city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ശ്രുതിയുടെ മരണത്തില്‍ സമഗ്ര അന്വേഷണം വേണം; സർവകക്ഷി കർമ സമിതി രുപീകരിച്ചു

കാസര്‍കോട്: (www.kasargodvartha.com 02.04.2022) റോയിടേഴ്സ് സബ് എ‍ഡിറ്ററും കാസർകോട് സ്വദേശിനിയുമായ ശ്രുതിയുടെ മരണത്തില്‍ സമഗ്ര അന്വേഷണം ആവശ്യപെട്ട് സർവകക്ഷി കർമ സമിതി രുപീകരിച്ചു. റോയിടേഴ്സിൽ ഒമ്പത് വർഷത്തിലധികമായി സീനിയർ എഡിറ്ററായിരുന്ന ശ്രുതിയെ മാർച് 20നാണ് ബെംഗ്ളൂറിലെ ഫ്‌ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
     
ശ്രുതിയുടെ മരണത്തില്‍ സമഗ്ര അന്വേഷണം വേണം; സർവകക്ഷി കർമ സമിതി രുപീകരിച്ചു

ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബം നേരത്തേ രംഗത്തെത്തിയിരുന്നു. ആത്മഹത്യ കുറിപ്പും ശ്രുതിയുടെ മുറിൽ നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ഭർത്താവ് തളിപ്പറമ്പ് സ്വദേശിയായ അനീഷ് കോറോത്തിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉയർത്തുന്നുണ്ട്. ഇയാൾക്കെതിരെ പൊലീസ് ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തിട്ടുണ്ടെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

ഈ സാഹചര്യത്തിൽ ശ്രുതിയുടെ മരണത്തിലെ ദുരൂഹത വെളിച്ചത്ത് കൊണ്ടുവരണമെന്നും പ്രതികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കേരള, കര്‍ണാടക സംസ്ഥാന സര്‍കാരുകളുടെ ശ്രദ്ധയില്‍ ഈ വിഷയം കൊണ്ടുവരുന്നതിനാണ് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചത്. യോഗത്തിൽ ഇ ചന്ദ്രശേഖരൻ എംഎൽഎ സ്വാഗതം പറഞ്ഞു. എൻഎ നെല്ലിക്കുന്ന് എംഎൽഎ അധ്യക്ഷത വഹിച്ചു. റഹ്‌മാൻ തായലങ്ങാടി, അഡ്വ. എ ജി നായർ, അഡ്വ. കെ ശ്രീകാന്ത്, ടി ഇ അബ്ദുല്ല, ഡോ. ഡി സുരേന്ദ്രനാഥ്, മുഹമ്മദ് ഹാശിം, അഡ്വ. വി എം മുനീർ, സുമയ്യ തുടങ്ങിയവർ സംസാരിച്ചു.

കർമ സമിതി: രാജ്മോഹൻ ഉണ്ണിത്താൻ എംപി, നളീൻകുമാർ കട്ടീൽ എംപി, എംഎൽഎ മാരായ ഇ ചന്ദ്രശേഖരൻ, അഡ്വ. സി എച് കുഞ്ഞമ്പു, എ കെ എം അശ്റഫ്, എം രാജഗോപാലൻ, യു ടി ഖാദർ, എന്‍ എ ഹാരിസ്, ബി എം ഫാറൂഖ് എംഎല്‍സി, എന്‍ എ മുഹമ്മദ് (രക്ഷാധികാരികൾ).



എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ (ചെയർമാൻ), അഡ്വ. വി എം മുനീര്‍, ടി ഇ അബ്ദുല്ല, അഡ്വ. കെ ശ്രീകാന്ത്, റഹ്മാന്‍ തായലങ്ങാടി, ഡോ. ഡി സുരേന്ദ്രനാഥ്, അഡ്വ. എജി നായര്‍, ടി കൃഷ്ണന്‍, മുഹമ്മദ് ഹാഷിം, പത്മനാഭന്‍ ബ്ലാത്തൂര്‍, വി വി പ്രഭാകരന്‍, മുജീബ് അഹമ്മദ്, ശ്യാം പ്രദാസ്, മുഹമ്മദ് അബ്ദുല്ല എന്‍എ, ആര്‍ജുനന്‍ തായലങ്ങാടി (വൈസ് ചെയർമാൻമാർ), അഡ്വ. വി സുരേഷ് ബാബു (കണ്‍വീനർ), സഹീര്‍ ആസിഫ്, പി ഭാര്‍ഗവി, ബിജു ഉണ്ണിത്താന്‍, സുമയ്യ, സുനില്‍കുമാര്‍ കെ, എം വി സന്തോഷ്, ടി എ ശാഫി, ശുകൂർ കോളിക്കര, എം കെ രാധാകൃഷ്ണന്‍, ഉമേഷ് സി ആര്‍ (ജോ. കണ്‍വീനര്‍മാർ).

Keywords: News, Kerala, Kasaragod, Top-Headlines, Investigation, Journalists, Died, Family, Suicide, Police, N.A.Nellikunnu, MLA, Sruthi, Karma Samiti, Death of Sruthi; Karma Samiti formed.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia