ദേവകി വധം: ക്രൈംബ്രാഞ്ച് ഡി വൈ എസ് പിയും സംഘവും കാട്ടിയടുക്കത്തെത്തി പരിശോധന നടത്തി
Jun 29, 2017, 16:27 IST
പെരിയാട്ടടുക്കം: (www.kasargodvartha.com 29.06.2017) പനയാല്‍ കാട്ടിയടുക്കത്തെ ദേവകി (68)യെ കൊലപ്പെടുത്തിയ പ്രമാദമായ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ദേവസ്യയും സംഘവും വ്യാഴാഴ്ച കാട്ടിയടുക്കത്തെത്തി പരിശോധന നടത്തി. കൊല്ലപ്പെട്ട ദേവകിയുടെ വീട്, മൃതദേഹം കാണപ്പെട്ട സെന്‍ട്രല്‍ ഹാള്‍, വീടിന്റെ വാതിലുകള്‍, വീട്ടിലേയ്ക്കുള്ള വഴികള്‍ തുടങ്ങിയവയാണ് ക്രൈംബ്രാഞ്ച് സംഘം പരിശോധിച്ചത്.
ഇക്കഴിഞ്ഞ ജനുവരി 13 നാണ് ദേവകിയെ സ്വന്തം വീട്ടിനകത്തു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊലനടന്നിട്ടും മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ ലോക്കല്‍ പോലീസിന് കഴിയാത്തതിനെ തുടര്‍ന്നാണ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. വായി പൊത്തിപ്പിടിച്ച് കഴുത്ത് ഞെരിച്ചാണ് ദേവകിയെ കൊലയാളി സംഘം കൊലപ്പെടുത്തിയതെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
നാടിനെ നടുക്കിയ കൊലപാതകം തെളിയിക്കാന്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിലൂടെ കഴിയുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും കുടുംബവും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Crime branch, Investigation, Murder-case, Devaki murder: Crime branch officers visits Kattiyadukkam