city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ദേവലോകം ഇരട്ടക്കൊല: ഇമാം ഹുസൈനെ വെറുതെ വിട്ടു, സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് വിചാരണക്കോടതി ശിക്ഷ വിധിച്ചതെന്ന് ഹൈക്കോടതി

കൊച്ചി: (www.kasargodvartha.com 31.05.2019) കാസര്‍കോട് ദേവലോകം ഇരട്ടക്കൊല കേസിലെ പ്രതി എസ്എച്ച് ഇമാം ഹുസൈന്റെ ഇരട്ട ജീവപര്യന്ത്യം ഹൈക്കോടതി റദ്ദാക്കി. ഇമാം ഹുസൈനാണ് കൊല നടത്തിയത് എന്നതിന് മതിയായ തെളിവുകളൊന്നും ലഭ്യമായിട്ടില്ലെന്നും കേവലം സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് വിചാരണക്കോടതി ശിക്ഷ വിധിച്ചതെന്നും കോടതിചൂണ്ടിക്കാട്ടി. ജസ്റ്റീസുമാരായ എ എം ഷെഫീഖ്, അശോക് മേനോന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഇമാം ഹുസൈനെ വെറുതെ വിട്ടത്. ഇമാം ഹുസൈന് വേണ്ടി മുതിര്‍ന്ന അഭിഭാഷകനായ പി വിജയഭാനു, വിപിന്‍ നാരായണ്‍ എന്നിവരാണ് ഹാജരായത്.

ദേവലോകം ഇരട്ടക്കൊല: ഇമാം ഹുസൈനെ വെറുതെ വിട്ടു, സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് വിചാരണക്കോടതി  ശിക്ഷ വിധിച്ചതെന്ന് ഹൈക്കോടതി

പെര്‍ള ദേവലോകത്തെ ശ്രീകൃഷ്ണഭട്ട് (52), ഭാര്യ ശ്രീമതി ഭട്ട് (40) എന്നിവര്‍ കൊല്ലപ്പെട്ടത്. നിധി കുഴിച്ചെടുത്ത് നല്‍കാമെന്നു വിശ്വസിപ്പിച്ച് മന്ത്രവാദം നടത്തിയ ശേഷം കൊലപ്പെടുത്തി 25 പവന്‍ സ്വര്‍ണവും പണവും കവര്‍ന്നുവെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. തോട്ടത്തില്‍ കുഴിയുണ്ടാക്കി ശ്രീകൃഷ്ണഭട്ടിനോട് അതില്‍ ഇറങ്ങി നിന്ന് കണ്ണടച്ച് പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെട്ട ശേഷം മണ്‍വെട്ടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയെന്നും ശ്രീമതി ഭട്ടിനെ പിന്നീട് കൊലപ്പെടുത്തിയെന്നുമായിരുന്നു പൊലിസിന്റെ കണ്ടെത്തിയത്. 1993 ഒക്ടോബര്‍ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.

സംഭവം കഴിഞ്ഞ് 19 വര്‍ഷത്തിന് ശേഷമാണ് ഇമാം ഹുസൈന്‍ പിടിയിലാവുന്നത്. 2012 ഏപ്രില്‍ 20ന് കര്‍ണാടകത്തിലെ നിലമംഗലത്തുവെച്ച് കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ വി സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇമാം ഹുസൈനെ പിടികൂടിയത്. ഇമാം ഹുസൈനെ ദമ്പതികളുടെ വീട്ടിലെത്തിച്ചു എന്നു പറയുന്ന ടാക്സി ഡ്രൈവര്‍ യു.അഹമ്മദിന്റെ മൊഴി വഴിത്തിരിവായി.

വര്‍ഷങ്ങള്‍ക്ക് ശേഷം നടന്ന വിചാരണ വേളയിലും അഹമ്മദ്, ഇമാം ഹുസൈനെ തിരിച്ചറിഞ്ഞു. ഒരാളെ ഒരു പ്രദേശത്ത് കണ്ടു എന്നത് മാത്രം ശിക്ഷിക്കാന്‍ കാരണമല്ലെന്നു ഹൈക്കോടതി വിധിയില്‍ പറയുന്നു. കൊല നടന്ന വീട്ടില്‍ ആ സമയത്ത് ഇമാം ഹുസൈന്‍ ഉണ്ടായിരുന്നു എന്നതിന് തെളിവില്ല. ശ്രീമതി ഭട്ടിന്റെ ആഭരണങ്ങളിലും വീട്ടിലെ ഒരു കുപ്പിയിലും പ്രതിയുടെ വിരലടയാളമുണ്ടായിരുന്നു. പ്രതി മുമ്പും ആ വീട്ടില്‍ പോയിട്ടുള്ള സാഹചര്യത്തില്‍ വിരലടയാളം കൊണ്ടു മാത്രം  ശിക്ഷിക്കാനാവില്ല. ശിക്ഷിക്കാനുതകുന്ന സാഹചര്യത്തെളിവുകള്‍ ഈ കേസിലില്ലെന്നും ഹൈക്കോടതി വിധി പറയുന്നു.

Related News:

ഇരട്ട ജീവപര്യന്തം അടക്കം 42 വര്‍ഷം ശിക്ഷ കാസര്‍കോട്ട് ഇതാദ്യം

കോടതി ചോദിച്ചപ്പോള്‍ ദുര്‍ മന്ത്രവാദി ഇമാം ഹുസൈന്റെ മറുപടി; പ്രതിയാണെന്നറിഞ്ഞത് പത്രങ്ങളിലൂടെ


Keywords:  Kerala, news, Murder, High-Court, kasaragod, case, Police, Devalokam double murder; high court acquits Imam Hussain.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia