city-gold-ad-for-blogger
Aster MIMS 10/10/2023

കാസര്‍കോട് കോട്ട സി.പി.എം. പിടിച്ചെടുത്തു; കൊടിനാട്ടി

കാസര്‍കോട്: (www.kasargodvartha.com 03/07/2015) കാസര്‍കോട്ടെ 500 വര്‍ഷം പഴക്കമുള്ള പൈതൃക സ്വത്തായ ഹനുമാന്‍ കോട്ട ലാന്‍ഡ് റവന്യൂ കമ്മീഷണറായ ടി.ഒ. സൂരജിന്റെ സഹായത്തോടെ ഭരണ കക്ഷിയുടെ ചില വ്യക്തികള്‍ക്ക് പതിച്ചു നല്‍കിയ സംഭവത്തില്‍ പ്രതിഷേധവുമായി സി.പി.എം. രംഗത്തുവന്നു. കോട്ടയിലേക്ക് സി.പി.എം. ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമരിമ്പി. കോട്ടപിടിച്ചെടുത്തുകൊണ്ട് കൊടിനാട്ടുകയും ചെയ്തു.

കേരള ഹൈകോടതി പൈതൃക സ്വത്താണെന്നും സര്‍ക്കാരിന്റേതാണെന്നും പറഞ്ഞ 10 ഏക്കറോളം പരന്നുകിടക്കുന്ന കോട്ടയും അനുബന്ധ ഭൂമിയും സ്വകാര്യ വ്യക്തികള്‍ക്ക് പതിച്ചു കൊടുത്ത നടപടി പിന്‍വലിക്കണമെന്നും പൈതൃക സ്വത്തായി നിലനിര്‍ത്തി ചുറ്റുമതില്‍ പണിത് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും, വ്യാജ രേഖയുണ്ടാക്കി സ്വകാര്യ വ്യക്തികള്‍ക്ക് പതിച്ചു നല്‍കാന്‍ കൂട്ടു നിന്ന റവന്യൂ ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് മാര്‍ച്ച് നടത്തിയത്.

മാര്‍ച്ച് സിപിഎം കാസര്‍കോട് ജില്ലാ കമ്മിറ്റിയംഗം ടി.കെ. രാജന്‍ ഉല്‍ഘാടനം ചെയ്തു. പി. ദാമോധരന്‍ അദ്ധ്യക്ഷത വഹിച്ചു. ടി.എം.എ. കരീം, എ.ജി. നായര്‍, കെ. രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ഏരിയ സെക്രട്ടറി കെ.എ. മുഹമ്മദ് ഹനീഫ സ്വാഗതം പറഞ്ഞു. എം. സുമതി, എ. രവീന്ദ്രന്‍, എം.കെ. രവീന്ദ്രന്‍, എം. രാമന്‍, ഭുജംഗ ഷെട്ടി, സി.വി. കൃഷ്ണന്‍, ബി.ആര്‍. ഗോപാലന്‍, പി. ജാനകി, എ. നാരായണന്‍, കെ. ഭാസ്‌കരന്‍, പൈക്കം ഭാസ്‌കരന്‍, കെ.ജെ. ജിമ്മി എന്നിവര്‍ നേതൃത്വം നല്‍കി.
കാസര്‍കോട് കോട്ട സി.പി.എം. പിടിച്ചെടുത്തു; കൊടിനാട്ടി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Kasaragod, CPM, Protest, Kerala, Kasaragod Fort, CPM takes control of Kasaragod fort, Advertisement City Bag.

കാസര്‍കോട് കോട്ട സി.പി.എം. പിടിച്ചെടുത്തു; കൊടിനാട്ടി


Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL