Conference | ദാറുല്‍ ഇഹ്സാന്‍ ദശവാര്‍ഷിക സമ്മേളനത്തിന് വെള്ളിയാഴ്ച തുടക്കം കുറിക്കും; മന്ത്രി അഹ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യും
Oct 18, 2023, 17:32 IST
കാസർകോട്: (KasargodVartha) ദാറുല്‍ ഇഹ്സാന്‍ എജ്യുകേഷണല്‍ സെന്റർ ദശവാര്‍ഷിക സമ്മേളനത്തിന് വെള്ളിയാഴ്ച തുടക്കം കുറിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് ആദൂര്‍, കുമ്പഡാജെ, പെരഡാല, പിലാങ്കട്ട സഈദ് ഉസ്താദ് എന്നീ മഖാം സിയാറതുകള്ക്ക് സയ്യിദ് യഹ്യല്‍ ഐദറൂസി, സീതി കുഞ്ഞി മുസ്ലിയാര് കന്യാന, നൂറുദ്ദീന്‍ മുസ്ലിയാര്, ജിഎസ് അബ്ദുല്‍ ഖാദര്‍ സഅദി എന്നിവര്‍ നേതൃത്വം നല്‍കും. വൈകുന്നേരം നാല് മണിക്ക് സംഘാടക സമിതി ചെയര്മാന് റഫീഖ് സഅദി ദേലംപാടി പതാക ഉയര്‍ത്തും.
ഒക്ടോബര്‍ 21 ശനിയാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന പ്രസ്ഥാനിക സംഗമം അസീസ് ഹിമമി ഗോസാഡയുടെ അദ്ധ്യക്ഷതയില്‍ കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി ഉദ്ഘാടനം ചെയ്യും. സയ്യിദ് ഹാമിദ് അന്‍വര്‍ അല്‍-അഹ്ദല്‍, കരീം മാസ്റ്റര്‍ ദര്‍ബാര്‍കട്ട, സിദ്ദീഖ് സഖാഫി ആവള, മൂസ സഖാഫി കളത്തൂര്‍ എന്നിവര്‍ നേതൃത്വം നല്‍കും. ശനിയാഴ്ച വൈകുന്നേരം നടക്കുന്ന മതപ്രഭാഷണ വേദി മുഹമ്മദ് മദനി ഈശ്വരമംഗലത്തിന്റെ അധ്യക്ഷതയില്‍ ഇബ്രാഹിം സഖാഫി തുപ്പക്കല്‍ ഉദ്ഘാടനം ചെയ്യും. കൗസര്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തും.
സമാപന കൂട്ടൂപ്രാർഥനക്ക് സയ്യിദ് അബ്ദുർ റഹ്മാന് ഇമ്പിച്ചിക്കോയ ബായാര്‍ തങ്ങള്‍ നേതൃത്വം നല്‍കും. ഒക്ടോബര്‍ 22 ഞായാറാഴ്ച വൈകുന്നേരം നടക്കുന്ന സമാപന സംഗമം സയ്യിദ് പൂക്കുഞ്ഞി തങ്ങള്‍ ആദൂരിന്റെ പ്രാർഥനയോടെ തുടക്കം കുറിക്കും. സയ്യിദ് യുപി അലവിക്കോയ അല്‍ ജിഫ്രിയുടെ അധ്യക്ഷതയില്‍ സയ്യിദ് കെഎസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. ഇൻഡ്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബകര്‍ മുസ്ലിയാര് അനുഗ്രഹപ്രഭാഷണം നടത്തും. ഇബ്രാഹിമുല്‍ ഖലീലുല്‍ ബുഖാരി മുഖ്യപ്രഭാഷണം നടത്തും. അബ്ദുർ റശീദ് സൈനി കക്കിഞ്ച പ്രഭാഷണം നടത്തും.
സയ്യിദ് പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, മാണിക്കോത്ത് അബ്ദുല്ല മുസ്ലിയാര്, ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം, സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍ മള്ഹര്, സയ്യിദ് ഇമ്പിച്ചി തങ്ങള്‍ ഖലീല്‍ സ്വലാഹ്, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, കെപി ഹുസൈന് സഅദി കെസി റോഡ്, ബിഎസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളംങ്കോട് അബ്ദുല്‍ ഖാദര്‍ മദനി തുടങ്ങിയവര്‍ സംബന്ധിക്കും. സമാപന കൂട്ടുപ്രാർഥനക്ക് സയ്യിദ് ശിഹാബുദ്ദീന് അഹ്ദല്‍ മുത്തന്നൂര്‍ നേതൃത്വം നല്‍കും. ബശീര്‍ സഖാഫി കൊല്യം സ്വാഗതവും കബീര്‍ ഹിമമി സഖാഫി ഗോളിയഡുക്ക നന്ദിയും പറയും.
ജമാലുദ്ദീന്‍ സഖാഫി ആദൂര്‍, മുഹമ്മദ് മദനി ഈശ്വരമംഗല, ബശീര്‍ സഖാഫി കൊല്യം, ഫൈസല്‍ നെല്ലിക്കട്ട, അബ്ദുൽ മജീദ് ഫാളിലി എന്നിവർ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
Keywords: News, Malayalam News, Kasaragod News, Conference, Darul Ihsan conference will begin on Friday; Minister Ahmed Devarkovil will inaugurate.







