ചെർക്കള– കല്ലടുക്ക റോഡ് ശോചനീയാവസ്ഥ; പ്രത്യക്ഷ സമരവുമായി സിപിഎം; 20 ന് കരാറുകാരന്റെ വീട്ടിലേക്ക് മാർച്
Dec 11, 2021, 10:16 IST
ചെർക്കള: (www.kasargodvartha.com 11.12.2021) ചെർക്കള– കല്ലടുക്ക റോഡിന്റെ ശോചനീയാവസ്ഥയ്‌ക്കെതിരെ പ്രത്യക്ഷ സമരവുമായി സിപിഎം രംഗത്ത്. നിർമാണം പാതിവഴിയിൽ നിർത്തിയതിൽ പ്രതിഷേധിച്ച് സിപിഎം നേതൃത്വത്തിൽ ഡിസംബർ 20 ന് കരാറുകാരന്റെ വീട്ടിലേക്ക് മാർച് നടത്തും.
കുദ്രോളി കൺസ്‌ട്രക്‌ഷൻസ് എന്ന പേരിലുള്ള കമ്പനിയാണ് കരാർ ഏറ്റെടുത്തത്. കരാറുകാരൻ അബ്ദുർ റഹ്‌മാന്റെ ചെർക്കളയിലെ വീട്ടിലേക്ക് മാർച് നടത്താനാണ് സിപിഎം തീരുമാനിച്ചിരിക്കുന്നത്. 15 വർഷത്തിലേറെയായി തകർന്നുകിടക്കുന്ന റോഡ് നവീകരണത്തിനായി സംസ്ഥാന സർകാർ മുൻകൈയെടുത്ത് ഫൻഡ് അനുവദിച്ചതാണെന്നും റോഡ് കുത്തിപ്പൊളിച്ച ശേഷം ടാറിങ് നടത്തുന്നതിൽ കരാറുകാരന്റെ അലംഭാവമാണ് നിർമാണം വൈകാനിടയാക്കിയതെന്നുമാണ് സിപിഎം പറയുന്നത്.
എടനീർ മുതൽ എതിർത്തോട് വരെയുള്ള ഒന്നര കിലോമീറ്ററോളമാണ് നവീകരിക്കാനുള്ളത്. നിലവിൽ ഏതാനും ബസുകൾ മാത്രമാണ് ഇതുവഴി സെർവീസ് നടത്തുന്നത്. റോഡിന്റെ പണി പുനരാരംഭിക്കുന്നതിൽ കാലതാമസം വരുത്തി ജനങ്ങളെ ദുരിതത്തിലാക്കുന്നുവെന്നാരോപിച്ചാണ് സിപിഎം പ്രത്യക്ഷ സമരവുമായി രംഗത്തിറങ്ങുന്നത്.
Keywords: Kasaragod, Cherkala, Kerala, News, March, Protest, Road, Road-damage, CPM, Edneer, Ethirthodu, Bus, CPM will held protest to contractor’s home.
< !- START disable copy paste -->