city-gold-ad-for-blogger
Aster MIMS 10/10/2023

Seminar | 'കാസർകോടിന്റെ സാംസ്കാരിക വൈവിധ്യം'; ഗവ. കോളജിൽ അന്താരാഷ്ട്ര സെമിനാർ നവംബർ 14 മുതൽ 16 വരെ

കാസർകോട്: (KasargodVartha) ചരിത്രത്തിലാദ്യമായി കാസർകോട് ഗവ. കോളജ് കന്നഡ പഠന വകുപ്പിന്റെ ആഭിമുഖ്യത്തിൽ നവംബർ 14 മുതൽ 16 വരെ 'കാസർകോടിന്റെ സാംസ്കാരിക വൈവിധ്യം' എന്ന വിഷയത്തിൽ ത്രിദിന അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിക്കുമെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേരള സർകാരിന്റെ കൊളീജിയറ്റ് വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സെമിനാറിൽ രാജ്യാന്തര തലത്തിലുള്ള വിഷയ വിദഗ്ധർ പങ്കെടുക്കും. ന്യൂഡെൽഹിയിലെ അമേരികൻ ഇൻസ്റ്റിറ്റ്യൂട് ഓഫ് ഇൻഡ്യൻ സ്റ്റഡീസിലെ ഡോ. പുരുഷോത്തമ ബിലിമലെ ഉദ്ഘാടനം ചെയ്യും. കോളജ് പ്രിൻസിപൽ ഡോ. അനിൽ കുമാർ വി എസ് ഉദ്ഘാടന സമ്മേളനത്തിൽ അധ്യക്ഷത വഹിക്കും.

Seminar | 'കാസർകോടിന്റെ സാംസ്കാരിക വൈവിധ്യം'; ഗവ. കോളജിൽ അന്താരാഷ്ട്ര സെമിനാർ നവംബർ 14 മുതൽ 16 വരെ

മോസ്‌കോയിലെ റഷ്യൻ അകാഡമി ഓഫ് സയൻസസിലെ ഇൻസ്റ്റിറ്റ്യൂട് ഓഫ് എത്‌നോളജി ആൻഡ് ആന്ത്രോപോളജിയിലെ ഡോ. സ്വെറ്റ്‌ലാന റൈസകോവ, ന്യൂഡെൽഹിയിലെ ഡോ. പുരുഷോത്തമ ബിലിമലെ, തെലങ്കാനയിലെ ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റിയിലെ ഡോ. സുജിത്ത് കുമാർ പായിൽ, കലബുർഗി കർണാടകയിലെ ബസവരാജ കോഡഗുണ്ടി, സെൻട്രൽ യൂണിവേഴ്‌സിറ്റി, ബെംഗ്ളുറു റേവ യൂണിവേഴ്‌സിറ്റിയിലെ ഡോ. വിദ്യാകുമാരി ഷിംലഡ്ക, മംഗ്ളുറു യൂണിവേഴ്‌സിറ്റിയിലെ ഡോ. ധനഞ്ജയ കുംബ്ലെ, കർണാടക ജനപദ യൂണിവേഴ്‌സിറ്റിയിലെ ഡോ. കമലാക്ഷ കെ, ഡോ. കണ്ണൻ സി, കണ്ണൂർ യൂണിവേഴ്‌സിറ്റിയിലെ ഡോ. മഹേശ്വരി യു, പ്രൊഫ. സദാശിവ എന്നിവർ കാസർകോടിന്റെ സാംസ്കാരിക വൈവിധ്യവുമായി ബന്ധപ്പെട്ട പ്രബന്ധങ്ങൾ അവതരിപ്പിക്കും .

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത 62 ഗവേഷകർ സമാന്തര സെഷനുകളിലായി 3.30ന് ശേഷം കാസർകോടിന്റെ ഭാഷ, സാഹിത്യം, ശിൽപം, മാധ്യമങ്ങൾ, നാടോടിക്കഥകൾ, അവതരണ കലകൾ എന്നിവയിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും. വിദഗ്ധ സമിതി തിരഞ്ഞെടുക്കുന്ന മികച്ച ഗവേഷണ പ്രബന്ധങ്ങൾ പ്രൊസീഡിംഗ്സ് രൂപത്തിലോ പുസ്തക രൂപത്തിലോ പ്രസിദ്ധീകരിക്കാനാണ് കോൺഫറൻസ് കമിറ്റിയുടെ തീരുമാനം. മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള അവാർഡ് സമ്മേളനത്തിൽ വിതരണം ചെയ്യും. ശ്രീവാണി കാകുഞ്ചെയുടെ പ്രാചീന തുളു കാവ്യാവതരണം, കുംബ്ലെ നാട്യ വിദ്യാ നിലയത്തിലെ ഡോ. വിദ്യാലക്ഷ്മിയുടെ തിരുവാതിര, ശ്രീ ഗോപാലകൃഷ്ണ യക്ഷഗാന സംഘത്തിന്റെ പാവകളി അവതരണം എന്നിവ നടക്കും.

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സെമിനാറിൽ രാജ്യാന്തര കലാകാരന്മാരായ പി എസ് പുണിഞ്ചിത്തായ, നവീൻകുമാർ പുത്തൂർ, രാജേഷ് ബി ആചാര്യ കെ, കരൺ ആചാര്യ, പ്രാദേശിക കലാകാരന്മാരായ ഡോ. എ എൻ മനോഹരൻ, നീരജ് ഹരി, രചന ഫഡ്‌കെ എന്നിവർ വരച്ച ‘പൈതൃക പുനരവലോകനം’ എന്ന പേരിൽ ചിത്രപ്രദർശനം നടക്കും. കരകൗശല വസ്തുക്കൾ, അപൂർവ പുസ്തകങ്ങൾ, ഫോടോഗ്രാഫുകൾ, താളിയോല കൈയെഴുത്തുപ്രതികൾ എന്നിവയും പ്രദർശിപ്പിക്കും. സാംസ്കാരിക സംഗമത്തിൽ രംഗോലി, പൂക്കളം, ഗുഡുദീപ എന്നിവ ഉൾപ്പെടുന്നു.

വാർത്താസമ്മേളനത്തിൽ പ്രിൻസിപൽ ഇൻചാർജ് ഡോ. എ എൽ അനന്തപത്മനാഭ, വകുപ്പ് മേധാവി പ്രൊഫ. സുജാത എസ്, സെമിനാർ കോഓർഡിനേറ്റർ ഡോ. ബാലകൃഷ്ണ ഹൊസങ്കടി, മീഡിയ കമിറ്റി കൺവീനർ ഡോ. ശ്രീധര എൻ എന്നിവർ പങ്കെടുത്തു.

Keywords: News, Kerala, Kasaragod, International Seminar, Cultural Diversity, Govt College, Media Conference, 'Cultural Diversity of Kasaragod'; International Seminar at Govt College.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL