city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എട്ടാം ക്ലാസ് വിദ്യാർഥിനിയുടെ മരണം; അധ്യാപകനെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു

ചട്ടഞ്ചാൽ: (www.kasargodvartha.com 15.12.2021) എട്ടാംക്ലാസ്‌ വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കേസില്‍ അധ്യാപകനെതിരെ ഹെസ്ദുൾഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.

മേൽപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ 13 കാരി മരിച്ച കേസിലാണ് പോക്‌സോ, പ്രേരണ, ഐ ടി വകുപ്പുകള്‍ അടക്കം ചേർത്തു കൊണ്ട് അധ്യാപകനായ ആദൂർ പൊലീസ് സറ്റേഷൻ പരിധിയിലെ ഉസ്‌മാനെ (26) നെതിരെ കുറ്റപത്രം സമർപ്പിച്ചത്.
  
എട്ടാം ക്ലാസ് വിദ്യാർഥിനിയുടെ മരണം; അധ്യാപകനെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു

ശാസ്ത്രീയവും ഡിജിറ്റൽ തെളിവുമടക്കം ശക്തമായ തെളിവുകളുമായി ബേക്കൽ ഡി വൈ എസ് പി, സി കെ സുനിൽകുമാറാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

സുനിൽ കുമാറും മേല്‍പറമ്പ്‌ ഇന്‍സ്‌പെക്‌ടര്‍ ടി ഉത്തംദാസാണ് കേസ് അന്വേഷിച്ചത്. പെൺകുട്ടി പഠിച്ചിരുന്ന സ്‌കൂളിന്റെ മേധാവി, മാനേജര്‍ തുടങ്ങിയവരടക്കം കേസിൽ സാക്ഷികളാണ്.

അധ്യാപകൻ അറസ്റ്റിലായി 90 ദിവസം കഴിയുന്നതിന് മുമ്പാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.





Keywords:  Kerala, News, Kasaragod, Chattanchal, Top Headlines, School, Student, Death, Teacher, Case, Police, Investigation, Melparamba, Death of eighth grade student; A chargesheet was filed in court against the teacher.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia