city-gold-ad-for-blogger

Fest Stall | ബീച് ഫെസ്റ്റിൽ സ്റ്റാൾ അനുവദിക്കുന്നതിൽ സുതാര്യത പുലർത്തണമെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ കേരള കേറ്റേഴ്സ്

കാസർകോട്: (KasargodVartha) ബേക്കൽ ബീച് ഫെസ്റ്റിൽ സ്റ്റാൾ അനുവദിക്കുന്നതിൽ സുതാര്യത പുലർത്തണമെന്ന് കോൺഫെഡറേഷൻഓഫ് ഓൾ കേരള കേറ്റേഴ്സ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. നിലവിൽ സ്വകാര്യ വ്യക്തികൾക്ക് നേരിട്ട് സ്റ്റാളുകൾ അനുവദിക്കുകയാണ് ചെയ്യുന്നതെന്നും അവർ വൻ തുക വാടകയും ഡെപോസിറ്റും വാങ്ങി മറിച്ച് കൊടുക്കുകയാണെന്നും ഭാരവാഹികൾ കുറ്റപ്പെടുത്തി.

Fest Stall | ബീച് ഫെസ്റ്റിൽ സ്റ്റാൾ അനുവദിക്കുന്നതിൽ സുതാര്യത പുലർത്തണമെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ കേരള കേറ്റേഴ്സ്


സ്റ്റാളുകൾ സംഘാടക സമിതി നേരിട്ട് ലേലം വിളിച്ച് നൽകുന്ന രീതി നടപ്പിൽ വരുത്തണമെന്നും ഇക്കാര്യം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും ഇവർ പറഞ്ഞു. ഫെസ്റ്റിവൽ നടക്കുന്ന ദിവസങ്ങളിൽ സംഘാടക സമിതിക്കും, അതിഥികൾക്കുമുള്ള ഭക്ഷണ വിതരണത്തിന് ക്വടേഷൻ ക്ഷണിക്കണം. ഇത് സംബന്ധിച്ച് കലക്ടർക്ക് നിവേദനം നൽകിയിട്ടുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംസ്ഥാന സെക്രടറി ആർ വിമൽ കുമാർ, അബ്ദുൽ ഖാദർ, മൻസൂർ കെ കെ എന്നിവർ പങ്കെടുത്തു.

Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Beach Fest, Bekal, Malayalam News, Demand of transparency in allocating stalls at beach festival


Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia