ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയെ തിരിച്ചറിഞ്ഞു; മൃതദേഹം കണ്ടെത്തിയത് വീട്ടില്‍ നിന്നും 16 കിലോമീറ്റര്‍ അകലെയുള്ള ട്രാക്കില്‍
Jun 20, 2019, 14:25 IST
മഞ്ചേശ്വരം: (www.kasargodvartha.com 20.06.2019) മഞ്ചേശ്വരം വാമഞ്ചൂര്‍ ചെക്ക് പോസ്റ്റിന് സമീപം ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയെ തിരിച്ചറിഞ്ഞു. മൃതദേഹം കണ്ടെത്തിയത് വീട്ടില്‍ നിന്നും 13 കിലോമീറ്റര്‍ അകലെയുള്ള റെയില്‍വെ ട്രാക്കിലായിരുന്നു. മഞ്ചേശ്വരം ബാളിയൂര്‍ വോര്‍ക്കളയിലെ ബസ് ഡ്രൈവര്‍ അസീസിന്റെ ഭാര്യ അസ്മ(30) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഭക്ഷണം കഴിച്ച് ഭര്‍ത്താവിനൊപ്പം കിടന്നുറങ്ങിയിരുന്നതായിരുന്നു.
പുലര്‍ച്ചെ അഞ്ച് മണിയോടെ ഭര്‍ത്താവ് ഉണര്‍ന്നപ്പോള്‍ ഭാര്യയെ കാണാനില്ലായിരുന്നു. അന്വേഷണത്തിനിടെയാണ് ഒരു യുവതി ട്രെയിന്‍ തട്ടി മരിച്ച വിവരം അറിഞ്ഞത്. ആശുപത്രിയിലെത്തി ഭര്‍ത്താവാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഏതാനും വര്‍ഷമായി അസ്മ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നു. മംഗല്‍പാടി ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മക്കള്‍ മുസമ്മില്‍, ഫാത്തിമത് ഹൈസ, മുബഷീര്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Manjeshwaram, news, kasaragod, Kerala, Deadbody, Death, hospital, Treatment, Dead body found near railway track; women who identified