city-gold-ad-for-blogger

Tragedy | മതിലിടിഞ്ഞ് വീണ് മരിച്ച തൊഴിലാളികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും; അപകടത്തിന് കാരണം അടിത്തറയില്ലാത്ത മതിലിന് സമീപം കുഴിയെടുക്കാന്‍ ശ്രമിച്ചത്

കാസര്‍കോട്: (KasargodVartha) മതിലിടിഞ്ഞ് വീണ് മരിച്ച തൊഴിലാളികളുടെ മൃതദേഹം ബുധനാഴ്ച ഉച്ചയോടെ നാട്ടിലേക്ക് കൊണ്ടുപോകും. അപകടത്തിന് കാരണം അടിത്തറയില്ലാത്ത മതിലിന് സമീപം കുഴിയെടുക്കാന്‍ ശ്രമിച്ചതാണെന്നാണ് വിവരം. ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.

Tragedy | മതിലിടിഞ്ഞ് വീണ് മരിച്ച തൊഴിലാളികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും; അപകടത്തിന് കാരണം അടിത്തറയില്ലാത്ത മതിലിന് സമീപം കുഴിയെടുക്കാന്‍ ശ്രമിച്ചത്

കുടിവെള്ള പൈപ് മാറ്റി സ്ഥാപിക്കാന്‍ കുഴിയെടുക്കുന്നതിനിടയിലാണ് കര്‍ണാടക കൊപ്പല്‍ ജില്ലയിലെ കൂക്കന്നൂര്‍ താലൂകിലെ നിംഗപുരത്തെ ലക്ഷ്മപ്പ (43), കര്‍ണാടക വിജയനഗര അഗരി ബൊമ്മനഹള്ളി മുറുക്കേരിയിലെ ബി എം ബസയ്യ (40) എന്നിവര്‍ മരണപ്പെട്ടത്. രണ്ടുവര്‍ഷമായി നുള്ളിപ്പാടിയില്‍ താമസിച്ച് കൂലിപ്പണിക്കുപോയിവന്നിരുന്നവരാണ് ഇരുവരും. ചൊവ്വാഴ്ച രാവിലെയാണ് പണിയുണ്ടെന്ന് പറഞ്ഞ് കരാറുകാരന്‍ ഇവരെയും കൂട്ടിപ്പോയത്. മാര്‍കറ്റ് റോഡിലെ ഒരു ലോഡ്ജിന്റെ കുടിവെള്ള പൈപ് ശരിയാക്കാന്‍ കുഴിയെടുക്കുന്നതിന് വേണ്ടിയാണ് ഇവർ എത്തിയത്.

ഇവിടുത്തെ ഹോടെലിലെ കുടിവെള്ള ടാങ്കിലേക്ക് വൈകിട്ട് വെള്ളം നിറച്ചിരുന്നു. ഹോടെലുടമ യൂസഫ് പള്ളിയിലേക്ക് പോകുന്നതിന് മുമ്പാണ് വെള്ളം നിറച്ചത്. തിരിച്ചുവന്നപ്പോള്‍ വാടര്‍ ടാങ്ക് കാലിയായതിന്റെ കാരണം അന്വേഷിക്കാന്‍ ചെന്നപ്പോഴാണ് പൈപ് ലൈന്‍ വരുന്ന ഭാഗത്ത് മതിലിടിഞ്ഞ നിലയില്‍ കണ്ടത്. പൈപ് ലൈന്‍ ഇവിടെ പൊട്ടിയിരുന്നു. പൈപ് ഇടാന്‍ കഴിയെടുക്കുന്ന തൊഴിലാളികള്‍ പൊട്ടിച്ചതാണെന്നാണ് യൂസഫ് കരുതിയത്. തൊഴിലാളികളെ അന്വേഷിച്ചെങ്കിലും കാണാത്തതിനെ തുടര്‍ന്ന് കെട്ടിട ഉടമയെ ഫോണില്‍ വിളിച്ചപ്പോള്‍ ജോലിക്കാര്‍ പണിയെടുക്കുന്നുണ്ടെന്നായിരുന്നു മറുപടി.

ഇതിനിടെ ഇടിഞ്ഞുവീണ ചെങ്കല്ലുകള്‍ക്കടിയിലേക്ക് നോക്കിയപ്പോള്‍ തൊഴിലാളികളില്‍ ഒരാളുടെ തലയില്‍ കെട്ടിയ തോര്‍ത്ത് കാണാന്‍ കഴിഞ്ഞു. ഉടന്‍ തന്നെ സമീപവാസികളെയും കൂട്ടി ചെങ്കല്ലുകള്‍ നീക്കാന്‍ തുടങ്ങിയ. അപ്പോഴേക്കും വിവരമറിയിച്ചതിനെ തുടര്‍ന്ന് അഗ്നിരക്ഷാ സേനയും കുതിച്ചെത്തി കല്ലുകള്‍ നീക്കി രണ്ട് തൊഴിലാളികളെയും പുറത്തെടുത്തുവെങ്കിലും മരണം സംഭവിച്ചിരുന്നു. മതിലും സമീപത്തെ കെട്ടിടവും തമ്മില്‍ ഏതാണ്ട് ഒരുമീറ്റര്‍ അകലമേ ഉണ്ടായിരുന്നുള്ളൂ. കെട്ടിടത്തോട് ചേര്‍ന്ന് കുഴിയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ വലിയ പൈപ് ലൈന്‍ കണ്ടതിനാലാണ് ആ ഭാഗം ഒഴിവാക്കി മതിലിനോട് ചേര്‍ന്ന് കുഴിയെടുക്കാന്‍ തുടങ്ങിയത്.

Tragedy | മതിലിടിഞ്ഞ് വീണ് മരിച്ച തൊഴിലാളികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും; അപകടത്തിന് കാരണം അടിത്തറയില്ലാത്ത മതിലിന് സമീപം കുഴിയെടുക്കാന്‍ ശ്രമിച്ചത്

അടിത്തറയില്ലാത്ത മതില്‍ 15 മീറ്ററോളം ഇടിഞ്ഞ് വീണപ്പോള്‍ ഒന്ന് ഓടാനോ, നിലവിളിക്കാനോ കഴിയുന്നതിന് മുമ്പ് ഇരുവരും കല്ലുകള്‍ക്കിടയില്‍ പെടുകയായിരുന്നു. ആദ്യം മരിച്ചത് ആരാണെന്ന് വ്യക്തമായിരുന്നില്ല. പിന്നീട് കരാറുകാരന്‍ എത്തിയാണ് മരിച്ചവരെ തിരിച്ചറിഞ്ഞത്. കാസര്‍കോട് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ടത്തിന് ശേഷം കര്‍ണാടകയില്‍ നിന്ന് ബന്ധുക്കളെത്തി ഏറ്റുവാങ്ങി .

Keywords: News, Kerala, Kasaragod, Tragedy, Tank, Water, Dead Body, Accident, Police, Postmortem, Dead bodies of workers who died after fell down wall will be taken home.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia