city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഡെങ്കിപ്പനി പ്രതിരോധം ശക്തമാക്കി കുമ്പള ഹെല്‍ത്ത് ബ്ലോക്ക്; ഡെങ്കിയെ പ്രതിരോധിക്കാന്‍ 840 സ്‌ക്വാഡുകള്‍, 35,000 വീടുകള്‍ സന്ദര്‍ശിക്കും, കൊതുകിനെ പിടിക്കാന്‍ ഗപ്പി മീനുകളും

കുമ്പള: (www.kasargodvartha.com 30.06.2020) ഡെങ്കിപ്പനിക്കെതിരേ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വ്യാപകമാക്കുന്നു. കുമ്പള ഹെല്‍ത്ത് ബ്ലോക്കില്‍ ഡെങ്കിപ്പനി പ്രതിരോധപ്രവര്‍ത്തനത്തിനായി 840 സ്‌ക്വാഡുകള്‍ രൂപീകരിച്ചു. കുമ്പള, ബദിയഡുക്ക, പുത്തിഗെ, മധൂര്‍, എന്‍മകജെ, കുമ്പഡാജെ, ബെള്ളൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലെ 119 വാര്‍ഡുകളിലാണ് സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കുക. ജനപ്രതിനിധികള്‍, ആരോഗ്യപ്രവര്‍ത്തകര്‍, ആശവര്‍ക്കര്‍മാര്‍, അങ്കണവാടി, കുടുംബശ്രീ പ്രവര്‍ത്തകര്‍, യൂത്ത്കബ്ബ്, മറ്റു സന്നദ്ധ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട 8400 ഓളം പേരാണ് സ്‌ക്വാഡില്‍ അംഗങ്ങളായിട്ടുള്ളത്. വാര്‍ഡ് ശുചിത്വ സമിതികളുടെ മേല്‍നോട്ടത്തിലാണ് സ്‌ക്വാഡുകള്‍ രൂപീകരിച്ചിട്ടുള്ളത്. കൊതുക് ഉറവിട നശീകരണം, ബോധവത്ക്കരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് നടത്തുക. കുമ്പള ഹെല്‍ത്ത് ബ്ലോക്കില്‍ ഇതുവരെയായി 23 ഡങ്കിപ്പനി സ്ഥിതീകരിച്ചിട്ടുണ്ട്. 235 പേരില്‍ ലക്ഷണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

35,000 വീടുകള്‍ സന്ദര്‍ശിക്കും

ഡെങ്കിപ്പനി പ്രതിരോധത്തിന്റെ ഭാഗമായ ഹെല്‍ത്ത് ബ്ലോക്കിലെ 35,000 ത്തോളം വീടുകളാണ് സന്ദര്‍ശിക്കുന്നത്. വീടുകളില്‍ കാണുന്ന കൊതുക് ഉറവിടങ്ങള്‍ വീട്ടുകാരെകൊണ്ട് തന്നെ നശിപ്പിച്ച് എല്ലാ ഞായറാഴ്ചകളിലും ഡ്രൈഡെ ആചരിക്കാന്‍ നിര്‍ദ്ദേശം നല്‍കുന്നുണ്ട്. ഇത് പ്രാവര്‍ത്തികമാക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുകയും ചെയ്യും. ബ്ലോക്കിലെ ഏഴ് ഗ്രാമപഞ്ചായത്തുകളിലും പഞ്ചായത്ത് തല ഇന്റര്‍ സെക്ടറില്‍ കോ - ഓഡിനേഷന്‍ കമ്മിറ്റി യോഗം ചേര്‍ന്ന് കര്‍മ്മ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. ഇത് പ്രകാരം 119 വാര്‍ഡുകളിലും ശുചിത്വ സമിതികള്‍ യോഗം ചേര്‍ന്ന് വാര്‍ഡ് തല കര്‍മ്മ പദ്ധതിയും തയ്യാറാക്കിയിട്ടുണ്ട്.
ഡെങ്കിപ്പനി പ്രതിരോധം ശക്തമാക്കി കുമ്പള ഹെല്‍ത്ത് ബ്ലോക്ക്; ഡെങ്കിയെ പ്രതിരോധിക്കാന്‍ 840 സ്‌ക്വാഡുകള്‍, 35,000 വീടുകള്‍ സന്ദര്‍ശിക്കും, കൊതുകിനെ പിടിക്കാന്‍ ഗപ്പി മീനുകളും

1200 ഓളം ഡെങ്കി പ്രതിരോധ ബോധവത്കരണ ക്ലാസുകള്‍

കോവിഡ് നിയന്ത്രണങ്ങള്‍ പ്രകാരം നിശ്കര്‍ഷിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിച്ച് ഡെങ്കി പ്രതിരോധത്തിനായി 1200- ഓളം ബോധവത്ക്കരണ ക്ലാസ്സുകളാണ് സംഘടിപ്പിക്കുന്നത്. കവുങ്ങ്, റബ്ബര്‍ തോട്ടം ഉടമകളുടെ യോഗം വാര്‍ഡ്തലത്തില്‍ വിളിച്ചുചേര്‍ത്തിട്ടുണ്ട്. കൊതുക് ഉറവിടനശീകരണത്തിനായി പാള എടുത്ത് മാറ്റല്‍, ചിരട്ടകമിഴ്ത്തല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
പൊതു ഇടങ്ങളിലും, സ്ഥാപനങ്ങളിലും പരിശേധന കര്‍ശനമാക്കാന്‍ ആരോഗ്യ പ്രവര്‍ത്തകരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ ബി അഷറഫ് അറിയിച്ചു. ഡെങ്കിപ്പനി കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ഡുകളില്‍ ഫോഗിംഗ്, സ്്രേപയിങ്ങ് എന്നിവ നടന്നു വരുന്നു.

കൊതുകിനെ പിടിക്കാന്‍ ഗപ്പി മീനുകളും

ഡെങ്കി കൊതുകുകളെ നശിപ്പിക്കുന്നതിനായി മീനുകളെയും പ്രയോജനപ്പെടുത്തും. ഇതിനായി വെള്ളകെട്ടുകളുള്ള പ്രദേശങ്ങളില്‍ ഗപ്പി മീനുകള്‍ നിക്ഷേപിക്കും. പിഎച്ച്‌സികളില്‍ ഗപ്പി മീനുകളെ വളര്‍ത്തുന്ന ഹാച്ചറികള്‍ ഉണ്ടെന്നും ഇതില്‍ നിന്നും നിലവില്‍ പത്തോളം സ്ഥലങ്ങളിലെ വെള്ളക്കെട്ടുകളിലേക്ക് മീനുകളെ നിക്ഷേപിച്ചിട്ടുണ്ടെന്നും ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പറഞ്ഞു. കൊതുകിന്റെ ഉറവിടങ്ങളായി കണ്ടെത്തുന്ന കൂടുതല്‍ പ്രദേശങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും. ജില്ലാ പ്രാണിജന്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പഞ്ചായത്തുകളില്‍ കൊതുക് സാന്ദ്രതാ പഠനവും നടത്തുന്നുണ്ട്.


Keywords: Kasaragod, Kerala, Kumbala, News, Fever, Dengue, Dengue prevention programs tighten in Kumbala

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia