city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബളാൽ പഞ്ചായത്തിൽ ഡെങ്കിപ്പനി പടരുന്നു; പ്രതിരോധ നടപടികളുമായി പ്രാഥമികാരോഗ്യ കേന്ദ്രം

വെള്ളരിക്കുണ്ട്: (www.kasargodvartha.com 03.03.2021) ബളാൽ ഗ്രാമ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ഡെങ്കിപ്പനി റിപോർട് ചെയ്‌തു. വെള്ളരിക്കുണ്ട്, കരുവളടുക്കം, പാത്തിക്കര, കാറളം, കൊന്നക്കാട്, മുട്ടോൻ കടവ്, പാമതട്ട് എന്നീ സ്ഥലങ്ങളിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. പനി പടരുന്ന സാഹചര്യത്തിൽ വെള്ളരിക്കുണ്ട് പ്രാഥമികാരോഗ്യ കേന്ദ്രം ഊർജ്ജിത നടപടികളെടുത്ത് തുടങ്ങി. ജില്ല വെക്ടർ കൺട്രോൾ യൂണിറ്റുമായി സഹകരിച്ച് പൊതുജനാരോഗ്യ പ്രവർത്തകർ, ആശ പ്രവർത്തകർ എന്നിവർക്കായി പരിശീലനം സംഘടിപ്പിച്ചു.
                                                                       
ബളാൽ പഞ്ചായത്തിൽ ഡെങ്കിപ്പനി പടരുന്നു; പ്രതിരോധ നടപടികളുമായി പ്രാഥമികാരോഗ്യ കേന്ദ്രം

പ്രാഥമികാരോഗ്യ കേന്ദം അസി. സർജൻ ഡോ. മനീഷ ഉദ്ഘാനം ചെയ്തു. ഹെൽത് ഇൻസ്‌പെക്ടർ അജിത് സി ഫിലിപ്പ് അധ്യക്ഷത വഹിച്ചു. വെക്ടർ കൺട്രോൾ യൂണിറ്റ് ഫീൽഡ് അസിസ്റ്റന്റ് ദാമോദരൻ ക്ലാസെടുത്തു. ജൂനിയർ ഹെൽത് ഇൻസ്‌പെക്ടർ സുജിത് കുമാർ കെ സ്വാഗതവും പബ്ലിക് ഹെൽത് നഴ്സ് ഏലിയാമ്മ വർഗീസ് നന്ദിയും പറഞ്ഞു.


വെള്ളരിക്കുണ്ട് 14-ാം വാർഡിൽ നടത്തിയ കൊതുക് സാന്ദ്രതാ പഠനത്തിൽ ബ്രിടോ ഇൻസ്ക്സ് ഉയർന്ന് കണ്ടതിനാൽ ഈ പ്രദേശത്ത് രോഗസാധ്യത ഉള്ളതായി വിലയിരുത്തി. 10 ഗ്രൂപുകളായി 120 വീടുകളിലാണ് സംഘം പരിശോധന നടത്തിയത്. സമീപ പഞ്ചായത്തുകളിലും ബളാൽ പഞ്ചായത്തിലും ഡെങ്കിപ്പനി കേസുകൾ അധികരിക്കുന്ന സാഹചര്യത്തിൽ തെർമൽ ഫോഗിംഗ് ഉൾപെടെ സാധ്യമായ എല്ലാ പ്രവർത്തനങ്ങളും ചെയ്യുന്നതാണെന്ന് ഹെൽത് ഇൻസ്പക്ടർ അജിത് സി ഫിലിപ്പ് അറിയിച്ചു. പൊതുജനങ്ങൾ വെള്ളം കെട്ടിനിന്ന് കൊതുക് വളരാൻ സാധ്യതയുള്ള കണ്ടയിനറുകൾ പരിശോധിച്ച് നടപടി എടുക്കണം. വേനൽ കാലത്ത് ഇത്തരത്തിൽ കൊതുകുകൾ വളർന്ന് പെരുകിയാൽ മൺസൂൺ ആരംഭത്തിൽ തന്നെ രോഗ സാധ്യത ഇരട്ടിയാകുമെന്നും അദ്ദേഹം പറഞ്ഞു.


Keywords: Kasaragod, Kerala, News, Panchayath, Fever, Health, Dengue fever spreads in Balal panchayath; Primary health center with preventive measures. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia