city-gold-ad-for-blogger

സാമൂഹിക നീതി വകുപ്പ് ജില്ലകൾ തോറും കർണാടക മോഡൽ തടങ്കൽ പാളയങ്ങൾ സ്ഥാപിക്കുന്നു

സൂപ്പി വാണിമേൽ

കാസർകോട്: (www.kasargodvartha.com 09.06.2021) സാമൂഹിക നീതി വകുപ്പ് സംസ്ഥാനത്ത് ജില്ലകൾ തോറും തടങ്കൽ പാളയങ്ങൾ സ്ഥാപിക്കാൻ നടപടിയാരംഭിച്ചു. തിരുവനന്തപുരം, തൃശൂർ ജില്ലകളിലാണ് പൈലറ്റ് പ്രോജക്ടുകൾക്ക് തുടക്കമിടുന്നത്. കർണാടകയിൽ ബെംഗളൂറിൽ നിന്ന് 40 കിലോ മീറ്റർ ഉൾഭാഗത്ത് നെലമംഗലക്കടുത്ത സൊണ്ടെകൊപ്പ ഗ്രാമത്തിൽ പ്രവർത്തമാരംഭിച്ച ഡിറ്റൻഷൻ സെന്ററിന്റെ മാതൃകയാണ് കേരളവും പിന്തുടരുന്നത്. സുഡാൻ പൗരൻ ആദ്യ അന്തേവാസിയായി കർണാടക കഴിഞ്ഞ വർഷം അവസാനം തടങ്കൽ പാളയം തുടങ്ങിയത് 'കാസർകോട് വാർത്ത' റിപോർട് ചെയ്തിരുന്നു.

സാമൂഹിക നീതി വകുപ്പിന് കീഴിലുള്ള പട്ടിക ജാതി / വർഗ വിദ്യാർഥികളുടെ പഴയ ഹോസ്റ്റൽ കെട്ടിടം നവീകരിച്ചാണ് കർണാടകയിൽ ഡിറ്റൻഷൻ സെന്റർ സജ്ജീകരിച്ചത്. അവിടെ എന്താണ് വരുന്നതെന്ന് തടങ്കൽ പാളയം തുറക്കും വരെ നാട്ടുകാർക്ക് അറിയില്ലായിരുന്നു എന്ന് അന്ന് ഗ്രാമ പഞ്ചായത്ത് വാർഡ് അംഗമായിരുന്ന കെ ആർ രമേശൻ പറഞ്ഞു. പഞ്ചായത്ത് ആവശ്യങ്ങൾക്ക് വിട്ടുതരാൻ അഭ്യർഥിച്ചെങ്കിലും പ്രദേശമാകെ മയക്കുമരുന്ന് ലോബിയുടെ പിടിയിലാണെന്ന മറുപടിയാണ് ലഭിച്ചത്.

സാമൂഹിക നീതി വകുപ്പ് ജില്ലകൾ തോറും കർണാടക മോഡൽ തടങ്കൽ പാളയങ്ങൾ സ്ഥാപിക്കുന്നു

നടത്തിപ്പ് സാമൂഹിക നീതി വകുപ്പ്, സുരക്ഷാ ചുമതല ആഭ്യന്തര വകുപ്പ് എന്നതാണ് കർണാടക തടങ്കൽ പാളയത്തിന്റെ ഭരണക്രമം. സംസ്ഥാന സാമൂഹിക നീതി വകുപ്പ് ഡയറക്ടർ പുതിയ തീയതി എവിടെയും രേഖപ്പെടുത്താതെ പുറപ്പെടുവിച്ച പുനർവിജ്ഞാപനം പ്രകാരം കേരളത്തിലെ തടങ്കൽ പാളയങ്ങളുടെയും സുരക്ഷാ ചുമതല പൊലീസിനാണ്. കർണാടകയിലെന്നപോലെ നിരീക്ഷണ ക്യാമറകൾ, വൈദ്യുതി വേലി, ഉയരം കൂടിയ ചുറ്റുമതിൽ തുടങ്ങിയവും സജ്ജീകരിക്കും. സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് ആരംഭിക്കുന്നത് എന്നാണ് വിജ്ഞാപനത്തിലുള്ളത്. ഈമാസം 15നകം അപേക്ഷ സമർപിക്കണം.
                                                                                    
സാമൂഹിക നീതി വകുപ്പ് ജില്ലകൾ തോറും കർണാടക മോഡൽ തടങ്കൽ പാളയങ്ങൾ സ്ഥാപിക്കുന്നു


പൗരത്വനിയമം ഭേദഗതിയെത്തുടർന്ന് തടങ്കൽ പാളയങ്ങൾ സ്ഥാപിക്കാൻ കേന്ദ്രം സംസ്ഥാന സർകാറുകൾക്ക് നിർദേശം നൽകിയിരുന്നു. ഇതനുസരിച്ച് കേരളവും നടപടിയാരംഭിച്ചതാണ്. പൗരത്വ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ നിറുത്തിവെച്ചതായി മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. കോവിഡ് ലോക് ഡൗൺ കാരണം പൗരത്വസമരങ്ങൾ നിലച്ചു. പൗരത്വനിയമം നടപ്പാക്കാൻ കേന്ദ്രം നീക്കം പുനരാരംഭിച്ചതോടെ കേരളം പുനർവിജ്ഞാപനവും പുറപ്പെടുവിച്ചിരിക്കയാണ്.

എല്ലാ ജില്ലകളിലും തടങ്കൽ പാളയങ്ങൾ എന്നതാണ് കേന്ദ്ര നിർദേശം. ഇതനുസരിച്ച് 35 ഡിറ്റൻഷൻ സെന്ററുകൾ തുടങ്ങാനുള്ള നടപടികൾ 31 ജില്ലകളുള്ള കർണാടകയിൽ പുരോഗമിക്കുന്നു. ബംഗ്ലാദേശികളായ ബാബുഖാൻ, താനിയ എന്നിവരുടെ തടങ്കൽ സംബന്ധിച്ച വിഷയം പരിഗണിച്ച വേളയിൽ തടങ്കൽ പാളയം നിർമാണ സ്ഥിതി കർണാടക ഹൈകോടതി സർകാരിനോട് ആരാഞ്ഞിരുന്നു. അതിന് കർണാടക സർകാർ നൽകിയ വിശദീകരണത്തിലെ എണ്ണമാണ് 35 തടങ്കൽ പാളയങ്ങൾ.

Keywords:  Kasaragod, Kerala, News, District, Thiruvananthapuram, Karnataka, Panchayath, Department of Social Justice is setting up Karnataka Model Detention Camps in each district


< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia