city-gold-ad-for-blogger
Aster MIMS 10/10/2023

എൻഡോസൾഫാൻ ദുരിത നിവാരണ ജില്ലാതല സെലിൽ നിന്നും എൻഎ നെല്ലിക്കുന്ന് എംഎൽഎയെ ഒഴിവാക്കിയത് പ്രതിഷേധാർഹമെന്ന് സിടി അഹ്‌മദ്‌ അലി; 'പോരാട്ട വീര്യത്തെ സർകാർ ഭയക്കുന്നു'

കാസർകോട്: (www.kasargodvartha.com 17.02.2022) പുന:സംഘടിപ്പിച്ച എൻഡോസൾഫാൻ ദുരിത നിവാരണ ജില്ലാതല സെലിൽ നിന്നും എൻഎ നെല്ലിക്കുന്ന് എംഎൽഎയെ ഒഴിവാക്കിയ നടപടി പ്രതിഷേധാർഹമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ട്രഷററും യുഡിഎഫ് ജില്ലാ ചെയർമാനുമായ സിടി അഹ്‌മദ്‌ അലി പറഞ്ഞു. ഒരുവർഷത്തോളമായി നിശ്ചലമായി കിടക്കുന്ന സെലിനെ വീണ്ടും അനിശ്ചിതത്വത്തിലാക്കാനാണ് സർകാർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു

 
എൻഡോസൾഫാൻ ദുരിത നിവാരണ ജില്ലാതല സെലിൽ നിന്നും എൻഎ നെല്ലിക്കുന്ന് എംഎൽഎയെ ഒഴിവാക്കിയത് പ്രതിഷേധാർഹമെന്ന് സിടി അഹ്‌മദ്‌ അലി; 'പോരാട്ട വീര്യത്തെ സർകാർ ഭയക്കുന്നു'



എൻഡോസൾഫാൻ രോഗികളുടെ പേരിൽ മുതല കണ്ണീർ പൊഴിച്ച് അധികാരത്തിലേറിയ ഇടതുപക്ഷ സർകാർ കാലമത്രയും വഞ്ചനാത്മക സമീപനം പുലർത്തി അവരെ ദ്രോഹിക്കുകയും അർഹതപ്പെട്ട ആനുകൂല്യങ്ങളും പുനരധിവാസവും നിഷേധിച്ചപ്പോഴും നിയമസഭക്ക് അകത്തും പുറത്തും പോരാട്ടം നടത്തിയ

ജനപ്രതിനിധിയാണ് എൻഎ നെല്ലിക്കുന്ന് എംഎൽഎ. അദ്ദേഹത്തെ സമിതിയിൽ നിന്നും ഒഴിവാക്കിയത് പോരാട്ടവീര്യത്തെ ഭയന്നാണ്.

സർകാരിന്റെ ഇത്തരം കൊള്ളരുതായ്മ തിരിച്ചറിയാനും, രാഷ്ട്രീയ നീക്കത്തെ ചെറുക്കാനും പൊതുജനങ്ങൾക്ക് കഴിയുമെന്നും സിടി അഹ്‌മദ്‌ അലി കൂട്ടിച്ചേർത്തു.


Keywords:  Kerala,kasaragod,news,Endosulfan,N.A.Nellikunnu,C.T Ahmmed Ali, CT Ahmed Ali said that removal of NA Nellikunnu MLA from the district level cell for endosulfan disaster relief was objectionable.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL