city-gold-ad-for-blogger

തലപ്പാടിയിൽ കോവിഡ് പരിശോധനയ്ക്ക് സൗകര്യങ്ങളുമായി ആരോഗ്യ വകുപ്പ്; ഒരു ദിവസത്തിനകം തന്നെ ഫലം ലഭ്യമാക്കും

തലപ്പാടി: (www.kasargodvartha.com 05.08.2021)  കർണാടകത്തിലേക്ക് പ്രവേശിക്കുന്നവർക്ക് ആർ ടി പി സി ആർ നെഗറ്റീവ് സെർടിഫികെറ്റ് നിർബന്ധമാക്കിയ സാഹചര്യത്തിൽ ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായി തലപ്പാടിയിൽ പരിശോധനയ്ക്ക് വേണ്ടി വിപുലമായ സൗകര്യങ്ങൾ ആരോഗ്യ വകുപ്പ് തയ്യാറാക്കി.
 
തലപ്പാടിയിൽ കോവിഡ് പരിശോധനയ്ക്ക് സൗകര്യങ്ങളുമായി ആരോഗ്യ വകുപ്പ്; ഒരു ദിവസത്തിനകം തന്നെ ഫലം ലഭ്യമാക്കും

തലപ്പാടിയിലെ വിശ്വാസ് ഓഡിറ്റോറിയത്തിൽ പരിശോധനാ സൗകര്യത്തിനായി മൂന്നു ബാചുകളിലായി ടെസ്റ്റിങ്ങ് ടീമുകളെ സജ്ജീകരിച്ചു. ഒരു ദിവസത്തിനകം തന്നെ പരിശോധനാഫലം ആളുകൾക്ക് അവരുടെ മൊബൈൽ ഫോണിൽ ലഭ്യമാകുന്ന രീതിയിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. പരിശോധന നടത്തിയതിന്റെ പിറ്റേദിവസം ഉച്ചയ്ക്കുശേഷം labsys(dot)health(dot)kerala(dot)gov(dot)in എന്ന പോർടലിൽ നിന്നും പരിശോധനാഫലം ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്.

മംഗൽപാടി താലൂക് ആശുപത്രിയാണ് പരിശോധനാകേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഡെപ്യൂടി ഡിഎംഒ ഡോ. എ വി രാംദാസ്, താലൂക് ആശുപത്രി സൂപ്രണ്ട് ഡോ: ഷാന്റി, കോവിഡ് ടെസ്റ്റ് നോഡൽ ഓഫീസർ ഡോ. പ്രസാദ് തോമസ്, ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡികൽ ഓഫീസർ ഡോ. നിർമൽ, ജില്ലാ മാസ് മീഡിയ ഓഫീസർ അബ്ദുല്ലത്വീഫ് മഠത്തിൽ പരിശോധനാകേന്ദ്രം സന്ദർശിച്ച് സ്ഥിഗതികൾ വിലയിരുത്തി.

Keywords:  Kerala, kasaragod, Top-Headlines, Thalappady, Karnataka, COVID-19, Health-Department, Mobile Phone, Mangalpady, Hospital, Department of Health with facilities for COVID test at Thalapady. < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia