city-gold-ad-for-blogger

എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കൽ; വിദഗ്ദ സമിതിയുടെ റിപോർട് തേടും; തുടർനടപടികൾ റിപോർട് പ്രകാരമെന്ന് കലക്ടർ

കാസര്‍കോട്: (www.kasargodvartha.com 20.10.2021) ജില്ലയിലെ പ്ലാന്റേഷന്‍ കോര്‍പറേഷന്റെ വിവിധ ഗോഡൗണുകളില്‍ സൂക്ഷിച്ചിരിക്കുന്ന എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കുന്നത് സംബന്ധിച്ച് വിദഗ്ദ സമിതിയുടെ റിപോര്‍ട് തേടും. ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദിന്റെ അധ്യക്ഷതയില്‍ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തിന്റെതാണ് തീരുമാനം.
                     

എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കൽ; വിദഗ്ദ സമിതിയുടെ റിപോർട് തേടും; തുടർനടപടികൾ റിപോർട്  പ്രകാരമെന്ന് കലക്ടർ

ഇതിനായി വിദഗ്ദ സമിതി രൂപീകരിക്കും. നിരോധിക്കപ്പെട്ട കീടനാശിനി നിര്‍വീര്യമാക്കുന്നത് സംബന്ധിച്ച് പെസ്റ്റിസൈഡ് ആക്ടില്‍ പറയുന്ന കാര്യങ്ങളെല്ലാം പരിശോധിച്ചാവും വിദഗ്ധ സമിതിയെ നിയോഗിക്കുക. എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കേണ്ടതുണ്ടെന്ന് യോഗം നിര്‍ദേശിച്ചു. ജനങ്ങളുടെ ആശങ്കകള്‍ പരിഗണിച്ച് വിദഗ്ദ സമിതിയുടെ റിപോര്‍ട് പ്രകാരമായിരിക്കും ഇത് സംബന്ധിച്ച തുടര്‍നടപടികളെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കുന്നത് സംബന്ധിച്ച നിലവിലെ പദ്ധതി കേരള കാര്‍ഷിക സര്‍വകലാശാല ശാസ്ത്രജ്ഞര്‍ യോഗത്തില്‍ വിശദീകരിച്ചു. തുടര്‍ന്ന് നിര്‍വീര്യമാക്കലുമായി ബന്ധപ്പെട്ട ആശങ്കകള്‍' പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും സമരസമിതിയും ജില്ലാ പരിസ്ഥിതി സമിതിയും യോഗത്തില്‍ ഉന്നയിച്ചു. തുടര്‍ന്ന് വിശദമായ ചര്‍ചകള്‍ക്കൊടുവിലാണ് വിദഗ്ദ സമിതിയെ നിയോഗിക്കാന്‍ തീരുമാനിച്ചത്.

കാസര്‍കോട് വികസന പാകേജ് സ്‌പെഷ്യല്‍ ഓഫീസര്‍ ഇ പി രാജ്‌മോഹന്‍, എന്‍ഡോസള്‍ഫാന്‍ സെല്‍ ഡെപ്യൂടി കലക്ടര്‍ എസ് സജീദ്, പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി കെ അരവിന്ദാക്ഷന്‍, കേരള കാര്‍ഷിക സര്‍വകലാശാല ഡീന്‍ ഡോ. പി കെ മിനി, മുന്‍ ഡീന്‍ ഡോ. സുരേഷ് പി ആര്‍, കാര്‍ഷിക സര്‍വകലാശാല ശാസ്ത്രജ്ഞരായ ഡോ. ബിനിത എന്‍ കെ, ഡോ. നിധീഷ് പി, പ്ലാന്റേഷന്‍ കോര്‍പറേഷന്‍ കേരള എന്‍ജിനീയര്‍ വിമല്‍ സുന്ദര്‍, അസി.എക്‌സൈസ് കമീഷണര്‍ എസ് കൃഷ്ണ കുമാര്‍, എന്‍ എച് എം ഡി പി എം ഡോ. റിജിത് കൃഷ്ണന്‍, ജില്ലാ മെഡികല്‍ ഓഫീസര്‍ (ആയുര്‍വേദം) ഡോ. ജോമി ജോസഫ്, മെഡികല്‍ ഓഫീസര്‍(ഹോമിയോ), ഡോ.ആശാ മേരി.സി.എസ്, സമരസമിതി പ്രതിനിധി പി വി സുധീര്‍കുമാര്‍, ജില്ലാ പരിസ്ഥിതി സമിതി പ്രതിനിധി വിനയകുമാര്‍ വി കെ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.


Keywords: News, Kerala, Kasaragod, Endosulfan, District Collector, Meeting, District, Report, Panchayath, Office, Top-Headlines, Disposal of Endosulfan suspended.

< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia