city-gold-ad-for-blogger

നഗരസഭയിലേക്ക് സി.പി.എം മാര്‍ച്ച് നടത്തി

കാസര്‍കോട്: (www.kasargodvartha.com 09/04/2015) കാസര്‍കോട് നഗരസഭയിലേക്ക് സി.പി.എം മാര്‍ച്ച് നടത്തി. യു ഡി എഫ് നേതൃത്വത്തിലുള്ള നഗരസഭയുടെ പ്രവര്‍ത്തനങ്ങള്‍ ജനദ്രോഹമെന്നാരോപിച്ചാണ് പ്രതിഷേധവുമായി സി പി എം കാസര്‍കോട്, വിദ്യാനഗര്‍ ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ നഗരസഭയിലേക്ക് മാര്‍ച്ച് നടത്തിയത്. ചന്ദ്രഗിരി ജംഗ്ഷനില്‍ നിന്ന് തുടങ്ങിയ മാര്‍ച്ച് സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേര്‍ അണിനിരന്നു. ജില്ലാസെക്രട്ടറി കെ.പി. സതീഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പി.വി. കുഞ്ഞമ്പു അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം ടി കെ രാജന്‍, എം സുമതി, പി ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു. കെ ഭാസ്‌കരന്‍ സ്വാഗതം പറഞ്ഞു.

നഗരസഭയിലെ കുടിവെള്ളക്ഷാമം പരിഹരിക്കുക, നഗരമാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കുക, പൊട്ടിപ്പൊളിഞ്ഞ സെപ്റ്റിക് ടാങ്കും ചോര്‍ന്നൊലിക്കുന്ന മേല്‍ക്കൂരയുമായി അപകട സ്ഥിതിയിലായ ബസ്സ്റ്റാന്‍ഡ് കെട്ടിടം നന്നാക്കുക, അടച്ചിട്ട ടൗണ്‍ ഹാള്‍ പണി പൂര്‍ത്തിയാക്കി ഉടന്‍ തുറന്നുകൊടുക്കുക, മണ്ണും മാലിന്യങ്ങളും കൊണ്ട് മൂടിയ ഓവുചാലുകള്‍ കാലവര്‍ഷത്തിന് മുമ്പ് വൃത്തിയാക്കുക, സന്ധ്യാരാഗം ഓഡിറ്റോറിയവും പുലിക്കുന്നിലെ പാര്‍ക്കും നന്നാക്കുക, പട്ടികജാതി കോളനികളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുക, അമേയി കോളനിയിലെ കുടിവെള്ള വിതരണ തടസ്സം ഒഴിവാക്കുക, ചെന്നിക്കരയിലെ ശ്മശാനം നവീകരണ പ്രവര്‍ത്തനം ഉടന്‍ പൂര്‍ത്തിയാക്കുക, നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുക, കടപ്പുറം കല്‍മാടി തോട് മാലിന്യമുക്തമാക്കുക, നുള്ളിപ്പാടി ആയുര്‍വേദ ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കുക, അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കളെ നിയന്ത്രിക്കുക തെരുവ് വിളക്കുകള്‍ എല്ലായിടത്തും സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാര്‍ച്ച്.

നഗരസഭയിലേക്ക് സി.പി.എം മാര്‍ച്ച് നടത്തി


നഗരസഭയിലേക്ക് സി.പി.എം മാര്‍ച്ച് നടത്തി

നഗരസഭയിലേക്ക് സി.പി.എം മാര്‍ച്ച് നടത്തി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia