Join Whatsapp Group. Join now!
Aster MIMS 10/10/2023

സോഷ്യല്‍ മീഡിയയില്‍ ഖത്വീബിനെതിരെ വ്യാജ പ്രചരണം നടത്തിയ യുവാവ് കുടുങ്ങി

പത്ര കട്ടിംഗിലേക്ക് ഫോട്ടോ എഡിറ്റ് ചെയ്ത് മതപണ്ഡിതനെ സമൂഹ മധ്യത്തില്‍ അപമാനിച്ച ചര്‍ളടുക്ക സ്വദേശിയായ യുവാവ് കുടുങ്ങി. Kumbala, case, Social networks, Nellikatta, Kumbala, Youth, Woman, news, Shahul Hameed Saqafi, Group, Whatsapp, Charladka, Muttunthala
കുമ്പള:(www.kasargodvartha.com 20.08.2014) പത്ര കട്ടിംഗിലേക്ക് ഫോട്ടോ എഡിറ്റ് ചെയ്ത് മതപണ്ഡിതനെ സമൂഹ മധ്യത്തില്‍ അപമാനിച്ച ചര്‍ളടുക്ക സ്വദേശിയായ യുവാവ് കുടുങ്ങി. ഒരാഴ്ച മുമ്പ് ഒരു സായാഹ്ന പത്രത്തില്‍ വന്ന വാര്‍ത്തയുടെ കട്ടിംഗ് ഉപയോഗിച്ചാണ് അതിലേക്ക് ഫോട്ടോ പതിച്ച് ഫേസ്ബുക്കിലും വാട്‌സ്അപ്പിലും വ്യാജ പ്രചരണം നടത്തിയത്.

ചര്‍ളടുക്കയിലെ ഖത്വീബ് ആയിരുന്ന ശാഹുല്‍ ഹമീദ് സഖാഫിയുടെ ഉംറ വിസിറ്റിംഗ് കാര്‍ഡില്‍ നിന്നും ഫോട്ടോ മുറിച്ചെടുത്ത് പത്രത്തില്‍ ഒട്ടിച്ച് ഇമേജ് ഉണ്ടാക്കി വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുകയായിരുന്നു. ഇതിനെതിരെ ശാഹുല്‍ ഹമീദ് സഖാഫി എസ്.പിക്ക് നേരിട്ട് കണ്ട് പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പോലീസ് അന്വേഷണം ആരംഭിച്ചത്. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തതായും വിവരമുണ്ട്.

വ്യാജ പ്രചരണത്തിനുപിന്നില്‍ യുവാവിനെ കൂടാതെ മറ്റുചിലര്‍ക്ക് കൂടി ബന്ധമുള്ളതായാണ് വിവരം. യുവാവിനെ കൂടാതെ വ്യാജ പ്രചരണം ഷെയര്‍ ചെയ്തവര്‍ക്കെതിരെയും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ വന്‍ ഗൂഢാലോചന നടന്നതായും പോലീസ് അന്വേഷണത്തില്‍ സൂചന ലഭിച്ചു. രണ്ട് ഗള്‍ഫുകാരാണ് തന്നെക്കൊണ്ട് ഇത് ചെയ്യിച്ചതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായതായും വിവരമുണ്ട്.

''കാമുകി പ്രസവിച്ചപ്പോള്‍ കാമുകനായ മദ്രസാധ്യാപകന്‍ മുങ്ങി; നാട്ടുകാരുടെ നേതൃത്വത്തില്‍ നിക്കാഹ് കഴിപ്പിച്ചു'' എന്ന വാര്‍ത്തയിലാണ് ഖത്വീബിന്റെ ഫോട്ടോ ഒട്ടിച്ച് സംഭവത്തിന് ഉത്തരവാദിയെന്നുപറഞ്ഞ് പ്രചരിപ്പിച്ചത്. വ്യാജ പ്രചരണത്തെ തുടര്‍ന്ന് അപമാനിതനായ ഇദ്ദേഹം മാര്‍പ്പനടുക്കയിലെ ഖത്വീബ് ജോലി തന്നെ ഉപേക്ഷിച്ചിരുന്നു.

സംഭവത്തെക്കുറിച്ച് ഖത്വീബ് പറയുന്നത് ഇങ്ങനെ: പിതാവും സഹോദരന്മാരും അമ്മാവന്‍മാരുമൊക്കെയുള്ള ഒരു വീട്ടില്‍ അവിവാഹിതയായ പെണ്‍കുട്ടി പ്രസവിച്ചു. ബംബ്രാണ സ്വദേശിയായ തന്റെ അകന്ന ബന്ധുവാണ് പ്രസവിച്ച പെണ്‍കുട്ടി. രണ്ട് വര്‍ഷം മുമ്പ് കാഞ്ഞങ്ങാട്ടെ ഒരു ബ്രോക്കര്‍ പറഞ്ഞ്, കുട്ടിയുടെ അമ്മാവനും പള്ളിയുടെ സെക്രട്ടറിയുമായിരുന്ന വ്യക്തി 'മുട്ടുന്തല ത്വാഹിര്‍' എന്നയാളെക്കുറിച്ച് ശാഹുല്‍ ഹമീദ് സഖാഫിയോട് ചോദിച്ചിരുന്നു. കാഞ്ഞങ്ങാട്ട് ജോലി ചെയ്തിരുന്നതിനാല്‍ 'താഹിര്‍ രണ്ടാം വിവാഹക്കാരനാണെന്നും, ശരിയാവില്ലെന്നും' മനസിലാക്കി ഇദ്ദേഹത്തെ സത്യാവസ്ഥ അറിയിച്ചിരുന്നു. വിവാഹാലോചന വേണ്ടെന്ന് വെക്കുകയും ചെയ്തു. ഇത് രണ്ട് വര്‍ഷം മുമ്പായിരുന്നു. ഇതിനുശേഷം ബ്രോക്കറുടെ കൈയ്യില്‍ നിന്ന് വാങ്ങിയ നമ്പര്‍ വഴി പെണ്‍കുട്ടിയെ താഹിര്‍ മുട്ടുന്തല ഫോണില്‍ വിളിച്ചു പ്രണയത്തിലായി. മാന്യമായ കുടുംബത്തില്‍ ജനിച്ച ഈ പെണ്‍കുട്ടി വഴങ്ങാത്തപ്പോള്‍ തന്റെ പ്രണയം അറിയിക്കാന്‍ ബ്ലേഡ് കൊണ്ട് കൈ മുറിച്ച് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് ആരുമറിയാതെ കൈയ്യിലെടുത്തത്.

ഉംറ സര്‍വീസും, നാട്ടിലെ സാമൂഹ്യ പ്രവര്‍ത്തനവും നടത്തിവന്ന എന്നോട് ചിലര്‍ക്ക് കടുത്ത അസൂയയുണ്ട്. ഈ സംഭവവുമായി യാതൊരു ബന്ധവുമില്ലാത്ത എന്നെ കേസില്‍ കുടുക്കാനുള്ള ശ്രമം നടന്നു. ഇത്തരക്കാര്‍ സമൂഹത്തില്‍ എന്തു അപവാദം പ്രചരിപ്പിച്ചിട്ടായാലും മറ്റുള്ളവരുടെ വളര്‍ചയെ തടയാന്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നവരാണ്.

അതിനാലാണ് കൂലിപ്പണിക്കാരനായ ചര്‍ളടുക്കയിലെ യുവാവിനെ എനിക്കെതിരെ അപവാദം പ്രചരിപ്പിക്കാന്‍ ചിലര്‍ വിലയ്‌ക്കെടുത്തത്. നാട്ടുകാരായ ചിലര്‍ സാമൂഹ്യദ്രോഹികള്‍ നിരന്തരമായി തന്നെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. ഫേസ്ബുക്കിലും വാട്‌സ്അപ്പിലും രാത്രിയും പകലും ചെലവിടുന്ന ഇയാള്‍ തന്നെയായിരിക്കണം, ചര്‍ളടുക്കയിലെ യുവാവിന്റെ ബന്ധുവായ ഒരു സ്ത്രീയുടെ വാട്ട്‌സ് അപ്പില്‍ നിന്നും ബംബ്രാണയിലെ ഒരു ഗ്രൂപ്പിലേക്ക് തെറിപ്പാട്ടുണ്ടാക്കി അയച്ചത്. ആ തെറിപ്പാട്ടിനെ വീഡിയോയാക്കി തന്റെ ഫോട്ടോ ചേര്‍ത്ത് കഴിഞ്ഞ ഒരു വര്‍ഷമായി ഫേസ്ബുക്കില്‍ അപമാനിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് പ്രതിയായ യുവാവ് വീണ്ടും വ്യാജവാര്‍ത്ത ഫോട്ടോ പതിച്ച് മാനം കെടുത്താനായി പ്രചരിപ്പിച്ചത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ഇവര്‍ കിടക്കയില്‍ കിടന്ന് കണ്ണീര്‍ വാര്‍ക്കുന്ന കാഴ്ച ആരുടേയും കരളലിയിപ്പിക്കും

Keywords: Kumbala, case, Social networks, Nellikatta, Kumbala, Youth, Woman, news, Shahul Hameed Saqafi, Group, Whatsapp, Charladka, Muttunthala, Youngster held for circulating fake message in social media 

Advertisement:

Post a Comment