city-gold-ad-for-blogger

ബംഗളൂരുവില്‍ നിന്നും മാരക മയക്കുമരുന്നുകൾ കേരളത്തിലേക്ക് ഒഴുകുന്നു കഴിഞ്ഞ ദിവസം പിടിയിലായ 4 പേർ കണ്ണികൾ മാത്രം; പ്രതികളെ കസ്റ്റഡിയിൽ വാങ്ങും

മുള്ളേരിയ: (www.kasargodvartha.com 10.02.2021) ബംഗളൂരുവില്‍ നിന്നും മാരകമായ മയക്കുമരുന്നുകൾ കേരളത്തിലേക്ക് ഒഴുകുന്നു. കഴിഞ്ഞ ദിവസം ആദൂരിൽ പൊലീസിൻ്റെ പിടിയിലായ കാഞ്ഞങ്ങാട് സ്വദേശികളായ നാലു പേർ മയക്കുമരുന്ന് സംഘത്തിലെ കണ്ണികൾ മാത്രമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. റിമാൻഡിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിശദമായ  അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം.

ബംഗളൂരുവില്‍ നിന്നും മാരക മയക്കുമരുന്നുകൾ കേരളത്തിലേക്ക് ഒഴുകുന്നു കഴിഞ്ഞ ദിവസം പിടിയിലായ 4 പേർ കണ്ണികൾ മാത്രം; പ്രതികളെ കസ്റ്റഡിയിൽ വാങ്ങും

രണ്ട് ദിവസം മുമ്പ് ചുമതലയേറ്റ കാസര്‍കോട് ഡി വൈ എസ് പി, പി പി സദാനന്ദന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആദൂര്‍ സി എ നഗറില്‍ നടത്തിയ വാഹന പരിശോധനയിക്കിടയിലാണ് 48 ഗ്രാം എം ഡി എം എ പിടികൂടിയത്. കാഞ്ഞങ്ങാട് ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ പി ഫായിസ് (25), ടി എം ജുമൈര്‍ (28), ഇ ഫായിസ് (30), മുഹമ്മദ് അസ്ഹര്‍ (23) എന്നിവരാണ് അറസ്റ്റിലായത്. ബംഗളൂരുവില്‍ നിന്ന് വന്ന കാറില്‍ ഡ്രൈവറുടെ സീറ്റിന് അടുത്തുള്ള പെട്ടിയിലാണ് മയക്കുമരുന്നു ഒളിപ്പിച്ചിരുന്നത്.

കാസർകോട് ആന്റി നാര്‍കോടിക് ഫോഴ്‌സ് മേധാവി ജെയ്‌സണ്‍ കെ അബ്രഹാം, ഇന്‍സ്‌പെക്ടര്‍ സി എ അബ്ദുർറഹീം, ആദൂർ സി ഐ വി കെ വിശ്വംഭരന്‍, എസ് ‌ഐ കെ നാരാണന്‍ നായര്‍, സി കെ ബാലകൃഷ്ണന്‍, അബൂബകര്‍ കല്ലായി, എ എസ് ‌ഐ ശിവകുമാര്‍, മുകേഷ്, മോഹനന്‍, ടി ചന്ദ്രന്‍, കെ രാജന്‍, ജെ നാരായണ, സൂരജ് എന്നിവരാണ് പരിശോധനാൈ സംഘത്തിലുണ്ടായിരുന്നത്.


Keywords: Mulleria, Kasaragod, Kerala, News, Karnataka, Arrest, Police, Deadly drugs flow from Bangalore to Kerala: Only 4 arrested last day; Defendants will be taken into custody.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia