city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസർകോട് അടക്കം നാല് വികസന പാകേജുകളുടെ പ്രവർത്തനം ശക്തിപ്പെടുത്താൻ തീരുമാനം; മുൻ വർഷങ്ങളിലെ പദ്ധതികൾ പൂർത്തിയാക്കാൻ കലക്ടർക്ക് ചുമതല; നൂറുകോടി രൂപ വരെ അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: (www.kasargodvartha.com 22.11.2021) കാസർകോട്, കുട്ടനാട്, ഇടുക്കി, വയനാട് വികസന പാകേജുകളുടെ പ്രവർത്തനം ശക്തിപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകനയോഗം തീരുമാനിച്ചു.

  
കാസർകോട് അടക്കം നാല് വികസന പാകേജുകളുടെ പ്രവർത്തനം ശക്തിപ്പെടുത്താൻ തീരുമാനം; മുൻ വർഷങ്ങളിലെ പദ്ധതികൾ പൂർത്തിയാക്കാൻ കലക്ടർക്ക് ചുമതല; നൂറുകോടി രൂപ വരെ അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി



കാസർകോട് പാകേജിൽ നല്ല പുരോഗതിയുണ്ട്. എന്നാൽ 2014 - 15, 2015 - 2016, 2016 - 17 വർഷം നിശ്ചയിച്ച ഏതാനും ചില പ്രവർത്തനങ്ങൾ പൂർത്തീകരിച്ചിട്ടില്ലെന്ന് യോഗം വിലയിരുത്തി. അവ പ്രത്യേകം അവലോകനം ചെയ്ത് പൂർത്തിയാക്കാൻ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി.

ഇടുക്കി, വയനാട് ജില്ലകൾക്ക് സമാനമായ ഭൂമിശാസ്ത്ര, സാംസ്കാരിക സവിശേഷതകളുണ്ട്. എന്നാൽ ഇവരുടെ പ്രാദേശിക ആവശ്യങ്ങൾ വ്യത്യസ്തമാണ്. അത് മനസ്സിലാക്കി ഓരോ പ്രദേശത്തെയും ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് വികസനപ്രവർത്തനങ്ങൾ നടത്തണം. വിശദമായ നിർദേശങ്ങൾ അടങ്ങിയ പാകേജ് തയ്യാറാക്കാൻ സംസ്ഥാന പ്ലാനിങ് ബോർഡിനെ യോഗം ചുമതലപ്പെടുത്തി. നൂറുകോടി രൂപ വരെ ഈ ജില്ലകൾക്ക് അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

യോഗത്തിൽ സംസ്ഥാന പ്ലാനിങ് ബോർഡ്‌ വൈസ് ചെയർമാൻ ഡോ. വി കെ രാമചന്ദ്രൻ , ചീഫ് സെക്രടറി ഡോ. വി. പി ജോയ്, വിവിധ വകുപ്പ് സെക്രടറിമാർ, ബന്ധപ്പെട്ട ജില്ലാ കലക്ടർമാർ, വികസന കമീഷന ർമാർ തുടങ്ങിയവർ പങ്കെടുത്തു.


Keywords:  Thiruvananthapuram, Kerala, News, Kasaragod, Top-Headlines, Development Project, Minister, Pinarayi-Vijayan, District Collector, Decision to strengthen operation of four development packages including Kasargod.



< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia