city-gold-ad-for-blogger

'ഡീസലിനും സ്‌പെയര്‍ പാര്‍ട്‌സിനും വില കൂടി'; ടൂറിസ്റ്റ് ബസുകൾക്ക് നിരക്ക് വര്‍ധിപ്പിച്ചു; തീരുമാനവുമായി കോണ്‍ട്രാക്ട് കാരേജ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 11.11.2021) ടൂറിസ്റ്റ് ബസുകൾക്കും നിരക്ക് വര്‍ധിപ്പിച്ചു. ഡീസല്‍ വില വര്‍ധനവ്, സ്പെയർ പാര്‍ട്‌സ് വില വര്‍ധനവ് എന്നിവ കാരണം ദുരിതത്തിലായ ടൂറിസ്റ്റ് ബസുകളുടെ വാടക വര്‍ധിപ്പിക്കാന്‍ കോണ്‍ട്രാക്ട് കാരേജ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ കൻവെന്‍ഷന്‍ തീരുമാനിച്ചു.

  
'ഡീസലിനും സ്‌പെയര്‍ പാര്‍ട്‌സിനും വില കൂടി'; ടൂറിസ്റ്റ് ബസുകൾക്ക് നിരക്ക് വര്‍ധിപ്പിച്ചു; തീരുമാനവുമായി കോണ്‍ട്രാക്ട് കാരേജ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍



ബേക്കല്‍ ഓക്‌സ് റെഡിഡന്‍സിയില്‍ നടന്ന കൻവെന്‍ഷന്‍ സംസ്ഥാന പ്രസിഡന്റ് ബിനു ജോണ്‍ ഉദ്ഘാടനം ചെയ്തു. സിബി പോള്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം എ ജെ റിജാസ് മുഖ്യപ്രഭാഷണം നടത്തി. മുഹമ്മദ്കുഞ്ഞി സ്വാഗതവും, ജുനൈദ് പഴയങ്ങാടി നന്ദിയും പറഞ്ഞു.

ഭാരവാഹികള്‍: സിബി പോള്‍ സ്റ്റാര്‍ വേ (പ്രസിഡന്റ്), പ്രജിത് തായക്കണ്ടത്തില്‍ (ജന.സെക്രടറി), എം അബ്ദുർ റഹ്‌മാൻ, ഇര്‍ശാദ് ഗ്യാലക്‌സി(വൈസ്.പ്രസി), യൂസഫ്, റശീദ് കോയിസ് (ജോ.സെക്ര), അശ്‌റഫ് ലവിംഗ് (ട്രഷറര്‍).


Keywords:  Kasaragod, Kerala, News, Top-Headlines, Travelling, President, Secretary, Inauguration, 'Diesel and spare parts prices go up'; Fares for tourist buses have been increased.



< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia