city-gold-ad-for-blogger

Assault | നവകേരള സദസിന്റെ അവലോകന യോഗ ചര്‍ച്ചയില്‍ ജനതാദള്‍ നേതാവിന് തലക്കടിയേറ്റതായുള്ള സംഭവം ഇടതുമുന്നണിയില്‍ പുകയുന്നു; പരാതി പൊലീസില്‍ എത്തിയില്ല

ചെറുവത്തൂര്‍: (KasargodVartha) നവകേരള സദസിന്റെ അവലോകന യോഗ ചര്‍ച്ചയില്‍ ജനതാദള്‍ നേതാവിന് തലക്കടിയേറ്റതായുള്ള സംഭവം ഇടതുമുന്നണിയില്‍ പുകയുന്നു. എന്നിരുന്നാലും പൊലീസ് കേസായില്ല. കഴിഞ്ഞ ദിവസമാണ് സിപിഐ നേതാവിന്റെ ചെറുവത്തൂര്‍ ദേശീയപാതയോരത്തെ ഓഫീസില്‍ കയ്യാങ്കളി ഉണ്ടായത്. നവകേരള യാത്രയുടെ വിജയത്തെ കുറിച്ച് സംസാരിക്കുന്നതിനിടെ ജനതാദള്‍ നേതാവ് നടത്തിയ വിമര്‍ശനമാണ് പുരോഗമന കലാസാഹിത്യസംഘം പ്രവര്‍ത്തകനെ പ്രകോപിപ്പിച്ചതെന്നാണ് പറയുന്നത്.

Assault | നവകേരള സദസിന്റെ അവലോകന യോഗ ചര്‍ച്ചയില്‍ ജനതാദള്‍ നേതാവിന് തലക്കടിയേറ്റതായുള്ള സംഭവം ഇടതുമുന്നണിയില്‍ പുകയുന്നു; പരാതി പൊലീസില്‍ എത്തിയില്ല

ജനതാദള്‍ നേതാവും വ്യാപാരിയുമായ യുവാവിനെ ഓഫീസിലെ പേപര്‍ കടർ (Paper Cutter) എടുത്ത് തലയ്ക്കടിച്ചുവെന്നാണ് ആരോപണം. അടിയേറ്റ് ജനതാദള്‍ നേതാവ് ബോധരഹിതനായതായും ബഹളം കേട്ട് ഓടിയെത്തിയവരാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നുമാണ് വിവരം. സംഭവം ഇടതുമുന്നണിയില്‍ ചർച്ചയായി. വിമര്‍ശനങ്ങളെ അടിച്ചമര്‍ത്താനാണ് മുന്നണിക്കുള്ളില്‍ എല്ലാ കാലത്തും ശ്രമം നടത്തുന്നതെന്ന് ഒരു മുതിര്‍ന്ന ജനതാദള്‍ നേതാവ് പ്രതികരിച്ചു.

Assault | നവകേരള സദസിന്റെ അവലോകന യോഗ ചര്‍ച്ചയില്‍ ജനതാദള്‍ നേതാവിന് തലക്കടിയേറ്റതായുള്ള സംഭവം ഇടതുമുന്നണിയില്‍ പുകയുന്നു; പരാതി പൊലീസില്‍ എത്തിയില്ല

Keywords: News, Kerala, Kasaragod, Politics, Janata Dal, Assault, Complaint, Police, Case, Paper Cutter, Discuss attack on the Janata Dal leader. < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia