city-gold-ad-for-blogger

Petition | മാന്യ ക്രികറ്റ് സ്റ്റേഡിയം: തോട് പാട്ടത്തിനു നല്‍കാനുള്ള പഞ്ചായത് ഭരണ സമിതി തീരുമാനം തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ട് മന്ത്രി എംബി രാജേഷിന് സിപിഎമിന്റെ നിവേദനം

ബദിയടുക്ക: (www.kasargodvartha.com) മാന്യ ക്രികറ്റ് സ്റ്റേഡിയത്തിനായി ബിനാമികളുടെ പേരില്‍ റവന്യൂ, പഞ്ചായത് സ്ഥലവും തോടും കയ്യേറി നിരപ്പാക്കി നിയമ ലംഘനം നടത്തിയെന്ന് ആരോപിച്ച് സിപിഎം തദ്ദേശ സ്വയം ഭരണ മന്ത്രി എം ബി രാജേഷിന് നിവേദനം നല്‍കി. പഞ്ചായത് സംരക്ഷിക്കേണ്ട തോട് പാട്ടത്തിന് നല്‍കാന്‍ ബദിയടുക്ക പഞ്ചായത് ഭരണ സമിതി തീരുമാനിക്കുകയും വിഷയം സെക്രടറിയുടെ വിയോജനക്കുറിപ്പോടെ സര്‍കാരിലേക്ക് അയക്കുകയും ചെയ്തിരുന്നു. പഞ്ചായത് ഭരണ സമിതിയുടെ നിയമപരമല്ലാത്ത ഈ തീരുമാനം തള്ളിക്കളയണമെന്നാണ് മന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ സിപിഎം ആവശ്യപ്പെട്ടിരിക്കുന്നത്
       
Petition | മാന്യ ക്രികറ്റ് സ്റ്റേഡിയം: തോട് പാട്ടത്തിനു നല്‍കാനുള്ള പഞ്ചായത് ഭരണ സമിതി തീരുമാനം തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ട് മന്ത്രി എംബി രാജേഷിന് സിപിഎമിന്റെ നിവേദനം

സിപിഎം നീര്‍ച്ചാല്‍ ലോകല്‍ സെക്രടറി സുബൈര്‍ ബാപ്പാലിപ്പൊനം,ബദിയടുക്ക ലോകല്‍ സെക്രടറി ചന്ദ്രന്‍ പൊയ്യകണ്ടം എന്നിവരാണ് നിവേദനം നല്‍കിയത്. നിയമലംഘനം നടത്തി കയ്യേറി നിരപ്പാക്കിയെന്ന പരാതിയില്‍ കോടതിയില്‍ കേസുണ്ട്. പഞ്ചായത് തോട് പാട്ടത്തിന് നല്‍കാന്‍ കേരള ക്രികറ്റ് അസോസിയേഷന്‍ പഞ്ചായത് ഭരണ സമിതിക്ക് കത്ത് നല്‍കിയിരുന്നു. ജൂണ്‍ രണ്ടിന് നടന്ന പഞ്ചായത് ഭരണസമിതി യോഗത്തില്‍ സിപിഎമും, ബിജെപിയും എതിര്‍ത്തതോടെ അടുത്ത ഭരണസമിതി യോഗത്തിലേക്ക് വിഷയം മാറ്റിവെച്ചു.

എന്നാല്‍ ആദ്യം എതിര്‍ത്ത ബിജെപി പിന്നീട് നിലപാട് മാറ്റുകയും ജൂണ്‍ 24ന് നടന്ന പഞ്ചായത് ഭരണ സമിതിയില്‍ യുഡിഎഫു ബിജെപിയുംകൈകോര്‍ത്ത് പഞ്ചായതിന്റെ സ്ഥലവും, തോടും പാട്ടത്തിന് നല്‍കാന്‍ നിലപാട് എടുക്കുകയും ആയിരുന്നുവെന്ന് സിപിഎം നേതാക്കള്‍ പറഞ്ഞു. സിപിഎമിന്റെ അംഗങ്ങളായ രവികുമാര്‍ റൈ, ജോതി കാര്യാട്, റശീദ ഹമീദ് കെടെഞ്ചി എന്നിവര്‍ തോട് പാട്ടത്തിന് നല്‍കുന്നതിനെ എതിര്‍ക്കുകയും രേഖാമൂലം എഴുതി കൊടുക്കുകയും ചെയ്തു.
           
Petition | മാന്യ ക്രികറ്റ് സ്റ്റേഡിയം: തോട് പാട്ടത്തിനു നല്‍കാനുള്ള പഞ്ചായത് ഭരണ സമിതി തീരുമാനം തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ട് മന്ത്രി എംബി രാജേഷിന് സിപിഎമിന്റെ നിവേദനം

ഇതോടെ പഞ്ചായത് സെക്രടറി സി രാജേന്ദ്രന്‍ പുന:പരിശോധനക്കായി മിനുട്‌സില്‍ കുറിപ്പ് എഴുതി അടുത്ത യോഗത്തിലേക്ക് മാറ്റി. എന്നാല്‍ ജൂലൈ 26 ന് നടന്ന പഞ്ചായത് ഭരണ സമിതി യോഗത്തിലും ബിജെപിയും യുഡിഎഫും കൈകോര്‍ത്തായി സിപിഎം ആരോപിക്കുന്നു. അതേസമയം, പഞ്ചായത് സംരക്ഷിക്കുന്ന തോട് പാട്ടത്തിന് നല്‍കുന്ന ഭരണ സമിതിയുടെ തീരുമാനം നിയമപരമല്ലന്ന് സെക്രടറി വിയോജന കുറിപ്പ് എഴുതി സര്‍കാരിന്റെ പരിഗണനയ്ക്ക് വിടുകയായിരുന്നു. 99 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കാന്‍ അനുമതി നല്‍കാനുള്ള പഞ്ചായത് തീരുമാനത്തിന് അംഗീകാരം നല്‍കണമെന്നാണ് ആവശ്യം തള്ളണമെന്നാണ് സിപിഎം മന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. നിവേദനം നല്‍കിയ നേതാക്കള്‍ക്കൊപ്പം സിപിഎം ജില്ലാ സെക്രടറിയേറ്റ് അംഗം വിവി രമേശന്‍, ജില്ലാ കമിറ്റി അംഗം മുഹമ്മദ് ഹനീഫ്, ഹമീദ് കെടെഞ്ചി എന്നിവരും ഉണ്ടായിരുന്നു.

Keywords: MB Rajesh, CPM, Badiadka, Malayalam Neews, Kerala News, Kasaragod, Kasaragod News, CPM petition to Minister MB Rajesh demanding rejection of Panchayat's decision.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia