city-gold-ad-for-blogger

Electricity rate | വൈദ്യുതി നിരക്ക് വര്‍ധനവിന്റെ ആശങ്കകള്‍ക്ക് പുറമെ ഭാരമായി ഡെപോസിറ്റും; ഈ മാസത്തെ ബില്‍ കണ്ട് ഷോകടിച്ച് വ്യാപാരികള്‍; സര്‍കാര്‍ നിലപാട് പുന:പരിശോധിക്കണമെന്ന് ആവശ്യം

കാസര്‍കോട്: (www.kasargodvartha.com) നിരക്ക് വര്‍ധനവിന്റെ ആശങ്കകള്‍ക്ക് പുറമെ ഈ മാസത്തെ വൈദ്യുതി ബിലില്‍ (Electricity Bill) 'ഡെപോസിറ്റ്' എന്ന പേരില്‍ അധിക തുക ഈടാക്കിയത് വ്യാപാരികള്‍ക്ക് ഇരുട്ടടിയായി. ഇത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. താങ്ങാവുന്നതില്‍ അധികമാണ് ലഭിച്ചിരിക്കുന്ന ബില്‍ തുക എന്ന് കുമ്പളയിലെ വ്യാപാരികള്‍ പറയുന്നു. മൂന്നിരട്ടി തുകയാണ് ഈടാക്കിയിരിക്കുന്നതെന്നാണ് ആക്ഷേപം. 6000 രൂപ മുതല്‍ 15,000 രൂപ വരെ അടക്കാന്‍ ബില്‍ ലഭിച്ചവരും ഉണ്ട്.
   
Electricity rate | വൈദ്യുതി നിരക്ക് വര്‍ധനവിന്റെ ആശങ്കകള്‍ക്ക് പുറമെ ഭാരമായി ഡെപോസിറ്റും; ഈ മാസത്തെ ബില്‍ കണ്ട് ഷോകടിച്ച് വ്യാപാരികള്‍; സര്‍കാര്‍ നിലപാട് പുന:പരിശോധിക്കണമെന്ന് ആവശ്യം

അതേസമയം കെഎസ്ഇബി ശിപാര്‍ശ ചെയ്ത ഗാര്‍ഹിക വൈദ്യുതി നിരക്ക് വര്‍ധനവ് ഈ മാസം പ്രാബല്യത്തില്‍ വരും. അതിന്റെ ബില്‍ കൂടി വരുന്നതോടെ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും വലിയ ആഘാതമാവും. അഞ്ചുവര്‍ഷവും വര്‍ധനവിനാണ് ശിപാര്‍ശ. 'ഫിക്‌സഡ്' തുകയും കൂടുന്നതോടെ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് താങ്ങാനാവാത്ത വര്‍ധനവാണ് ഉണ്ടാവുക. അടുത്ത അഞ്ചുവര്‍ഷംകൊണ്ട് 4145.9 കോടി രൂപ സ്വരൂപിക്കുകയാണ് സര്‍കാര്‍ ലക്ഷ്യമിടുന്നത്.
    
Electricity rate | വൈദ്യുതി നിരക്ക് വര്‍ധനവിന്റെ ആശങ്കകള്‍ക്ക് പുറമെ ഭാരമായി ഡെപോസിറ്റും; ഈ മാസത്തെ ബില്‍ കണ്ട് ഷോകടിച്ച് വ്യാപാരികള്‍; സര്‍കാര്‍ നിലപാട് പുന:പരിശോധിക്കണമെന്ന് ആവശ്യം

തൊട്ടടുത്ത അയല്‍ സംസ്ഥാനങ്ങള്‍ വൈദ്യുതി നിരക്ക് കുറച്ചും സൗജന്യങ്ങള്‍ വാരിക്കോരി നല്‍കിയും ജനങ്ങളുടെ ദുരിതത്തിന് പരിഹാരം കാണുമ്പോള്‍ സംസ്ഥാന സര്‍കാര്‍ അടുത്ത അഞ്ചുവര്‍ഷത്തേക്ക് വരുമാന വര്‍ധനവ് ലക്ഷ്യം വെച്ച് ജനങ്ങളെ പിഴിയുകയാണെന്നാണ് ആരോപണം. സംസ്ഥാനത്തെ വന്‍കിടക്കാരുടെ 3000 കോടി വൈദ്യുതി കുടിശിക പിരിച്ചെടുക്കാന്‍ കഴിയാത്ത വൈദ്യുതി വകുപ്പ് അധികൃതര്‍ പാവപ്പെട്ട വ്യാപാരികളുടെ നെഞ്ചത്ത് കയറുകയാണെന്ന് വ്യാപാരികള്‍ കുറ്റപ്പെടുത്തുന്നു. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ വ്യാപാര - വാണിജ്യ സ്ഥാപനങ്ങളെ കൊള്ളയടിക്കുന്ന സര്‍കാര്‍ നിലപാട് പുന:പരിശോധിക്കണമെന്നാണ് ഇവരുടെ ആവശ്യം.

Keywords: Kerala News, Malayalam News, Electricity rate, KSEB, Kasaragod News, Kerala Government, Electricity Bill, Kerala Electricity, KSEB News, Deposits become heavy along with electricity rate hike.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia