city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Protest | ചെന്നിക്കരയിലെ വാതക ശ്മശാനം പ്രവർത്തിക്കാതെ മാസങ്ങളായി; ദുരിതത്തിലായി ജനങ്ങൾ; നഗരസഭയിൽ പ്രതിഷേധവുമായി സിപിഎം

കാസർകോട്: (KasargodVartha) നുള്ളിപ്പാടി ചെന്നിക്കരയിലെ വാതക ശ്മശാനം മൂന്ന് മാസത്തോളമായി പ്രവർത്തന രഹിതമായതായി പരാതി. വീട്ടിൽ മരണമുണ്ടായാൽ സംസ്‌കരിക്കാൻ മറ്റ് നടപടികൾ സ്വീകരിക്കേണ്ട സ്ഥിതിയിലായാണ് പലരും. അധികൃതർ മുൻകൈയെടുത്ത് ശ്മശാനം തുറക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
  
Protest | ചെന്നിക്കരയിലെ വാതക ശ്മശാനം പ്രവർത്തിക്കാതെ മാസങ്ങളായി; ദുരിതത്തിലായി ജനങ്ങൾ; നഗരസഭയിൽ പ്രതിഷേധവുമായി സിപിഎം

അതിനിടെ വാതക ശ്മശാനം പ്രവർത്തിപ്പിക്കാത്തതിൽ കാസർകോട് നഗരസഭയിൽ പ്രതിഷേധവുമായി സിപിഎം രംഗത്തെത്തി. സിപിഎം ചെന്നിക്കര ലോകൽ കമിറ്റി സെക്രടറി അനിൽ ചെന്നിക്കരയുടെ നേതൃത്വത്തിൽ നഗരസഭ സെക്രടറി പി എ ജസ്റ്റിനെ ഉപരോധിച്ചു. നഗരസഭ കൗൺസിലർ എം ലളിത, കെ ദിനേശൻ, കെ ചന്ദ്രൻ എന്നിവർ ഉപരോധത്തിന് നേതൃത്വം നൽകി.

പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കൗണ്‍സിലര്‍ നിരവധി തവണ നഗരസഭാ സെക്രടറിക്ക് അടക്കം പരാതി നല്‍കിയെങ്കിലും പരിഹാരമുണ്ടായില്ലെന്നാണ് സിപിഎം പറയുന്നത്. പ്രശ്നത്തിന് ഉടന്‍ തന്നെ പരിഹാരം കാണാമെന്ന് നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗം ഉറപ്പ് നല്‍കിയതിനെ തുടർന്ന് പിന്നീട് ഉപരോധത്തിൽ നിന്ന് സിപിഎം നേതാക്കൾ പിന്മാറി. ശ്മശാനം പ്രവർത്തന ക്ഷമമാക്കിയില്ലെങ്കിൽ തുടർന്നും പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് നേതാക്കൾ വ്യക്തമാക്കി.
   
Protest | ചെന്നിക്കരയിലെ വാതക ശ്മശാനം പ്രവർത്തിക്കാതെ മാസങ്ങളായി; ദുരിതത്തിലായി ജനങ്ങൾ; നഗരസഭയിൽ പ്രതിഷേധവുമായി സിപിഎം

Keywords: News, News-Malayalam-News, Kasargod, Kasaragod-News, Kerala, Kerala-News, Crematorium at Chennikkara not functioning; CPM protested.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia