city-gold-ad-for-blogger

Protest | നായ്മാര്‍മൂലയില്‍ മേല്‍പാലം വേണമെന്ന ആവശ്യം കൂടുതല്‍ ശക്തമാക്കി ആക്ഷന്‍ കമിറ്റി; 24ന് കലക്ടറേറ്റ് മാര്‍ച്

കാസര്‍കോട്: (www.kasargodvartha.com) ദേശീയപാത വികസനത്തില്‍ ഇരുഭാഗങ്ങളിലുമായി ഒറ്റപ്പെട്ടു പോകുന്ന നായ്മാര്‍മൂലയില്‍ മേല്‍പാലം നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കമിറ്റി നടത്തിവരുന്ന റിലേസത്യാഗ്രഹ സമരത്തിന്റെ 150-ാം ദിവസമായ ഓഗസ്റ്റ് 24ന് കലക്ടറേറ്റ് മാര്‍ച് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10 മണിക്ക് സമരപന്തലില്‍ നിന്ന് മാര്‍ച് ആരംഭിക്കും.
    
Protest | നായ്മാര്‍മൂലയില്‍ മേല്‍പാലം വേണമെന്ന ആവശ്യം കൂടുതല്‍ ശക്തമാക്കി ആക്ഷന്‍ കമിറ്റി; 24ന് കലക്ടറേറ്റ് മാര്‍ച്

കാസര്‍കോട് താലൂകിലെ ഏറ്റവും തിരക്കേറിയതും ജനസാന്ദ്രതയേറിയതുമായ പ്രദേശമാണ് നായ്മാര്‍മൂല. അനുദിനം കച്ചവട സ്ഥാപനങ്ങളാലും വിദ്യാഭ്യാസ മറ്റു സാംസ്‌കാരിക മേഖലകളാലും വികസിച്ചുകൊണ്ടിരിക്കുന്ന സ്ഥലം കൂടിയാണ്. വിദ്യാനഗര്‍, പാണലം എന്നിവിടങ്ങളില്‍ ദിനേന ആയിരക്കണക്കിന് വിദ്യാര്‍ഥികളും പൊതുജനങ്ങളും സര്‍കാര്‍ സേവനങ്ങള്‍ക്കും മറ്റുമായി എത്തുന്നുണ്ട്.
ജില്ലയുടെ സമ്പദ് വ്യവസ്ഥയില്‍ കാതലായ ചലനങ്ങള്‍ സൃഷ്ടിക്കുന്നതിന് നായ്മാര്‍മൂല പ്രദേശത്ത് നിലകൊള്ളുന്ന വ്യവസായ സ്ഥാപനങ്ങള്‍ക്ക് സാധിക്കുന്നുണ്ട്.

ദേശീയപാതയില്‍ നാല് റോഡുകള്‍ ഒരുമിച്ച് കൂടുന്ന സുപ്രധാനമായ ജന്‍ക്ഷന്‍ കൂടിയാണ് നായ്മാര്‍മൂല. നാലു ഭാഗത്തേക്കും ഒരേപോലെ ബസ് റൂട് ഉള്‍പെടെ നിരന്തരം ആയിരക്കണക്കിന് വാഹനങ്ങള്‍ ആണ് കടന്നുപോകുന്നത്. നായ്മാര്‍മൂലയില്‍ നിന്നും ആലംപാടി ബദിയടുക്ക വഴി കാസര്‍കോട് മെഡികല്‍ കോളജിലേക്കും, കേരള ക്രികറ്റ് അസോസിയേഷന്‍ മൈതാനത്തേക്കുമുള്ള വഴി കൂടിയാണിത്. പെരുമ്പള ഭാഗത്ത് കൂടി കാസര്‍കോട് കണ്ണൂര്‍ കെ എസ് ടി പി റോഡിലേക്കുള്ള ബൈപാസ് റോഡ് ഇതിലൂടെയാണ്.
             
Protest | നായ്മാര്‍മൂലയില്‍ മേല്‍പാലം വേണമെന്ന ആവശ്യം കൂടുതല്‍ ശക്തമാക്കി ആക്ഷന്‍ കമിറ്റി; 24ന് കലക്ടറേറ്റ് മാര്‍ച്

നിര്‍ദിഷ്ട ദേശീയപാത വികസനം യാഥാര്‍ഥ്യമായാല്‍ സഞ്ചാര സ്വാതന്ത്ര്യം പാടെ നിഷേധിക്കുകയും ഇരുഭാഗത്തും ഉള്ള യാത്രകളും കച്ചവടങ്ങളും പാടെ ഇല്ലാതാകുകയും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കടക്കം യാത്ര ദുഷ്‌കരമാകുകയും ചെയ്യുമെന്നും ബിസി റോഡില്‍ നിലവില്‍ നിര്‍മിച്ചിരിക്കുന്ന അടിപ്പാത പ്രശ്നത്തിന് പരിഹാരമാവില്ലെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ ഖാദര്‍ പാലോത്ത്, പി ബി അബ്ദുല്‍ സലാം, എ എല്‍ മുഹമ്മദ് അസ്ലം, ബദറുല്‍ മുനീര്‍ ഹകീം, ബദ്റുദ്ദീന്‍ പ്ലാനറ്റ്, ബശീര്‍ കടവത്ത്, കരീം നായ്മാര്‍മൂല എന്നിവര്‍ പങ്കെടുത്തു.

Keywords: Naimarmoola, NH Work, Malayalam News, Kerala Police, Press Meet, Demand for flyover at Naimarmoola; Collectorate march on 24th.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia