city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യുവാവിനെ തുടയ്ക്ക് വെട്ടിപരിക്കേൽപ്പിച്ച കേസിൽ പ്രതിക്ക് രണ്ട് വർഷം തടവും പിഴയും

കാസർകോട്: (www.kasargodvartha.com 07.09.2020) യുവാവിനെ തുടയ്ക്ക് വെട്ടിപരിക്കേൽപ്പിച്ച കേസിൽ പ്രതിക്ക് രണ്ട് വർഷം തടവും പിഴയും ശിക്ഷ. കണ്ണൂർ കൂത്ത്പറമ്പ് കുനിയൽ പാലത്തെ കെ പി സെറീജ് (30) നെയാണ് കാസർകോട് ജില്ലാ സെൻസ് കോടതി (രണ്ട്‌) ശിക്ഷിച്ചത്.

കണ്ണൂർ മാലൂർ ശിവപുരം മാടപകടികയിലെ വി അൻസീറിനെ (25) വെട്ടി പരിക്കേൽപ്പിച്ച കേസിലാണ് ശിക്ഷ. 2017 ജനുവരി 16ന് തീയ്യതി രാത്രി 8.30 മണിക്ക് കാഞ്ഞങ്ങാട് റെയിൽവേ സ്‌റ്റേഷന് പടിഞ്ഞാറ് ഭാഗത്ത് റോഡിൽ വെച്ചാണ് സെറീജ് അൻസീറിനെ തുടയ്ക്ക് വെട്ടി പരിക്കേൽപ്പിച്ചത്. കേസിലെ രണ്ടാം പ്രതി പിണറായി ധർമ്മത്തെ അറാഫത്ത് (26) അന്വേഷണ ഘട്ടത്തിൽ മരണപ്പെട്ടതിനാൽ കേസിൽ നിന്ന് ഒഴിവാക്കിയിരുന്നു. മുൻ വിരോധം കാരണം വടിവാൾകൊണ്ട് ഇടത് തുടയ്ക്ക് വെട്ടി പരിക്കേൽപ്പിച്ചുവെന്നാണ് കേസ്.

യുവാവിനെ തുടയ്ക്ക് വെട്ടിപരിക്കേൽപ്പിച്ച കേസിൽ പ്രതിക്ക് രണ്ട് വർഷം തടവും പിഴയും

കേസിൽ ഒന്നാം പ്രതിക്ക് വിവിധ വകുപ്പുകൾ പ്രകാരമാണ് രണ്ട് വർഷവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം കൂടി അധികം തടവ് അനുഭവിക്കണം. ഹോസ്ദുർഗ് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് എസ് ഐ പി വിജയനാണ്. പ്രോസിക്യൂഷന് വേണ്ടി എം അബ്ദുൽ സത്താർ ഹാജരായി.


Keywords: Kasaragod, Kerala, News, Youth, Man, Court, Jail, Fine, Defendant sentenced to two years in prison and fined for cutting young man's thigh

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia