കേരള എക്‌സ് പ്രസ് കോച്ചിനടിയില്‍ വിള്ളല്‍, റോളിങ്ങ് ഇന്‍ പരിശോധനയില്‍ വിള്ളല്‍ കണ്ടത് വന്‍ ദുരന്തം ഒഴിവായി
May 5, 2018, 16:07 IST
കൊച്ചി:(www.kasargodvartha.com 05/05/2018) കേരള എക്‌സ് പ്രസ് കോച്ചിനടിയില്‍ വിള്ളല്‍. ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന കേരളാ എക്‌സ്പ്രസിന്റെ കോച്ചിന്റെ അടിയിലാണ് വിള്ളല്‍ കണ്ടെത്തിയത്. എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനില്‍ വച്ച് ടെക്‌നിക്കല്‍ ജീവനക്കാരാണ് തകരാറ് കണ്ടെത്തിയത്. എസ് 4 കോച്ചിന്റെ ചക്രങ്ങളുടെ മുകളിലെ ബീമിലാണ് വിള്ളല്‍ കണ്ടെത്തിയത്. തുടര്‍ന്ന് അധികൃതരെ വിവരം അറിയിച്ചു. അധികൃതര്‍ എത്തി പരിശോധന നടത്തിയ ശേഷം ഈ കോച്ചിലെ യാത്രക്കാരെ മറ്റൊരു കോച്ചില്‍ കയറ്റിയ ശേഷം യാത്ര തുടര്‍ന്നു.
കൃത്യസമയത്ത് വിള്ളല്‍ കണ്ടെത്തിയതിലൂടെ വലിയ അപകടമാണ് ഒഴിവാക്കാനായത്. വിള്ളല്‍ കണ്ടെത്തിയിരുന്നില്ലെങ്കില്‍ യാത്രമധ്യേ ചക്രം കോച്ചില്‍ നിന്ന് തെന്നി മാറാനോ അല്ലെങ്കില്‍ അടര്‍ന്നു മാറാനോ സാധ്യതയുണ്ടായിരുന്നു ഇത് ട്രെയിന്‍ പാളം തെറ്റി വലിയ അപകടത്തിന് വഴിവച്ചേനെ.
ദൂരയാത്ര പോകുന്ന ട്രെയിനുകള്‍ പ്രധാനപ്പെട്ട ജങ്ങ്ഷന്‍ സ്‌റ്റേഷനുകളില്‍ എത്തുമ്പോള്‍ റോളിങ്ങ് ഇന്‍ പരിശോധനകള്‍ നടത്താറുണ്ട്. ഈ പരിശോധനയ്ക്കിടെയാണ് കോച്ചിന്റെ അടിയിലെ വിള്ളല്‍ കണ്ടെത്തിയതെന്ന് ഏരിയാ മാനേജര്‍ പറഞ്ഞു. തുടര്‍ന്ന് ഈ ഭാഗം അഴിച്ചുമാറ്റി വണ്ടി മുന്നോട്ടു പോവുകയായിരുന്നു. പുതുതായി രൂപപ്പെട്ട വിള്ളലാകാം ഇത്. എങ്ങിനെയാണ് ഇതുണ്ടായതെന്ന കാര്യത്തില്‍ അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kochi, Kerala, Railway station, Train, Investigation,"Crack detected on Kerala Express bogie frame, tragedy averted"