city-gold-ad-for-blogger

Booked | 'സിപിഎം നേതാവ് വത്സന്‍ പനോളിയെ സമൂഹ മാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തി'; യുവാവിനെതിരെ കേസ്

തലശേരി: (www.kasargodvartha.com) സിപിഎം സംസ്ഥാന കമിറ്റിയംഗവും കര്‍ഷക സംഘം സംസ്ഥാന സെക്രടറിയുമായ വത്സന്‍ പനോളിയെയും കുടുംബത്തെയും ഫേസ്ബുകിലൂടെ അപമാനിച്ചുവെന്ന പരാതിയില്‍ കതിരൂര്‍ സ്വദേശിയായ യുവാവിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി കൂത്തുപറമ്പ് പൊലീസ് അറിയിച്ചു. വത്സന്റെ മകന്‍ ഷാഹുല്‍ പനോളിയുടെ പരാതിയിലാണ് ഷൈജു കതിരൂര്‍ എന്നയാള്‍ക്കെതിരെ പൊലീസ് കേസെടുത്തത്.

Booked | 'സിപിഎം നേതാവ് വത്സന്‍ പനോളിയെ സമൂഹ മാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തി'; യുവാവിനെതിരെ കേസ്

ഷൈജു കതിരൂര്‍ തന്റെ ഫേസ്ബുക് പേജിലൂടെ പനോളിയുടെ കുടുംബത്തിനെതിരെ വ്യാജ പ്രചാരണം നടത്തിയെന്നാണ് പരാതി. ഒരു ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മറവില്‍ തട്ടിപ്പു നടന്നുവെന്നും ഇതിന്റെ സെക്രടറിയെ വത്സന്‍ പനോളിയും മകളുടെ ഭര്‍ത്താവായ ഡോ. വി  ശിവദാസന്‍ എം പിയും സംരക്ഷിക്കുന്നുവെന്ന വ്യാജ പ്രചാരണം നടത്തിയെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്.

തന്റെ അടുത്ത ബന്ധു മരിച്ചപ്പോള്‍ ഇദ്ദേഹത്തിന്റെ സ്മരണ നിലനിര്‍ത്താനായി വത്സന്‍ പനോളി പാര്‍ടി അറിയാതെ ചാരിറ്റബിള്‍ ട്രസ്റ്റ് തുടങ്ങിയെന്നും ഇതിലൂടെ ലക്ഷങ്ങളുടെ ക്രമക്കേടു നടത്തിയെന്നുമായിരുന്നു ആരോപണം. പാര്‍ടി അറിയാതെയാണ് വത്സന്‍ പനോളി ട്രസ്റ്റിനായി പണപ്പിരിവ് നടത്തിയതെന്നുമായിരുന്നു ഷൈജു കതിരൂര്‍ സമൂഹ മാധ്യമത്തിലൂടെ ആരോപണമുന്നയിച്ചത്. എന്നാലിത് വ്യാജപ്രചാരണമാണെന്നാണ് സിപിഎം നിലപാട്.

Keywords:  Defamation on Social Media; Case against youth, News, Social-Media, CPM, Kerala, Top-Headlines, Kerala, Complaint.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia