city-gold-ad-for-blogger

General Hospital | കാസർകോട് ജെനറൽ ആശുപത്രിയിൽ മൃതദേഹം ആറാം നിലയിൽ നിന്ന് ചുമന്ന് താഴെയിറക്കി; ലിഫ്റ്റ് തകരാറിലായി മാസങ്ങൾ പിന്നിട്ടിട്ടും പരിഹാരമായില്ല

കാസർകോട്: (www.kasargodvartha.com) ജെനറൽ ആശുപത്രിയിൽ മൃതദേഹം ആറാം നിലയിൽ നിന്ന് ചുമന്ന് താഴെയിറക്കി. ലിഫ്റ്റ് തകരാറിലായി രണ്ടര മാസം പിന്നിട്ടിട്ടും പരിഹാരമാവാത്തതോടെ കടുത്ത ദുരിതമാണ് രോഗികൾ നേരിടുന്നത്. ബേക്കൽ സ്വദേശിയും മീൻ തൊഴിലാളിയുമായ രമേശന്റെ മൃതദേഹമാണ് ബന്ധുക്കളും ജീവനക്കാരും ചേർന്ന് ചുമന്നിറക്കിയത്.
 
General Hospital | കാസർകോട് ജെനറൽ ആശുപത്രിയിൽ മൃതദേഹം ആറാം നിലയിൽ നിന്ന് ചുമന്ന് താഴെയിറക്കി; ലിഫ്റ്റ് തകരാറിലായി മാസങ്ങൾ പിന്നിട്ടിട്ടും പരിഹാരമായില്ല

കഴിഞ്ഞ ഏപ്രിലിൽ ജെനറല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച രോഗിയുടെ മൃതദേഹം ചുമട്ട് തൊഴിലാളികളെ കൊണ്ട് ചുമന്ന് താഴെയിറക്കേണ്ടി വന്നത് വലിയ വിവാദമായിരുന്നു. തുടർന്ന് ലിഫ്റ്റ് കേടായിട്ടും വകുപ്പിനെ അറിയിക്കാതിരുന്നതും ലിഫ്റ്റ് നന്നാക്കാത്തതും അതിനെ തുടര്‍ന്നുള്ള സംഭവങ്ങളെ സംബന്ധിച്ചും വിശദമായി അന്വേഷിക്കുന്നതിന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയിരുന്നു.

മന്ത്രിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. ജോസ് ഡിക്രൂസിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം ആശുപത്രിയിലെത്തി അന്വേഷണം നടത്തിയിരുന്നു. ലിഫ്റ്റിന്റെ തകരാർ പരിഹരിക്കുന്നതിനായി പണം അനുവദിക്കുകയും ചെയ്തു. എന്നാൽ ഇതുവരെ പ്രശ്‌നത്തിന് പരിഹാരമായിട്ടില്ല. മൂന്ന് ദിവസം മുമ്പു മാത്രമാണ് ലിഫ്റ്റിന്റെ നിർമാണത്തിനായി സാധനങ്ങൾ ഇവിടെയെത്തിച്ചതെന്നാണ് പറയുന്നത്.
 
General Hospital | കാസർകോട് ജെനറൽ ആശുപത്രിയിൽ മൃതദേഹം ആറാം നിലയിൽ നിന്ന് ചുമന്ന് താഴെയിറക്കി; ലിഫ്റ്റ് തകരാറിലായി മാസങ്ങൾ പിന്നിട്ടിട്ടും പരിഹാരമായില്ല

അഞ്ച്, ആറ് നിലകളിലാണ് ആശുപത്രിയിലെ ഓപറേഷന്‍ തീയറ്റര്‍, ഐസിയു, ഗൈനകോളജി തുടങ്ങി പ്രധാന വിഭാഗങ്ങളെല്ലാം പ്രവർത്തിക്കുന്നത്. റാംപ് ഇല്ലാത്തതിനാൽ രോഗികളെ എത്തിക്കുന്നതും തിരിച്ചു കൊണ്ടുപോകുന്നതുമെല്ലാം ചുമന്നാണ്. ഒരിക്കൽ കൂടി മൃതദേഹാഹമ് ചുമന്ന് കൊണ്ട് താഴെയിറക്കേണ്ടി വന്നത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

Keywords: Kerala, News, Kasaragod, Hospital, Dead body, Lift, Veena George, Dead body brought down again from sixth floor at Kasaragod General Hospital. < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia