city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Medical College | കാസര്‍കോട് ഗവ. മെഡികല്‍ കോളജ്: '2016ല്‍ പിണറായി സര്‍കാര്‍ അധികാരത്തില്‍ വരുന്നത് വരെ തറക്കല്ലല്ലാതെ മറ്റൊരു കല്ല് വയ്ക്കാന്‍ ഉമ്മന്‍ചാണ്ടിക്കും കൂട്ടര്‍ക്കും സാധിച്ചില്ല'; ആരെ പറ്റിക്കാനായിരുന്നു യുഡിഎഫിന്റെ യാചന സമരമെന്ന് സിപിഎം നേതാവ് കെ എ മുഹമ്മദ് ഹനീഫ്; അന്ന് യുഡിഎഫ് നേതാവിന്റെ ആ വാക്ക് കേട്ടിരുന്നുവെങ്കില്‍ നഗരത്തിനോട് ചേര്‍ന്ന് മെഡികല്‍ കോളജ് പ്രവര്‍ത്തന സജ്ജമാകുമായിരുന്നുവെന്നും വെളിപ്പെടുത്തല്‍

കാസര്‍കോട്: (KasargodVartha) കാസര്‍കോട് ഗവ. മെഡികല്‍ കോളജിന് തറക്കല്ലിട്ടതിന്റെ പത്താം വാര്‍ഷികത്തില്‍ യുഡിഎഫ് നടത്തിയ യാചന സമരത്തെ അതിരൂക്ഷമായി വിമര്‍ശിച്ച് ജില്ലയിലെ പ്രമുഖ സിപിഎം നേതാവും കാസര്‍കോട് ഏരിയ സെക്രടറിയുമായ കെ എ മുഹമ്മദ് ഹനീഫ്. 2016ല്‍ പിണറായി സര്‍കാര്‍ അധികാരത്തില്‍ വരുന്നത് വരെ തറക്കല്ലാതെ മറ്റൊരു കല്ല് വയ്ക്കാന്‍ ഉമ്മന്‍ചാണ്ടിക്കും കൂട്ടര്‍ക്കും സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
     
Medical College | കാസര്‍കോട് ഗവ. മെഡികല്‍ കോളജ്: '2016ല്‍ പിണറായി സര്‍കാര്‍ അധികാരത്തില്‍ വരുന്നത് വരെ തറക്കല്ലല്ലാതെ മറ്റൊരു കല്ല് വയ്ക്കാന്‍ ഉമ്മന്‍ചാണ്ടിക്കും കൂട്ടര്‍ക്കും സാധിച്ചില്ല'; ആരെ പറ്റിക്കാനായിരുന്നു യുഡിഎഫിന്റെ യാചന സമരമെന്ന് സിപിഎം നേതാവ് കെ എ മുഹമ്മദ് ഹനീഫ്; അന്ന് യുഡിഎഫ് നേതാവിന്റെ ആ വാക്ക് കേട്ടിരുന്നുവെങ്കില്‍ നഗരത്തിനോട് ചേര്‍ന്ന് മെഡികല്‍ കോളജ് പ്രവര്‍ത്തന സജ്ജമാകുമായിരുന്നുവെന്നും വെളിപ്പെടുത്തല്‍

എല്‍ഡിഎഫ് സര്‍കാര്‍ കിഫ്ബിയില്‍ 160.23 കോടി രൂപ മെഡികല്‍ കോളജിനായി അനുവദിച്ചു. ആശുപത്രി ബ്ലോകില്‍ ചികിത്സാ സൗകര്യമൊരുക്കാന്‍ 23.85 കോടി, താമസ സൗകര്യമൊരുക്കാന്‍ 76.24 കോടി, ഹോസ്റ്റലുകള്‍ക്ക് 27.43 കോടി, ജീവനക്കാരുടെ ക്വാര്‍ടേഴ്സിന് 12.35 കോടി, അധ്യാപകരുടെ ക്വാര്‍ടേഴ്സിന് 4.32 കോടി, മെഡികല്‍ കോളജിലേക്കുള്ള റോഡ്, മലിനജല സംസ്‌കരണം, പാര്‍കിങ് എന്നിവയ്ക്കായി 11.15 കോടി, ചുറ്റുമതില്‍, കവാടം, ഗാലറി എന്നിവയ്ക്കായി 2.59 കോടി, ജലവിതരണത്തിന് 5.62 കോടി, മെഡികല്‍ ഉപകരണങ്ങള്‍ക്ക് 47.10 കോടി, ഓഡിറ്റോറിയം, ലൈബ്രറി, സബ്സ്റ്റേഷന്‍, മൈതാനം, കോളജ് വളപ്പിനുള്ളിലെ റോഡുകള്‍ എന്നിവയ്ക്കായി 9.78 കോടി രൂപ എന്നിങ്ങനെയാണ് അനുവദിച്ചതെന്നും ഇതിനെല്ലാം പുറമെ കാസര്‍കോട് വികസന പാകേജ് വഴി കോടിക്കണക്കിന് രൂപയാണ് ആശുപത്രിക്കായി അനുവദിച്ചതെന്നും മുഹമ്മദ് ഹനീഫ് ഫേസ്ബുകില്‍ കുറിച്ചു.

നേരത്തെ കോവിഡ് ആശുപത്രിയായി പ്രവര്‍ത്തിച്ചത് കണക്കിലെടുത്ത് മെഡികല്‍ കൗണ്‍സില്‍ അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുണ്ട്. ആശുപത്രിയില്‍ കുറഞ്ഞത് മൂന്നുവര്‍ഷം കിടത്തിചികിത്സ നടത്തിയിട്ടുണ്ടെങ്കില്‍ മാത്രമേ മെഡികല്‍ കൗണ്‍സില്‍ അംഗീകാരം ലഭിക്കുകയുള്ളൂവെന്നതാണ് യാഥാര്‍ഥ്യം.
ഇച്ഛാശക്തിയുള്ള ജനപ്രതിനിധികള്‍ വിവേകത്തോടെ തീരുമാനമെടുത്തപ്പോള്‍ സ്വാര്‍ഥതാല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ കാസര്‍കോട്ടെയും മഞ്ചേശ്വരത്തെയും എംഎല്‍എമാരും യുഡിഎഫ് നേതാക്കളും നടത്തിയ ഹീനശ്രമത്തിന്റെ അനന്തര ഫലമാണ് നാം ഇന്നനുഭവിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.
      
Medical College | കാസര്‍കോട് ഗവ. മെഡികല്‍ കോളജ്: '2016ല്‍ പിണറായി സര്‍കാര്‍ അധികാരത്തില്‍ വരുന്നത് വരെ തറക്കല്ലല്ലാതെ മറ്റൊരു കല്ല് വയ്ക്കാന്‍ ഉമ്മന്‍ചാണ്ടിക്കും കൂട്ടര്‍ക്കും സാധിച്ചില്ല'; ആരെ പറ്റിക്കാനായിരുന്നു യുഡിഎഫിന്റെ യാചന സമരമെന്ന് സിപിഎം നേതാവ് കെ എ മുഹമ്മദ് ഹനീഫ്; അന്ന് യുഡിഎഫ് നേതാവിന്റെ ആ വാക്ക് കേട്ടിരുന്നുവെങ്കില്‍ നഗരത്തിനോട് ചേര്‍ന്ന് മെഡികല്‍ കോളജ് പ്രവര്‍ത്തന സജ്ജമാകുമായിരുന്നുവെന്നും വെളിപ്പെടുത്തല്‍

മെഡികല്‍ കോളജുകള്‍ക്ക് മെഡികല്‍ കൗണ്‍സില്‍ അംഗീകാരം ലഭിക്കണമെങ്കില്‍ മൂന്നുമുതല്‍ നാലുവര്‍ഷത്തെ കിടിത്തിചികിത്സ വേണം. അല്ലാത്തപക്ഷം പത്ത് കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ കിടത്തിചികിത്സയുള്ള സര്‍കാര്‍ ജെനറല്‍, ജില്ലാ ആശുപത്രികള്‍ വേണം. ഇവയുടെ പ്രവര്‍ത്തനം ചൂണ്ടിക്കാട്ടി റിപോര്‍ട് സമര്‍പിച്ചാല്‍ മെഡികല്‍ കോളജിന് അംഗീകാരം ലഭിക്കും. കോന്നിയില്‍ പത്തു കിലോമീറ്ററിനുള്ളില്‍ സര്‍കാര്‍ ജെനറല്‍ ആശുപത്രി പ്രവര്‍ത്തിക്കുന്നുണ്ട്. അതിനാല്‍ ഇതിനെ അടിസ്ഥാനമാക്കി നല്‍കിയ റിപോര്‍ട് പ്രകാരമാണ് കോന്നി മെഡികല്‍ കോളജിന് മെഡികല്‍ കൗണ്‍സില്‍ അംഗീകാരം നല്‍കിയത്. കാസര്‍കോട് മെഡികല്‍ കോളജിന്റെ 10 പോയിട്ട് 25 കിലോമീറ്റര്‍ ചുറ്റളവില്‍പോലും സര്‍കാര്‍ ജെനറല്‍ ആശുപത്രി ഇല്ലാതിരിക്കെ മെഡികല്‍ കൗണ്‍സില്‍ അംഗീകാരം ലഭിക്കാന്‍ മൂന്നുനാലു വര്‍ഷം കിടത്തിചികിത്സ വേണ്ടിവരുമെന്നും കെ എ മുഹമ്മദ് ഹനീഫ് കൂട്ടിച്ചേര്‍ത്തു.

നേരത്തെ പത്തുകിലോമീറ്റര്‍ മാനദണ്ഡം മുന്നിലെത്തിയപ്പോള്‍ ചെങ്കള, മധൂര്‍, ബദിയടുക്ക പഞ്ചായതുകളുടെ അതിര്‍ത്തി പങ്കിടുന്ന പ്രദേശത്ത് 100 ഏകര്‍ സ്ഥലം ലഭ്യമാക്കാമെന്ന് ചെങ്കളയിലെ യുഡിഎഫ് നേതാവ് അറിയിച്ചു. അപ്പോഴാകട്ടെ നിലവിലെ മെഡികല്‍ കോളജ് സ്ഥലത്ത് തറക്കല്ല് മാത്രമാണുണ്ടായിരുന്നത്. ആ അവസരത്തില്‍ ചെങ്കളയിലെ യുഡിഎഫ് നേതാവിന്റെ വാക്ക് മുഖവിലയ്ക്കെടുത്തിരുന്നെങ്കില്‍ ഇന്ന് നഗരത്തിനോട് ചേര്‍ന്ന് സര്‍കാര്‍ മെഡികല്‍ കോളജ് പ്രവര്‍ത്തന സജ്ജമാകുമായിരുന്നുവെന്നും മുഹമ്മദ് ഹനീഫ് വെളിപ്പെടുത്തി.

ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം:

Keywords: Medical College, UDF, Malayalam News, Kerala News, Kasaragod News, Kasaragod Medical College, KA Muhammad Haneef, CPM, Politics, Political News, CPM leader KA Muhammad Haneef criticizes UDF protest.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia