മോഷണവും ലഹരി മാഫിയ- സാമൂഹ്യ ദ്രോഹികളുടെ അക്രമവും; ബോവിക്കാനത്ത് പോലീസ് എയ്ഡ്പോസ്റ്റ് സ്ഥാപിക്കണമെന്ന് ആവശ്യം
Jan 9, 2019, 19:22 IST
മുളിയാര്‍: (www.kasargodvartha.com 09.01.2019) ബോവിക്കാനത്തും പരിസര പ്രദേശങ്ങളിലും നടക്കുന്ന മോഷണവും, ലഹരി മാഫികളെയും സമൂഹ്യ ദ്രോഹികളെയും നിയന്ത്രിയുന്നതിന് ബോവിക്കാനത്ത് പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്ന് ബോവിക്കാനം തേജസ് ഹൗസിംഗ് കോളനി റസിഡന്‍സ് അസോസിയേഷന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.
അടുത്ത കാലത്തായി മുളിയാറിന്റെ വിവിധ ഭാഗങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നടന്നു പോകാനാകാത്ത വിധം പിടിച്ചുപറിയും മാല പൊട്ടിക്കലും വര്‍ദ്ധിച്ച് വരികയാണെന്ന് യോഗം ചൂണ്ടിക്കാട്ടി. യോഗത്തില്‍ പ്രസിഡണ്ട് ടി.ഒ ജോണ്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. രാഘവന്‍ ബെള്ളിപ്പാടി ഉദ്ഘാടനം ചെയ്തു. പത്മിനി ടീച്ചര്‍ മുഖ്യ പ്രഭാഷണം നടത്തി.
വിവിധ മേഖലകളില്‍ ഉന്നത വിജയം കൈവരിച്ച കോളനിയിലെ കുട്ടികള്‍ക്കും, കലാകാരന്‍മാര്‍ക്കും ഉപഹാരങ്ങള്‍ നല്‍കി. ജനറല്‍ സെക്രട്ടറി ബി സി കുമാരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ കെ കൃഷ്ണന്‍, ദാമോദരന്‍ മാസ്റ്റര്‍, ഷരീഫ് കൊടവഞ്ചി, മന്‍സൂര്‍ മല്ലത്ത്, കൃഷ്ണന്‍ ചേടിക്കല്‍, മധുസൂദനന്‍ കോടി, സാവിത്രി രാഘവന്‍, വിനോദ് കുമാര്‍, അജിത് കുമാര്‍ പ്രസംഗിച്ചു. ജോര്‍ജ് തോമസ് സ്വാഗതവും ശോഭന നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Muliyar, Bovikanam, Demand for Open aid post in Bovikanam
< !- START disable copy paste -->