16 കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍; 'മരണം നിരന്തര പീഡനം കാരണം'
Jan 14, 2022, 16:54 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 14.01.2022) 16 കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. യുവാവിന്റെ നിരന്തര പീഡനം കാരണമാണ് പെൺകുട്ടി മരിച്ചതെന്ന് പൊലീസ് പറഞ്ഞു. സ്വകാര്യ കംപനിയില്‍ ജോലിക്കാരനായ ബിഹാര്‍ സ്വദേശി ശത്രുതൻ (22) ആണ് അറസ്റ്റിലായത്. ബേക്കല്‍ ഡി വൈ എസ് പി, സി കെ സുനില്‍ ആവശ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ അമ്പലത്തറ സിഐ രഞ്ജിത്ത് രവീന്ദ്രന് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കര്‍ണാടക സ്വദേശിനിയായ പെണ്‍കുട്ടിയെ ഇക്കഴിഞ്ഞ മൂന്നാം തീയതിയാണ് മാതാവ് ജോലി ചെയ്യുന്ന സ്ഥാപനത്തിനടുത്തുള്ള ക്വാര്‍ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരുഹത ഉയർന്നതിനെ തുടർന്ന് പരിയാരത്തെ കണ്ണൂർ മെഡികല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ടെം നടത്തിയതിൽ പെണ്‍കുട്ടി നിരവധി തവണ പീഡനത്തിനിരയായിട്ടുള്ളതായി തെളിഞ്ഞിരുന്നുവെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
തുടര്‍ന്ന് പൊലീസ് പെൺകുട്ടിയുടെ ഫോണ്‍ പരിശോധിച്ചതിൽ ശത്രുതന്‍ പെണ്‍കുട്ടിയെ ബന്ധപ്പെട്ടിരുന്നതായും ഇയാളാണ് നിരന്തരമായി പീഡിപ്പിച്ചതെന്നും തെളിഞ്ഞതായും പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്യും.
Keywords: Kanhangad, Kasaragod, Kerala, News, Death, Youth, Arrest, Molestation, Top-Headlines, Karnataka, Investigation, Police, Court, Death of 16 year old girl; young man arrested.
< !- START disable copy paste -->