city-gold-ad-for-blogger

കാസര്‍കോട് ജില്ലയില്‍ ഡെങ്കിപ്പനി പടരുന്നു; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

കാസര്‍കോട്: (www.kasargodvartha.com 11.06.2020) കോവിഡ് ഭീതിക്കിടയില്‍ കാസര്‍കോട് ജില്ലയില്‍ ഡെങ്കിപ്പനിയും പടരുന്നു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ജനറല്‍ ആശുപത്രിയില്‍ ബദിയടുക്ക, കുമ്പള, പുത്തിഗെ ഭാഗങ്ങളിലുള്ള മൂന്നു പേര്‍ക്ക് ഡെങ്കിപ്പനി റിപോര്‍ട്ട് ചെയ്തു. ചിലര്‍ സ്വകാര്യാശുപത്രിയിലും ചികിത്സ തേടിയിട്ടുണ്ട്. കാലവര്‍ഷമാരംഭിച്ചതോടെ കൊതുകുകള്‍ പെരുകാനുള്ള സാധ്യത കണക്കിലെടുത്ത് വീടും പരിസരവും ശുചീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ആദൂര്‍, മുള്ളേരിയ, മഞ്ഞംപാറ, കര്‍മംതൊടി, മിഞ്ചിപ്പദവ് ഭാഗങ്ങളിലും, പുല്ലൂര്‍-പെരിയ പഞ്ചായത്തിലും ഡെങ്കിപ്പനി പടരുന്നതായി റിപോര്‍ട്ടുകളുണ്ട്.

ഡെങ്കിപ്പനി ഒഴിവാക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

-വീടിനു ചുറ്റും പൊട്ടിയ പ്ലാസ്റ്റിക് പാത്രങ്ങള്‍, ചിരട്ട, മറ്റ് ഉപയോഗ ശൂന്യമായ വസ്തുക്കള്‍ എന്നിവ വലിച്ചെറിയരുത്.

-ടെറസ്സിലും സണ്‍ ഷെയ്ഡിലും വെള്ളം കെട്ടി നില്‍ക്കാന്‍ അനുവദിക്കരുത്.

-റഫ്രിജറേറ്ററിനു പുറകിലുള്ള ട്രേ എന്നിവയിലെ വെള്ളം ആഴ്ചയിലൊരിക്കല്‍ പൂര്‍ണമായും നീക്കം ചെയ്യണം.

-വാട്ടര്‍ ടാങ്കുകള്‍ അടച്ചു സൂക്ഷിക്കുകയോ, കൊതുകുവല കൊണ്ടു അടക്കുകയോ ചെയ്യുക.

-ഉപയോഗിക്കാത്ത ഉരല്‍ ആട്ടുകല്ല് എന്നിവ കമഴ്ത്തിയിടുക.

-ഉപയോഗിക്കാത്ത ടയറുകളില്‍ വെള്ളം കെട്ടി നില്‍ക്കാത്ത തരത്തില്‍ മണ്ണ് നിറയ്ക്കുകയോ സുഷിരങ്ങള്‍ ഉണ്ടാക്കുകയോ ചെയ്യുക.

-പാചകത്തിനും മറ്റുമായി വെള്ളം ശേഖരിച്ചു വച്ചിരിക്കുന്ന പാത്രങ്ങള്‍ കൊതുക് കടക്കാത്ത രീതിയില്‍ നന്നായി അടച്ചു വയ്ക്കണം.

-റബ്ബര്‍ തോട്ടങ്ങളിലെ ചിരട്ടകള്‍, കമുകിന്‍ തോട്ടങ്ങളിലെ പാളകള്‍ എന്നിവയില്‍ വെള്ളം കെട്ടിനിന്നു കൊതുക് വളരാനുള്ള സാഹചര്യം ഉണ്ടാകരുത്. തോട്ടങ്ങളില്‍ കൊതുക് വളരാനുള്ള സാഹചര്യം ഒഴിവാക്കാത്തവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമം അനുസരിച്ച് നടപടി സ്വീകരിക്കും.

-വീടുകളിലും തൊഴില്‍ പരിസരങ്ങളിലും കൊതുകു കടിയേല്‍ക്കുന്ന സാഹചര്യം ഒഴിവാക്കുക.

-കൊതുകുകടി ഒഴിവാക്കുന്നതിനായുള്ള വല, ശരീരം മുഴുവന്‍ മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ എന്നിവ ഉപയോഗിച്ച് വ്യക്തിഗതസുരക്ഷ ഉറപ്പു വരുത്തണം.

-കൊതുക് കടി ഏല്‍ക്കുന്ന സാഹചര്യം പരമാവധി ഒഴിവാക്കുക.

-പ്രഭാതങ്ങളിലും വൈകുന്നേരങ്ങളിലും ഈഡിസ് കൊതുക് കടിക്കുവാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം.

-കൊതുകുവല ശീലമാക്കുക.

-ശരീരം മുഴുവന്‍ മൂടുന്ന വസ്ത്രം ധരിക്കുക.

-ഗര്‍ഭിണിണികളും കുട്ടികളും പ്രായമായവരും പ്രത്യേകം ശ്രദ്ധിക്കണം.

-ആരോഗ്യ പ്രവര്ത്ത കരുടെ നിര്ദോശം കൃത്യമായി പാലിക്കുകയും ഫോഗ്ഗിംഗ്, ഇന്‍ഡോര്‍  സ്പ്രേ തുടങ്ങിയ എല്ലാ പ്രവര്‍ത്തനങ്ങളിലും പൂര്‍ണമായി സഹകരിക്കുകയും ചെയ്യുക.

-പനി വന്നാല്‍ സ്വയം ചികിത്സ നടത്തരുത്. അടുത്തുള്ള ആശുപത്രിയില്‍ ചികിത്സതേടുക.
കാസര്‍കോട് ജില്ലയില്‍ ഡെങ്കിപ്പനി പടരുന്നു; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്





Keywords:  kasaragod, Kerala, news, COVID-19, District, Fever, General-hospital, Dengue fever reported in Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia