city-gold-ad-for-blogger

ഇടതു സര്‍ക്കാര്‍ കാരുണ്യ പദ്ധതികള്‍ അട്ടിമറിച്ചു: സി ടി അഹമ്മദലി

ചെര്‍ക്കള: (www.kasargodvartha.com 23.05.2017) കഴിഞ്ഞ സര്‍ക്കാര്‍ തുടങ്ങി വെച്ച നിരവധി കാരുണ്യ പദ്ധതികള്‍ ഇടതു സര്‍ക്കാര്‍ അട്ടിമറിച്ചുവെന്ന് മുന്‍ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടുമായ സി ടി അഹമ്മദലി ആരോപിച്ചു. കാന്‍സര്‍, കിഡ്‌നി രോഗികള്‍, എന്‍ഡോസള്‍ഫാന്‍ ഇരകള്‍ ഉള്‍പ്പെടെ കഴിഞ്ഞ ഒരു വര്‍ഷമായി ദുരിതത്തിലാണെന്നും സര്‍ക്കാര്‍ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. എല്‍ ഡി എഫ് സര്‍ക്കാര്‍ ദുരിതത്തിന്റെ ഒരു വര്‍ഷം എന്ന മുദ്രവാക്യമുയര്‍ത്തി മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് മണ്ഡലം കമ്മിറ്റി ചെര്‍ക്കളയില്‍ സംഘടിപ്പിച്ച യൂത്ത് ഓഡിറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടതു സര്‍ക്കാര്‍ കാരുണ്യ പദ്ധതികള്‍ അട്ടിമറിച്ചു: സി ടി അഹമ്മദലി

പ്രസിഡണ്ട് സഹീര്‍ ആസിഫ് അധ്യക്ഷത വഹിച്ചു. ഹാഷിം അരിയില്‍ മുഖ്യ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് എ എം കടവത്ത്, ജനറല്‍ സെക്രട്ടറി അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി, അബ്ബാസ് ബീഗം, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷറഫ് എടനീര്‍, വൈസ് പ്രസിഡണ്ടുമാരായ നാസര്‍ ചായിന്റടി, ഹാരിസ് പട്‌ള, സെക്രട്ടറി എം എ നജീബ്, എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഹാഷിം ബംബ്രാണി, ഇഖ്ബാല്‍ ചൂരി, റഹ് മാന്‍ തെരുവത്ത്, ഫാറൂഖ് കുമ്പഡാജെ, ബഷീര്‍ പൈക്ക, അനസ് എതിര്‍ത്തോട്, ജീലാനി കല്ലങ്കൈ, സി സലീം, അസീസ് പെരഡാല, അസീസ് കുടുപ്പംകുഴി, മുത്തലിബ് ബേര്‍ക്ക, സി ബി ലത്തീഫ്, സലാം ചെര്‍ക്കള, അലി ചേരൂര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി സി എം സിദ്ദീഖ് സ്വാഗതവും ഹാരിസ് തായല്‍ നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Cherkala, Kasaragod, Kerala, News, Charity Fund, Development Project, C T Ahmmed Ali, LDF, MYL, Muslim Youth League, Inauguration, Programme, Conducted, CT Ahammed Ali against LDF Govt.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia