Health Update | ആശുപത്രിയില്‍ പ്രവേശിപ്പിച്ച സംവിധായകന്‍ ഷാഫി തീവ്രപരിചരണ വിഭാഗത്തില്‍; ആരോഗ്യസ്ഥിതി സൂക്ഷ്മ നിരീക്ഷണത്തില്‍

● 'ജീവന്‍ നിലനിര്‍ത്തുന്നത് വെന്റിലേറ്റര്‍ സഹായത്തോടെ.'
● വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് ചികിത്സിക്കുന്നത്.
● ബോക്സോഫീസ് ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന്‍.
കൊച്ചി: (KVARTHA) ആന്തരിക രക്തസ്രാവത്തെ തുടര്‍ന്നേ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സംവിധായകന്‍ ഷാഫിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം.
ഈ മാസം 16 ന് സ്ട്രോക്കിനെ തുടര്‍ന്നാണ് ഷാഫിയെ കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്റര്‍ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നാണ് പുറത്തുവരുന്ന വിവരം.
ഷാഫിയെ ന്യൂറോ സര്‍ജിക്കല്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്നും ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. ആശുപത്രിയില്‍ അധികൃതര്‍ ഷാഫിയുടെ ആരോഗ്യസ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് ഷാഫിയെ ചികിത്സിക്കുന്നത്.
കല്യാണ രാമന്‍, പുലിവാല്‍ കല്യാണം, തൊമ്മനും മക്കളും, മായാവി, മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങിയ നിരവധി ബോക്സോഫീസ് ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് ഷാഫി. 2001ല്‍ വണ്‍ മാന്‍ ഷോ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ചു. രണ്ട് പതിറ്റാണ്ട് നീണ്ട തന്റെ കരിയറില്‍ പത്തിലധികം ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തു.
Renowned Malayalam film director Shafi is in critical condition after suffering a stroke. He is currently on a ventilator in a private hospital in Kochi.
#Shafi #MalayalamCinema #HealthUpdate #Kochi #Stroke