city-gold-ad-for-blogger

Death | സ്വർണ പണിക്കാരന്റെ മരണം: പോസ്റ്റ് മോർടം റിപോർട് ലഭ്യമായില്ല; മരണകാരണം രാസപരിശോധനയിലൂടെ മാത്രമേ വ്യക്തമാകൂവെന്ന് പൊലീസ്

കാഞ്ഞങ്ങാട്: (KasargodVartha) നഗരത്തിൽ സ്വർണ പണിക്കാരൻ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ഹൊസ്ദുർഗ് പൊലീസ് അന്വേഷണം ഊർജിതമാക്കി. വിഷാംശം അകത്ത് ചെന്നിട്ടുണ്ടോയെന്ന സംശയം നിലനിൽക്കുന്നുണ്ട്. രാസപരിശോധനയിലൂടെ മാത്രമേ മരണ കാരണം സംബന്ധിച്ച് വ്യക്തമാക്കാൻ കഴിയുകയുള്ളൂവെന്നാണ് കാസർകോട് ജെനറൽ ആശുപത്രിയിലെ പൊലീസ് സർജൻ പൊലീസിന് മൊഴി നൽകിയത്.

Death | സ്വർണ പണിക്കാരന്റെ മരണം: പോസ്റ്റ് മോർടം റിപോർട് ലഭ്യമായില്ല; മരണകാരണം രാസപരിശോധനയിലൂടെ മാത്രമേ വ്യക്തമാകൂവെന്ന് പൊലീസ്

കഴിഞ്ഞ ദിവസം വൈകീട്ടാണ് നോർത് കോട്ടച്ചേരി നയാ ബസാറിലെ കോഫി ഹൗസിന് സമീപം മാവുങ്കാലിൽ കലാ ജ്വലറി വർക്സ് നടത്തുന്ന കണ്ണപുരം സ്വദേശിയും മാവുങ്കാൽ മൂലകണ്ടത്ത് താമസക്കാരനുമായ  ബാലകൃഷ്ണൻ (54) മരണപ്പെട്ടത്. 

ഹൃദായാഘാതം മൂലം കുഴഞ്ഞുവീണ് മരിച്ചതാണെന്നാണ് സംശയിക്കുന്നത്. കുഴഞ്ഞുവീണ ഉടൻ ഇദ്ദേഹത്തെ സമീപത്തുള്ളവർ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. കടബാധ്യത ഉള്ളതായി പറയുന്നു.

ചിരുതൈ - ശങ്കരൻ ദമ്പതികളുടെ മകനാണ്. ഭാര്യ: ഗീത. മക്കൾ: വിസ്മയ, ഭാവന. സഹോദരങ്ങൾ: വിജയൻ, പ്രകാശൻ, വേണു, ശശി. 

Keywords: Death, Police, Postmortem, Gold, Report, Hospital, Case, Obituary, Death of gold worker: Postmortem report out.

< !- SART disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia