city-gold-ad-for-blogger

Fitness check | വിദ്യാലയങ്ങള്‍ തുറക്കാറായി; സ്‌കൂള്‍ ബസുകളുടെ ഫിറ്റ്‌നസ് പരിശോധനയുമായി മോടോര്‍ വാഹന വകുപ്പ്; വീഴ്ചകള്‍ കണ്ടെത്തിയ വാഹനങ്ങളെ പോരായ്മകള്‍ പരിഹരിച്ച് വീണ്ടും ഹാജരാക്കാന്‍ നിര്‍ദേശം

കാസര്‍കോട്: (www.kasargodvartha.com) പുതിയ അധ്യയന വര്‍ഷത്തില്‍ വിദ്യാലയങ്ങള്‍ തുറക്കാനിരിക്കെ സ്‌കൂള്‍ ബസുകളുടെ ഫിറ്റ്‌നസ് പരിശോധന മോടോര്‍ വാഹന വകുപ്പ് കര്‍ശനമാക്കി. വകുപ്പ് പുറപ്പെടുവിച്ച 56 ഇന നിര്‍ദേശങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചാണ് സ്‌കൂള്‍ ബസുകള്‍ക്ക് ഫിറ്റ്‌നസ് നല്‍കുന്നത്. സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് മുഴുവന്‍ വാഹനങ്ങളുടെയും പരിശോധന പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
   
Fitness check | വിദ്യാലയങ്ങള്‍ തുറക്കാറായി; സ്‌കൂള്‍ ബസുകളുടെ ഫിറ്റ്‌നസ് പരിശോധനയുമായി മോടോര്‍ വാഹന വകുപ്പ്; വീഴ്ചകള്‍ കണ്ടെത്തിയ വാഹനങ്ങളെ പോരായ്മകള്‍ പരിഹരിച്ച് വീണ്ടും ഹാജരാക്കാന്‍ നിര്‍ദേശം

കാസര്‍കോട് താലൂകിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 30 ഓളം ബസുകളുടെ പരിശോധന ശനിയാഴ്ച നടന്നു. ആര്‍ടിഒ എംടി ഡേവിസിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ഫിറ്റ്‌നസ് പരിശോധനയില്‍ വിജയിച്ച ബസുകള്‍ക്ക് സ്റ്റികര്‍ പതിച്ചു.

അതേസമയം പരിശോധിച്ച 30 ഓളം ബസുകളില്‍ വീഴ്ചകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 20 ഉം തിരിച്ചയച്ചതായും പോരായ്മകള്‍ പരിഹരിച്ച് വീണ്ടും ഹാജരാക്കാന്‍ നിര്‍ദേശം നല്‍കിയതായും അസിസ്റ്റന്റ് മോടോര്‍ വെഹികിള്‍ ഇന്‍സ്പെക്ടര്‍ കെവി അരുണ്‍ കുമാര്‍ പറഞ്ഞു. ജിപിഎസ് ടാഗ്, ടയര്‍ എന്നിവയിലടക്കമുള്ള വീഴ്ചകളാണ് കണ്ടെത്തിയത്.
          
Fitness check | വിദ്യാലയങ്ങള്‍ തുറക്കാറായി; സ്‌കൂള്‍ ബസുകളുടെ ഫിറ്റ്‌നസ് പരിശോധനയുമായി മോടോര്‍ വാഹന വകുപ്പ്; വീഴ്ചകള്‍ കണ്ടെത്തിയ വാഹനങ്ങളെ പോരായ്മകള്‍ പരിഹരിച്ച് വീണ്ടും ഹാജരാക്കാന്‍ നിര്‍ദേശം

Keywords: Malayalam News, Fitness check, MVD, School Bus, Kerala News, Kasaragod News, Motor Vehicles Department, Students Safety, Department of Motor Vehicles with fitness check of school buses.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia