city-gold-ad-for-blogger

Protest | 'മെഡികല്‍ ഓഫീസര്‍ ഒഴിവുകള്‍ യഥാസമയം റിപോര്‍ട് ചെയ്യുന്നില്ല'; റാങ്ക് ലിസ്റ്റിലുള്ള നഴ്‌സുമാര്‍ക്ക് നിയമന ഉത്തരവ് വൈകുന്നതായി ആരോപണം; കലക്ടറേറ്റ് മാര്‍ചില്‍ പ്രതിഷേധമിരമ്പി

കാസര്‍കോട്: (www.kasargodvartha.com) ജില്ലയില്‍ റാങ്ക് ലിസ്റ്റിലുള്ള 190 നഴ്‌സുമാരുടെ നിയമനം ഉടനെ നടത്തുക, ഒഴിവുകള്‍ ജില്ലാ മെഡികല്‍ ഓഫീസര്‍ പി എസ് സിക്ക് ഉടനെ റിപോര്‍ട് ചെയ്യുക, പുതിയ ഡ്യൂടി നഴ്സ് തസ്തികകള്‍ അനുവദിക്കുക, എയിംസ് പ്രൊപോസലില്‍ കാസര്‍കോടിന്റെ പേര് ഉള്‍പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുമായി നടന്ന കലക്ടറേറ്റ് മാര്‍ചില്‍ പ്രതിഷേധമിരമ്പി. എയിംസ് ജനകീയ കൂട്ടായ്മ പ്രവര്‍ത്തകരും, റാങ്ക് ലിസ്റ്റിലുള്ള നഴ്സുമാരും മാര്‍ചിന് നേതൃത്വം നല്‍കി.
    
Protest | 'മെഡികല്‍ ഓഫീസര്‍ ഒഴിവുകള്‍ യഥാസമയം റിപോര്‍ട് ചെയ്യുന്നില്ല'; റാങ്ക് ലിസ്റ്റിലുള്ള നഴ്‌സുമാര്‍ക്ക് നിയമന ഉത്തരവ് വൈകുന്നതായി ആരോപണം; കലക്ടറേറ്റ് മാര്‍ചില്‍ പ്രതിഷേധമിരമ്പി

ഏതാനും മാസങ്ങള്‍ക്കുള്ളില്‍ റാങ്ക് ലിസ്റ്റ് കാലാവധി തീരുമെന്നറിഞ്ഞിട്ടും അധികൃതര്‍ നിസംഗത കാട്ടുകയാണെന്നും മെഡികല്‍ ഓഫീസര്‍ ഒഴിവുകള്‍ യഥാസമയം റിപോര്‍ട് ചെയ്യുന്നില്ലെന്നും നഴ്‌സുമാരുടെ ഒഴിവ് കാരണം രോഗികള്‍ ദുരിതത്തിലാണെന്നും ഇത് ചൂണ്ടിക്കാട്ടിയായിരുന്നു തങ്ങളുടെ പ്രതിഷേധമെന്നും സംഘാടകര്‍ പറഞ്ഞു. എയിംസ് ജനകീയ കൂട്ടായ്മ ജില്ലാ പ്രസിഡന്റ് ഗണേശന്‍ അരമങ്ങാനത്തിന്റെ അധ്യക്ഷതയില്‍ എകെഎം അശ്‌റഫ് എംഎല്‍എ മാര്‍ച് ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായി സാമൂഹ്യ പ്രവര്‍ത്തക ദയാബായി പങ്കെടുത്തു.
   
Protest | 'മെഡികല്‍ ഓഫീസര്‍ ഒഴിവുകള്‍ യഥാസമയം റിപോര്‍ട് ചെയ്യുന്നില്ല'; റാങ്ക് ലിസ്റ്റിലുള്ള നഴ്‌സുമാര്‍ക്ക് നിയമന ഉത്തരവ് വൈകുന്നതായി ആരോപണം; കലക്ടറേറ്റ് മാര്‍ചില്‍ പ്രതിഷേധമിരമ്പി

രാവിലെ 10 മണിക്ക് ബി സി റോഡ് ദേശീയ പാതയില്‍ നിന്നാണ് മാര്‍ച് ആരംഭിച്ചത്. മാര്‍ചിന് ശേഷം ദയാബായി, റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്‍ പ്രതിനിധികളായ ആതിര, മുബശിറ, എയിംസ് ജനകീയ കൂട്ടായ്മ ഭാരവാഹികളായ ഗണേശന്‍ അരമങ്ങാനം, ശ്രീനാഥ് ശശി, കെ ബി. മുഹമ്മദ് കുഞ്ഞി എന്നിവര്‍ ജില്ലാ കലക്ടറെ കണ്ട് നിവേദനം നല്‍കി. വിഷയത്തില്‍ അടിയന്തിര ഇടപെടല്‍ ഉണ്ടാവുമെന്നും സര്‍കാരിന് വിശദമായ റിപോര്‍ട് നല്‍കുമെന്നും കലക്ടര്‍ ഉറപ്പ് നല്‍കിയതായി ഭാരവാഹികള്‍ അറിയിച്ചു.
   
Protest | 'മെഡികല്‍ ഓഫീസര്‍ ഒഴിവുകള്‍ യഥാസമയം റിപോര്‍ട് ചെയ്യുന്നില്ല'; റാങ്ക് ലിസ്റ്റിലുള്ള നഴ്‌സുമാര്‍ക്ക് നിയമന ഉത്തരവ് വൈകുന്നതായി ആരോപണം; കലക്ടറേറ്റ് മാര്‍ചില്‍ പ്രതിഷേധമിരമ്പി

സലീം സന്ദേശം ചൗക്കി, ഹകീം ബേക്കല്‍, ആനന്ദന്‍ പെരുമ്പള, ഉമ്മു ഹാനി, സിസ്റ്റര്‍ ജയ ആന്റോ മംഗലത്ത്, അഹ്മദ് കിര്‍മാണി, മുഹമ്മദ് ഈച്ചിലിങ്കാല്‍, സൂര്യ നാരായണ ഭട്ട്, പ്രീത സുധീഷ്, താജുദ്ദീന്‍ ചേരങ്കൈ, അന്‍വര്‍ ടി ഇ, ജസ്സി മഞ്ചേശ്വരം, ഉസ്മാന്‍ കടവത്ത്, ഗീതാ ജോണി, ജസീറ, ഹസൈനാര്‍ തോട്ടുംഭാഗം, ഗീത ജോണി, റഈസ ടീചര്‍, റഹീം അല്ലാമ, റഹീം നെല്ലിക്കുന്ന്, ഉസ്മാന്‍ പള്ളിക്കാല്‍, മറിയ പി, പ്രേമന്‍ തൃക്കരിപ്പൂര്‍, ജയേഷ് കണ്ണൂര്‍, ജാബിര്‍ പാണത്തൂര്‍, ഭാസ്‌കരന്‍ ഉലൂജി തുടങ്ങിയവര്‍ സംബന്ധിച്ചു. നാസര്‍ ചെര്‍ക്കളം സ്വാഗതവും നാസര്‍ കൊട്ടിലങ്ങാട് നന്ദിയും പറഞ്ഞു.

Protest | 'മെഡികല്‍ ഓഫീസര്‍ ഒഴിവുകള്‍ യഥാസമയം റിപോര്‍ട് ചെയ്യുന്നില്ല'; റാങ്ക് ലിസ്റ്റിലുള്ള നഴ്‌സുമാര്‍ക്ക് നിയമന ഉത്തരവ് വൈകുന്നതായി ആരോപണം; കലക്ടറേറ്റ് മാര്‍ചില്‍ പ്രതിഷേധമിരമ്പി
   
Keywords: AIIMS Kasaragod, Collectorate, Nurse Rank List, Malayalam News, Kerala News, Kasaragod News, Demand to give appointment order to nurses in rank list.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia