city-gold-ad-for-blogger
Aster MIMS 10/10/2023

Legal Notice | 'സിപിഎം 367 കോടി രൂപ ഇലക്ടറൽ ബോണ്ട് കൈപ്പറ്റിയെന്ന് ലേഖനം'; കന്നഡ പത്രത്തിനെതിരെ നേതൃത്വം നിയമ നടപടിക്ക്; വക്കീൽ നോടീസ് അയച്ചു

കാസർകോട്: (KasargodVartha) രാഷ്ട്രീയ കക്ഷികൾ ഇലക്ടറൽ ബോണ്ട് കൈപ്പറ്റിയതിൻ്റെ വിവരം പുറത്ത് വിടണമെന്ന സുപ്രീം കോടതി ഉത്തരവ് പുറത്ത് വന്നതിന് പിന്നാലെ സിപിഎമും 367 കോടി രൂപ ഇലക്ടറൽ ബോണ്ട് കൈപ്പറ്റിയെന്ന് ലേഖനം പ്രസിദ്ധീകരിച്ചതായി ആരോപിച്ച് കന്നഡ പത്രത്തിനെതിരെ കാസർകോട് ജില്ലാ സെക്രടറിയറ്റംഗം കെ ആർ ജയാനന്ദ വക്കീൽ നോടീസ് അയച്ചു.
  
Legal Notice | 'സിപിഎം 367 കോടി രൂപ ഇലക്ടറൽ ബോണ്ട് കൈപ്പറ്റിയെന്ന് ലേഖനം'; കന്നഡ പത്രത്തിനെതിരെ നേതൃത്വം നിയമ നടപടിക്ക്; വക്കീൽ നോടീസ് അയച്ചു

മോദി സർകാർ കൊണ്ടുവന്ന ഇലക്ടറൽ ബോണ്ട് പദ്ധതി സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് റദ്ദാക്കിയതിനെത്തുടർന്ന് ഫെബ്രുവരി 16ന് പത്രത്തിന്റെ എഡിറ്റ് പേജിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ബിജെപി, കോൺഗ്രസ് തുടങ്ങിയ പാർടികൾക്കൊപ്പം സിപിഎമും 367 കോടിയുടെ ബോണ്ട് സ്വീകരിച്ചതായി പരാമർശിക്കുന്നുവെന്നാണ് ആരോപണം.
  
Legal Notice | 'സിപിഎം 367 കോടി രൂപ ഇലക്ടറൽ ബോണ്ട് കൈപ്പറ്റിയെന്ന് ലേഖനം'; കന്നഡ പത്രത്തിനെതിരെ നേതൃത്വം നിയമ നടപടിക്ക്; വക്കീൽ നോടീസ് അയച്ചു

അടിസ്ഥാന രഹിത പരാമർശം തിരുത്തി പത്രത്തിൽ ക്ഷമാപണം നടത്തണമെന്നും അല്ലാത്തപക്ഷം എഴുദിവസത്തിനകം നിയമനടപടി സ്വീകരിക്കുമെന്നും അഡ്വ. ആർ ഉദയകുമാർ മുഖേന നൽകിയ നോടീസിൽ പറയുന്നു. ഇലക്ടറൽ ബോണ്ട് കേസിൽ പരാതി നൽകിയ രാഷ്ട്രീയ കക്ഷിയാണ് സിപിഎം എന്നും ആ പാർടിക്ക് എതിരെയാണ് പത്രം ലേഖനം പ്രസിദ്ധീകരിച്ചതെന്നും സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ച ഉയർന്നിരുന്നു. അതേസമയം കന്നഡ പത്രത്തിനെതിരെ എന്തുകൊണ്ട് കർണാടകയിലെ സിപിഎം നേതൃത്വം പരാതി നൽകാതിരുന്നതെന്ന ചോദ്യവും കോൺഗ്രസ് - ബിജെപി അനുഭാവികൾ ചോദിക്കുന്നു.

Legal Notice | 'സിപിഎം 367 കോടി രൂപ ഇലക്ടറൽ ബോണ്ട് കൈപ്പറ്റിയെന്ന് ലേഖനം'; കന്നഡ പത്രത്തിനെതിരെ നേതൃത്വം നിയമ നടപടിക്ക്; വക്കീൽ നോടീസ് അയച്ചു

Keywords:  News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, CPM sent legal notice to Kannada newspaper.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL