city-gold-ad-for-blogger

Disability Center | ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ നടന്ന ഭിന്നശേഷി ആര്‍ട്‌സ് സെന്റര്‍ പ്രഖ്യാപന ചടങ്ങ് അവിസ്മരണീയമായി; അത്ഭുതങ്ങള്‍ കാട്ടി കുട്ടികള്‍; 12 ഏകര്‍ സ്ഥലത്ത് ഒരുങ്ങുന്നത് വിപുലമായ പദ്ധതി

കാഞ്ഞങ്ങാട്: (www.kasargodvartha.com) മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാര്‍ക്കായി ആരംഭിക്കുന്ന ആര്‍ട്‌സ് സെന്റര്‍ പ്രഖ്യാപന ചടങ്ങ് അവിസ്മരണീയമായി. ചടങ്ങിനോട് അനുബന്ധിച്ച് കുട്ടികള്‍ നടത്തിയ മാജികും കലാപരിപാടികളും കാണികളില്‍ അത്ഭുതം ജനിപ്പിച്ചു. ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാര്‍ക്കായി തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ഡിഫറന്റ് ആര്‍ട് സെന്ററിന്റെ കാസര്‍കോട് യൂണിറ്റ് പ്രഖ്യാപന ചടങ്ങാണ് വേറിട്ട അനുഭവമായി മാറിയത്.
    
Disability Center | ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ നടന്ന ഭിന്നശേഷി ആര്‍ട്‌സ് സെന്റര്‍ പ്രഖ്യാപന ചടങ്ങ് അവിസ്മരണീയമായി; അത്ഭുതങ്ങള്‍ കാട്ടി കുട്ടികള്‍; 12 ഏകര്‍ സ്ഥലത്ത് ഒരുങ്ങുന്നത് വിപുലമായ പദ്ധതി

വന്ദേഭാരത് എക്‌സ്പ്രസില്‍ തിരുവനന്തപുരത്ത് നിന്ന് 50 ഓളം ഭിന്നശേഷി കുട്ടികളാണ് കാസര്‍കോട്ട് എത്തിയത്. മാജിക് ഷോ, മിമിക്രി, മോണോ ആക്ട്, ക്ലാസികല്‍ സംഗീതം, നൃത്തം തുടങ്ങി വിവിധ പരിപാടികളിലൂടെ ഭിന്നശേഷി കുട്ടികള്‍ തങ്ങളുടെ കഴിവുകള്‍ പുറത്തെടുത്തപ്പോള്‍ അത് വലിയ കയ്യടികളോടെയാണ് സദസ് സ്വീകരിച്ചത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരടക്കമുള്ള കാസര്‍കോട്ടെ ഭിന്നശേഷിക്കാരുടെ ശാക്തീകരണത്തിന് പദ്ധതി അദ്ദേഹം നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതിന്റെ തുടര്‍ പ്രവര്‍ത്തനമാണ് ബുധനാഴ്ചയുണ്ടായത്.
   
Disability Center | ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ നടന്ന ഭിന്നശേഷി ആര്‍ട്‌സ് സെന്റര്‍ പ്രഖ്യാപന ചടങ്ങ് അവിസ്മരണീയമായി; അത്ഭുതങ്ങള്‍ കാട്ടി കുട്ടികള്‍; 12 ഏകര്‍ സ്ഥലത്ത് ഒരുങ്ങുന്നത് വിപുലമായ പദ്ധതി

മടിക്കൈ പഞ്ചായതിലെ അടുക്കത്ത് പറമ്പില്‍ 12 ഏകര്‍ സ്ഥലത്താണ് 'ഇന്റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട് ഫോര്‍ പീപ്പിള്‍ വിത് ഡിസെബിലിറ്റീസ്- എ യൂണിറ്റ് ഓഫ് ഡിഫ്‌റന്റ് ആര്‍ട് സെന്റര്‍' എന്ന സ്ഥാപനം വരുന്നത്. വാടര്‍ തെറാപി, അനിമല്‍ തെറപി, റിസര്‍ച് ലാബുകള്‍, ആശുപത്രി സൗകര്യം, സ്‌പോര്‍ട്‌സ് സെന്റര്‍, കംപ്യൂടര്‍ പരിശീലന സൗകര്യം തുടങ്ങിയവയും ഇവിടെയുണ്ടാകും. ബിസിഎം കോളജിലെ ഹിന്ദി പ്രൊഫസര്‍ ആയിരുന്ന എം ജെ ലൂക്കയുടെ സന്മനസിലാണ് കേന്ദ്രം ഒരുങ്ങുന്നത്. പുനരധിവാസ കേന്ദ്രം നിര്‍മിക്കുന്നതിനുള്ള സ്ഥലത്തിനുള്ള പണം അദ്ദേഹം നല്‍കുകയായിരുന്നു.

ചടങ്ങില്‍ എംജെ ലൂക്ക, സ്ഥലം നല്‍കിയ തങ്കമ്മ, ചിത്ര രാധാകൃഷ്ണന്‍ എന്നിവരെ കെകെ ശൈലജയും ഇ ചന്ദ്രശേഖരന്‍ എംഎല്‍എയും ചേര്‍ന്ന് ആദരിച്ചു. കരുണാകരന്‍ കരുണ 11,11,111 രൂപ ആദ്യ സംഭാവനയായി കൈമാറി. പിന്നാലെ നിരവധി പേരാണ് സഹായ വാഗ്ദാനവുമായി രംഗത്തെത്തിയത്. മാജിക് നിര്‍ത്തി ഭിന്നശേഷി കുട്ടികളുടെ ഉന്നമനത്തിനായി രംഗത്തിറങ്ങിയ മുതുകാടിന്റെ കാരുണ്യത്തില്‍ കാസര്‍കോട്ട് ഒരു കേന്ദ്രം ആരംഭിക്കുന്നതിന്റെ ആഹ്ലാദത്തിലാണ് ജനങ്ങള്‍.
   
Disability Center | ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ നടന്ന ഭിന്നശേഷി ആര്‍ട്‌സ് സെന്റര്‍ പ്രഖ്യാപന ചടങ്ങ് അവിസ്മരണീയമായി; അത്ഭുതങ്ങള്‍ കാട്ടി കുട്ടികള്‍; 12 ഏകര്‍ സ്ഥലത്ത് ഒരുങ്ങുന്നത് വിപുലമായ പദ്ധതി

Keywords: Kanhangad News, Malayalam News, Gopinath Muthukad, Disability Arts Center, Kerala News, Kasaragod News, Disability Arts Center Announcement Ceremony held.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia