-League, Latest-News, Top-Headlines, Dispute in budget meeting of Kasaragod municipality.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL