city-gold-ad-for-blogger

കൗതുകമുണർത്തി കലോത്സവ നഗരിയിലെ കാഴ്ചകൾ; ഇനിയുള്ള ദിനങ്ങളിൽ തണ്ണിമത്തനുമായി രാഹുലും സംഘവുമുണ്ടാകും; പാഴ് വസ്തുക്കൾ കൊണ്ടുള്ള രൂപങ്ങളും ശ്രദ്ധ പിടിച്ചുപറ്റുന്നു

കാസർകോട്: (www.kasargodvartha.com 23.03.2022) കാസർകോട് ഗവ. കോളജിൽ കണ്ണൂർ യൂനിവേഴ്സിറ്റി കലോത്സവം ആഘോഷപൂർവം കൊണ്ടാടുമ്പോൾ ഇനിയുള്ള ദിനങ്ങളിലെല്ലാം രാവിലെയും ഉച്ചയ്ക്കുമായി ഇ എം രാഹുലിന്റെയും സംഘത്തിന്റെയും വക തണ്ണിമത്തനുണ്ടാകും. ഗവ. കോളജിലെ ബോടണി ബാചാണ് ചുക്കാൻ പിടിക്കുന്നത്. ചിലർ തണ്ണിമത്തനുമായി മുന്നിലെ സെൽഫി പോയിന്റിലെത്തി പടം പിടിക്കുന്നതും കൗതുക കാഴ്ചയായി. വിവിധ വകുപ്പുകളുടെ വകയായി അലങ്കാരപ്പണികളും നഗരിയിൽ ഒരുക്കിയിട്ടുണ്ട്. കലോത്സവ വേദിക്ക് കൊഴുപ്പേകിയുള്ള കാഴ്ചകൾക്ക് മുന്നിൽ ഫോടോയെടുക്കാനും തിരക്കാണ്.
                           
കൗതുകമുണർത്തി കലോത്സവ നഗരിയിലെ കാഴ്ചകൾ; ഇനിയുള്ള ദിനങ്ങളിൽ തണ്ണിമത്തനുമായി രാഹുലും സംഘവുമുണ്ടാകും; പാഴ് വസ്തുക്കൾ കൊണ്ടുള്ള രൂപങ്ങളും ശ്രദ്ധ പിടിച്ചുപറ്റുന്നു

പാഴ് വസ്തുക്കൾ കൊണ്ടുള്ള രൂപങ്ങളും ചെണ്ടയും കോട്ടകളുമൊക്കെ സന്ദർശകരെ ആകർഷിക്കുന്നു. പൊതുപരിപാടികളിലെല്ലാം സാന്നിധ്യമാകുന്ന എടാട്ട് ചിത്രാഞ്ജലിയുടെ പ്ലോടും കലോത്സവ വളപ്പിലുണ്ട്. സംഘാടക സമിതിയുടെ നേതൃത്വത്തിൽ ഒരുക്കിയ പ്ലോട് ലഹരിക്കെതിരെ അവബോധം തീർക്കുന്നു. റെകോർഡ് ചെയ്ത ശബ്ദത്തോടെ ചായക്കടയിലെ മനുഷ്യക്കോലങ്ങൾ ചുണ്ടനക്കുന്നതാണ് ഒരുക്കിയിരിക്കുന്നത്. കോവിഡ് കാലം കവർന്ന ആഘോഷകാലം തിരിച്ചുകിട്ടിയതോടെ കലാലയ വരാന്തകളിലും ജനലിന്റെ മുന്നിലെ ഇരിപ്പിടത്തിലും ഇരുന്ന് സൊറ പറയാൻ പലരും അവസരം കണ്ടെത്തി.



സ്റ്റേജ് പരിപാടികൾ തുടങ്ങിയിട്ടില്ലെങ്കിലും സ്റ്റേജിതര പരിപാടികളിലും ആവേശത്തിന് കുറവുണ്ടായില്ല. ക്ലേ രൂപങ്ങളും പൂക്കളവും നിറമാർന്ന കാഴ്ചകളിയി. പ്രസം​ഗ വേദികളിലും മത്സരാർഥികളുടെ വാക് ചാരുതി നിറഞ്ഞു. ഉച്ചഭക്ഷണ പന്തലിലും കുട്ടികളുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടു. ക്യാംപസിന്റെ മുൻപന്തിയിൽ തന്നെ കുടിവെള്ളവും ഒരുക്കിയത് വേനൽ ചൂടിൽ ആശ്വാസമായി.

Keywords: News, Kerala, Kasaragod, Top-Headlines, Art-Fest, Kalolsavam, Kannur University, University-Kalolsavam, College, Govt.college, Curious views from Arts festival.

< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia