city-gold-ad-for-blogger
Aster MIMS 10/10/2023

സോഷ്യല്‍ മീഡിയയില്‍ ഖത്വീബിനെതിരെ അപവാദം പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

കുമ്പള:(www.kasargodvartha.com 21.08.2014) പള്ളി ഖത്വീബിനെതിരെ സോഷ്യല്‍ മീഡിയയില്‍ അപവാദം പ്രചരിപ്പിച്ച യുവാവിനെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് എസ്.പി തോംസണ്‍ ജോസിന്റെ നിര്‍ദേശ പ്രകാരം കുമ്പള സി.ഐ കെ.പി സുരേഷ് ബാബുവാണ് ചര്‍ളടുക്കയിലെ മുഹമ്മദ് റഫീഖിനെ (29) ബുധനാഴ്ച അറസ്റ്റ് ചെയ്തത്.

ബദിയഡുക്ക ചര്‍ളടുക്ക ജുമാമസ്ജിദ് ഖത്വീബായിരുന്ന ബംബ്രാണയിലെ ഷാഹുല്‍ ഹമീദിന്റെ പരാതിയിലാണ് യുവാവിനെതിരെ കുമ്പള പോലീസ് ക്രൈം നമ്പര്‍ 431/14 പ്രകാരം ഐടി ആക്ട് സെക്ഷന്‍ 66 (എ) വകുപ്പ് അനുസരിച്ച് കേസെടുത്ത് അറസ്റ്റ് ചെയ്തത്. മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ഇതെന്ന് എസ്.പി തോംസണ്‍ ജോസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

ജാമ്യമില്ലാ വകുപ്പ് അല്ലാത്തതിനാല്‍ പ്രതിയെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം താക്കീത് നല്‍കി. പിന്നീട് സ്റ്റേഷനിൽ നിന്നുതന്നെ രാത്രിയോടെ ജാമ്യം നല്‍കി വിട്ടയച്ചു. ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസുമായി ബന്ധപ്പെട്ട് സായാഹ്ന പത്രത്തില്‍ വന്ന വാര്‍ത്തയുടെ കട്ടിംഗ് ഉപയോഗിച്ച് പ്രതിയെന്ന് പറഞ്ഞ് മുന്‍വൈരാഗ്യത്തിന്റെ പേരില്‍ ഖത്വീബായ ഷാഹുല്‍ ഹമീദിന്റെ ഫോട്ടോ വെച്ച് ഫേസ്ബുക്കിലും വാട്ട്‌സ് ആപ്പിലും വ്യാജ പ്രചരണം നടത്തിയെന്നാണ് കേസ്.

സോഷ്യല്‍ മീഡിയകളിലൂടെ ഇത്തരത്തില്‍ അപകീര്‍ത്തികരമായ പ്രചരണം നടത്തുന്നവര്‍ക്കും വര്‍ഗീയ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നേരത്തെ പോലീസ് ശക്തമായ നടപടി സ്വീകരിച്ചിരുന്നു. പോലീസ് നടപടി ശക്തമായതോടെ ഇത്തരക്കാര്‍ പത്തിതാഴ്ത്തിയിരുന്നുവെങ്കിലും വീണ്ടും വ്യാജ പ്രചരണവും അപകീര്‍ത്തികരമായ ചര്‍ച്ചകളും നടത്തുന്നതായി ശ്രദ്ധയില്‍ പെട്ടതിന്റെ അടിസ്ഥാനത്തില്‍ പോലീസും സൈബര്‍ സെല്ലും ഇത്തരം ഫേസ്ബുക്ക് പോസ്റ്റുകളും ഗ്രൂപ്പുകളും, പേജുകളും വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളും സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്.

വ്യക്തിപരമായോ, മറ്റോ അപകീര്‍ത്തികരമായ പോസ്റ്റുകള്‍ നടത്തുന്നവര്‍ക്കെതിരെ പരാതികള്‍ നേരിട്ട് സൈബര്‍ സെല്ലിന് വാട്ട്‌സ് ആപ്പ് (നമ്പർ 9497976013), ഫേസ്ബുക്ക് പേജ് വഴിയും കൈമാറാവുന്നതാണെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സോഷ്യല്‍ മീഡിയയില്‍ ഖത്വീബിനെതിരെ അപവാദം പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Related News:
സോഷ്യല്‍ മീഡിയയില്‍ ഖത്വീബിനെതിരെ വ്യാജ പ്രചരണം നടത്തിയ യുവാവ് കുടുങ്ങി
Also Read:
ഇവര്‍ കിടക്കയില്‍ കിടന്ന് കണ്ണീര്‍ വാര്‍ക്കുന്ന കാഴ്ച ആരുടേയും കരളലിയിപ്പിക്കും

Keywords:  Kasaragod, Kerala, arrest, Police, Youth, Social networks, Kumbala, Rafeeq Charladka

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL