city-gold-ad-for-blogger

Nursing courses | കാസർകോട്ട് അടക്കം സംസ്ഥാനത്തെ 5 മെഡികൽ കോളജുകളിൽ നഴ്സിങ് കോഴ്‌സുകൾ ആരംഭിക്കാൻ തീരുമാനം

കാസർകോട്: (www.kasargodvartha.com) കാസർകോട് അടക്കം സംസ്ഥാനത്തെ അഞ്ച് മെഡികൽ കോളജുകളിൽ നഴ്സിങ് കോഴ്‌സുകൾ ആരംഭിക്കാൻ തീരുമാനം. ഇടുക്കി, പത്തനംതിട്ട, പാലക്കാട്, വയനാട്, കാസർകോട് മെഡികൽ കോളജുകളിൽ നഴ്‌സിംഗ് കോളേജുകൾ തുടങ്ങാൻ തത്വത്തിൽ തീരുമാനമെടുത്തതായി ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ഉത്തരവ്‌ ഉദ്ധരിച്ച് ഓൺ മനോരമ റിപോർട് ചെയ്‌തു.

Nursing courses | കാസർകോട്ട് അടക്കം സംസ്ഥാനത്തെ 5 മെഡികൽ കോളജുകളിൽ നഴ്സിങ് കോഴ്‌സുകൾ ആരംഭിക്കാൻ തീരുമാനം

സംസ്ഥാനത്ത് 25 പുതിയ നഴ്സിങ് കോളജുകൾ തുടങ്ങുമെന്ന് 2023 - 24 വർഷത്തെ ബജറ്റിൽ ധനമന്ത്രി കെഎൻ ബാല​ഗോപാൽ പ്രഖ്യാപിച്ചിരുന്നു. ഇതിനായി 20 കോടി രൂപയാണ് വകയിരുത്തിത്. ഇതിന്റെ ഭാഗാമായാണ് അഞ്ച് മെഡികൽ കോളജുകളിൽ നഴ്സിങ് കോഴ്‌സുകൾ ആരംഭിക്കാനുള്ള തീരുമാനം.

ദേശീയ മെഡികൽ കമീഷന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് കാസർകോട്, വയനാട് മെഡികൽ കോളജുകളുടെ പ്രവർത്തനം ആരംഭിക്കുമെന്നും ഉത്തരവിൽ പറയുന്നു. അതേസമയം 2013 ല്‍ തറക്കല്ലിട്ടെങ്കിലും കാസർകോട് ഉക്കിനടുക്കയിലെ മെഡികൽ കോളജിന്റെ നിര്‍മാണം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. കിടത്തി ചികിത്സയില്ലാത്ത ഇവിടെ ഒപി മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. പ്രൈമറി ഹെല്‍ത് സെന്‍ററിന്‍റെ സൗകര്യങ്ങള്‍ മാത്രമാണ് മെഡികൽ കോളജ് എന്ന പേരിൽ ഇവിടെയുള്ളതെന്നും ആക്ഷേപമുണ്ട്.

കിടത്തിച്ചികിത്സ സൗകര്യം ഒരുക്കിയാൽ മാത്രമേ ദേശീയ മെഡികൽ കമീഷന്റെ അനുമതി തേടാനാകൂ. ഇതിന് ഇനിയും സമയം എടുക്കുമെന്നതിനാൽ പൂർണ തോതിലുള്ള കാസർകോട് മെഡികൽ കോളജിന്റെ പ്രവർത്തനം എന്ന് തുടങ്ങുമെന്ന് ആർക്കും വ്യക്തതയില്ല. വയനാട്ടിൽ മെഡികൽ കോളജിനുള്ള സ്ഥലം പോലും ഇതുവരെ ഏറ്റെടുത്തിട്ടില്ലെന്നതാണ് വസ്തുത.

Nursing courses | കാസർകോട്ട് അടക്കം സംസ്ഥാനത്തെ 5 മെഡികൽ കോളജുകളിൽ നഴ്സിങ് കോഴ്‌സുകൾ ആരംഭിക്കാൻ തീരുമാനം

Keywords: Health, Department, Nursing, Courses, Nursing College, Medical College, Kasaragod, Ukkinadukka, Idukki, Pathanamthitta, Palakkad, Wayanad, Decision to start nursing courses in 5 medical colleges.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia