Mono act | മണിപ്പൂർ കലാപത്തിൻ്റെ പൊള്ളുന്ന നേർചിത്രം അവതരിപ്പിച്ച് മോണോ ആക്ടിൽ ദേവാംഗന വിപിന് ഒന്നാം സ്ഥാനം; നേട്ടം കൊയ്തത് സിനിമയിലും തിളങ്ങിയ വിസ്മയ പ്രതിഭ
Dec 7, 2023, 18:33 IST
കാറഡുക്ക: (KasargodVartha) മണിപ്പൂർ കലാപത്തിൻ്റെ പൊള്ളുന്ന നേർചിത്രം അവതരിപ്പിച്ച് സ്‌കൂൾ കലോത്സവത്തിൽ ഹയർ സെകൻഡറി വിഭാഗം മോണോ ആക്ടിൽ രാജാസ് ഹയർ സെകൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിനി ദേവാംഗന വിപിന് ഒന്നാം സ്ഥാനം. സിനിമയിലും തിളങ്ങിയ വിസ്മയ പ്രതിഭയാണ് ദേവാംഗന.
മണിപ്പൂർ കലാപത്തിനിടെ ക്രൂരപീഡനത്തിനിരയായ യുവതികളുടെ നീറുന്ന അവസ്ഥയാണ് ദേവാംഗന അവതരിപ്പിച്ചത്. നീലേശ്വരം മാർകറ്റിലെ രാഗ വീണ സംഗീത വിദ്യാലയം നടത്തുന്ന വിപിൻ രാഗവീണ - സീമ ദമ്പതികളുടെ മകളാണ് വളർന്നുവരുന്ന ഈ പ്രതിഭ.
തെലുങ്ക് - മലയാളം സിനിമയിൽ ഇതിനകം ചെറുതും വലുതുമായ ഏതാനും വേഷങ്ങൾ ചെയ്തിട്ടുള്ള ദേവാംഗന ഭാവാഭിനയത്തിൽ കാണികളുടെ കയ്യടി നേടിയാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. തെലുങ്ക് സൂപർ ഹീറോ ദീക്ഷിത് അഭിനയിച്ച നരകാസുര എന്ന സിനിമയിൽ ദീക്ഷിതിൻ്റെ അനുജത്തിയായി അഭിനയിച്ചത് ദേവാംഗനയാണ്.
നായികാ കഥാപാത്രത്തിന് പ്രാധാന്യം നൽകിയ 'ഓടോറിക്ഷ' എന്ന സിനിമയിലും, ജയറാം നായകനായ 'ആകാശ മിഠായി'യിലും, നിഖിൽ വാഹിദ് സംവിധാനം ചെയ്ത 'എന്നോട് പറ ഐ ലവ് യു' എന്ന സിനിമയിലും ദേവാംഗന ചെറിയ വേഷം ചെയ്തിട്ടുണ്ട്.
പെരിയ എസ് എൻ കോളജിലെ ബി ബി എ വിദ്യാർഥിനിയായ ചേച്ചി സങ്കീർത്തനയും സിനിമയിൽ സജീവമാണ്. മൂന്ന് തെലുങ്ക് സിനിമയിലും ഒരു തമിഴ് സിനിമയിലും നായികാ വേഷം ചെയ്തിട്ടുണ്ട്. സുരാജ് വെഞ്ഞാറമൂട് നായകനായ മലയാള സിനിമ ഹിഗ്വിറ്റയിലും സങ്കീർത്തന പ്രധാന കഥാപാതത്തെ അവതരിപ്പിച്ചിട്ടുണ്ട്.
Keywords: Top-Headlines, Kasaragod, Kasaragod News, Kerala, School-Arts-Fest, Devangana, Prize, Mono Act, Devangana Vipin won first prize in mono act. < !- START disable copy paste -->